sections
MORE

മിന്നൂട്ടിയുടെ നക്ഷത്രങ്ങൾ; മേയറുടെയും!

trivandrum-corporation-collect-materials
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കലക്‌ഷൻ സെന്ററിൽ നിന്ന് ലോ‍ഡ് കയറ്റുന്നു.
SHARE

മിന്നൂട്ടിയുടെ നക്ഷത്രങ്ങൾ; മേയറുടെയും! (കഥ)

തകർന്ന മേൽക്കൂരയിലൂടെ മിന്നൂട്ടി ആകാശം നോക്കി കിടക്കുകയായിരുന്നു. മഴ തോർന്ന സമയമായിരുന്നു.

നഖവും കടിച്ചോണ്ട്, മേഘത്തിന് നക്ഷത്രങ്ങളുടെ ഇടയിലൂടെ ചന്ദ്രനിലേക്ക് എത്താനുള്ള വഴി ആലോചിച്ചു കൊണ്ട് അവൾ കിടന്നു.

പെട്ടെന്ന് പടിഞ്ഞാറേച്ചെരുവിൽ നിന്നും എന്തോ ഒന്ന് വർണ്ണപ്പൊട്ടുപോലെ ഉയർന്നു വരുന്നത് കണ്ടു.

'അയ്യോ' എന്നു പറഞ്ഞ് കണ്ണടച്ചു തുറന്നപ്പോഴേക്കും കൂടുതൽ പൊട്ടുകൾ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

മുത്തശ്ശി പറഞ്ഞുതന്നിട്ടുള്ള കഥയിലെ ചന്ദ്രനിലെ അസുരന്മാരെ കീഴടക്കാൻ വരുന്ന ദേവന്മാരുടെ സൈന്യമെങ്ങാനും ആണോ അത് എന്ന് അവൾ ആലോചിക്കേ, അച്ഛന്റെ മൊബൈലിൽ ന്യൂസ് ചാനലിന്റെ ലൈവ് വന്നു കൊണ്ടിരുന്നു:

"തിരുവനന്തപുരത്തുനിന്ന് അറുപതാമത്തെ ലോറിയും അവശ്യസാധനങ്ങളുമായി പുറപ്പെട്ടു..."

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA