sections
MORE

പ്രളയം ബാക്കിവച്ച സങ്കടങ്ങൾ...

doll
പ്രതാകാത്മക ചിത്രം
SHARE

കുഞ്ഞിപ്പാവ  (കഥ)

പ്രഭാതത്തിന്റെ മനോഹാരിത നിറഞ്ഞ ഒരു വീട്. അരുണ രശ്മികൾ പതിച്ചപ്പോൾ ആ വീട് തിളങ്ങുന്ന പോലെ. വീടിന്റെ ചുമരിൽ പുഞ്ചിരി തൂകുന്ന ഒരു കുഞ്ഞിന്റെ ചിത്രം. അതിലേക്ക് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന ഒരു അമ്മയും അച്ഛനും.

"രാധു എന്റെ മോളുടെ ചിരി കണ്ടോ... എന്ത് രസമാ... എന്റെ പൊന്നുമോളാ, അച്ഛന്റെ കണ്മണി... 

അതെ ഒരു ദുരന്തം കവർന്നെടുത്ത ആ പുഞ്ചിരിയുടെ കഥയിലേക്ക്...

അന്ന് ഒരു ആഗസ്റ്റ് മാസത്തിൽ പുറത്തു തെളിഞ്ഞ പ്രഭാതമാണെങ്കിലും ചെറുതായി മഴ ചാറുന്നുണ്ട്. കട്ടിലിൽ പൊന്നുമോളെ കെട്ടി പിടിച്ചു കിടക്കുവാണ് വിനു.

"വിനുവേട്ടാ.. എഴുന്നേൽക്ക്.. സമയം ഒത്തിരി ആയി.. എഴുന്നേൽക്ക് വിനുവേട്ടാ..." കുഞ്ഞി മകളെ കെട്ടി പുണർന്നു കിടക്കുന്ന തന്റെ ഭർത്താവിനെ രാധിക കുലുക്കി ഉണർത്തി.

ഒരു കോട്ടുവാ വിട്ടു കൊണ്ട് വിനു എഴുന്നേറ്റു. 

"രാധു... ഗുഡ് മോണിങ്"

"ഹും ഗുഡ് മോണിങ് പോലും.. ഇന്നെങ്കിലും നേരത്തെ എഴുന്നേൽക്കുമെന്നു കരുതി ഞാൻ രാവിലെ കുളിച്ചു നിന്നതാ."

പെട്ടന്ന് വിനു. "ഹേ.. എങ്ങോട്ട് പോകാൻ.." 

ഞെട്ടലോടെ രാധിക– "ഓഹോ അപ്പോൾ അതും മറന്നല്ലേ.. എന്റെ ഏട്ടാ നിങ്ങളല്ലേ ഇന്ന് മോളെ കൊണ്ട് എവിടെയോ കറങ്ങാൻ പോകണമെന്ന് പറഞ്ഞത്... "

"ഓ...സോറി ഡാ.. അത് ഓർത്തില്ല.. ഇന്നലെ ഉറങ്ങിയപ്പോൾ ലേറ്റ് ആയി പോയില്ലേ... 

രാധിക കട്ടിലിൽ ഇരുന്നു കൊണ്ട് -

"ബാങ്കിലെ കണക്കുകൾ ഇന്ന് തീർത്തു കാണിക്കണം. ഞാൻ ഇപ്പോൾ പോകും. ഒരുമിച്ചd ഇറങ്ങാമെന്ന് വച്ചാ.. നിങ്ങള് കെടക്കപ്പായിൽ നിന്ന് എഴുന്നേൽക്കണ്ടേ..."

വിനു പുതപ്പ് മടക്കി വച്ചു കൊണ്ട് 

"ശരി... ഉത്തരവ്.. നീ കുഞ്ഞിനെ ഒരുക്ക്.. ഞാൻ പോയി റെഡി ആകട്ടെ." രാധിക മോളെ എടുത്തു.. 

ഹും കള്ളി കണ്ണ് തുറന്ന് നോക്കുന്നുണ്ട്... എങ്ങനാ അച്ഛന്റെ അതെ സ്വഭാവം ആണല്ലോ മുത്തിന്. പുഞ്ചിരിയോടെ രാധിക കുഞ്ഞിനെ ഉമ്മ വെച്ചു. 

ഇത് മീനു മോള്. ഇവൾക്ക് വയസ്സുണ്ട്. അച്ഛന്റെയും അമ്മയുടെയും കണ്മണി. എന്നാലും അച്ഛന്റെ കണ്മണി ആണ് അവൾ. എന്നും അച്ഛന്റെ ചൂടിൽ ഉറങ്ങുന്ന അവൾ എപ്പോഴും അച്ഛന്റെ കൂടെ തന്നെ ആണ്... ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും എല്ലാം... 

കുറച്ചു സമയം കഴിഞ്ഞു. വിനു കുളിച്ചു വന്നു... 

"രാധു .. മോളെവിടെ."

"ദേ വീണ്ടും ഉറങ്ങി.. അവൾക്ക് അച്ഛൻ എടുക്കുന്നതാ ഇഷ്ടം" പുഞ്ചിരി തൂകി വിനു കുഞ്ഞിനെ എടുത്തു 

"അമ്പോറ്റി മുത്തേ.. അമ്പിളിയെ. അച്ഛന്റെ പൊന്നിനെ അമ്മ വഴക്ക് പറഞ്ഞോ... സാരമില്ല ട്ടോ"

അതg പറഞ്ഞു കൊണ്ട് വിനു കുഞ്ഞിനെ രാധികയുടെ കൈയിൽ കൊടുത്തു. പെട്ടന്ന് പുറത്തു അതിശക്തമായ രീതിയിൽ മഴ പെയ്തു.

"രാധു.. മഴയാണല്ലോ... ഇന്ന് കനത്ത മഴ ഉണ്ടാകുമെന്നു ടിവിയിൽ പറഞ്ഞു കേട്ടു... ഒരു കാര്യം ചെയ്.. ഇന്ന് പോകണ്ട... ഞാൻ പറഞ്ഞേക്കാം... ഇന്ന് കറങ്ങാനും പോകുന്നില്ല... മഴ ഒക്കെ ഒന്ന് മാറി ശാന്തമാകട്ടെ എന്നിട്ട് മതി.... 

മഴയുടെ ശക്തി വർധിച്ചു... 

ഹോ നശിച്ച മഴ... ഇത് ഇന്നലെയും പെയ്തു.. ആർക്കറിയാം ഇനി അടുത്ത പ്രളയം വരാനാണോ ആവോ. രാധിക പറയുന്നത് കേട്ട് വിനു പുഞ്ചിരി തൂകി... 

പെട്ടന്ന് കറന്റ്‌ പോയി. രാധിക എമർജൻസി ഓൺ ചെയ്തു മുറിയിൽ വച്ചു. വിനു ചായ കുടിച്ചു കൊണ്ട് പുറത്തെ മഴ നോക്കി ഇരുന്നു. മകൾ മടിയിൽ അച്ഛനോട് ചേർന്നു ഇരുന്നു 

വിനുവേട്ടാ.. വാ കഴിക്കാം 

പെട്ടന്ന് വിനു എഴുന്നേറ്റു മോളെ ചേർത്ത് പിടിച്ചു കൊണ്ട് ആഹാരം കഴിക്കാൻ ഇരുന്നു. അങ്ങനെ ആഹാര ശേഷം അവർ മുറിയിൽ കഥകൾ പറഞ്ഞ് അങ്ങനെ ഇരുന്നപ്പോൾ മഴയോടൊപ്പം മറ്റെന്തോ ഒരു ശബ്ദം അവിടെ കേൾക്കാൻ തുടങ്ങി. ആരുടെയൊക്കെയോ നിലവിളിയും. കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഇറങ്ങിയ വിനു കാര്യം അന്വേഷിച്ചു 

മലവെള്ളം ഒലിച്ചിറങ്ങുന്നു.. ഏത് സമയവും മണ്ണിടിയാം. വിനുവിന്റെ മുഖം ഭീതി കൊണ്ട് നിഴലിച്ചു. ഉടൻ തന്നെ അവർ അകത്തേക്ക് കയറി 

"ഏട്ടാ എനിക്ക് പേടിയാവുന്നു..". 

"കരയണ്ട... നമുക്ക് പെട്ടന്ന് ഇവിടെ നിന്ന് പോകാം... 

"എങ്ങോട്ട്??"

"നിന്റെ വീട്ടിലേക്ക് പോകാം... ഇനി ഇവിടെ നിൽക്കുന്നത് ഒരുപക്ഷേ അപകടം ആണ്... വേഗം എല്ലാം എടുത്തു വയ്‌ക്ക്." 

നിമിഷനേരം കൊണ്ട് അവർ സാധനങ്ങൾ എല്ലാം എടുത്തു വച്ചു. ഡ്രസ്സ്‌ പാക്ക് ചെയ്തു. പിന്നെ പല വസ്തുക്കളും മാറ്റി സുരക്ഷിതമായി വച്ചു. ഉടൻ തന്നെ കുഞ്ഞിനേയും എടുത്ത് അവർ പുറത്തേക്ക് ഇറങ്ങി.

വിനു കാർ സ്റ്റാർട്ട്‌ ചെയ്തു. രാധു സാധനങ്ങൾ എല്ലാം എടുത്ത് കാറിൽ വച്ചു. പിന്നെ കുഞ്ഞിനേയും എടുത്തു പുറത്തേക്ക് ഇറങ്ങി. അവളുടെ കയ്യിൽ ഒരു കുഞ്ഞിപാവയും ഉണ്ടായിരുന്നു... 

കാർ വേഗം ചരലിലൂടെ ഓടിച്ചു കൊണ്ട് മൺപാത തുടങ്ങുന്ന വഴിയിൽ എത്തി. മൺപാത കഴിഞ്ഞാണ് റോഡ് എത്തുന്നത്.. പക്ഷേ കനത്ത മഴ മൂലം റോഡും പാതയും എല്ലാം തകർന്നു പോയിരുന്നു.

ഒടുവിൽ ആ മഴയത്തു കാർ നിർത്തി വിനു മോളെ തോളിലേക്ക് ചേർത്തു പിടിച്ചു.. രാധുവിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഓടി. പക്ഷേ നിമിഷ നേരം കൊണ്ട് ഇടിഞ്ഞു വീണ മണ്ണ് അവരെയും ആ പ്രദേശത്തിനെയും തുടച്ചു മാറ്റി.

കല്ലുകളും ചളിയും വന്മരങ്ങളും അവർക്കു നേരെ വന്നു വീണു കിടന്നു. ഒരു നിശബ്ദത. സംഹാര താണ്ഡവം ആടിയ പ്രകൃതി നിശ്ചലമായി. അനാഥമായ പോലെ ആ പ്രദേശം... 

പെട്ടന്ന് ഓടി എത്തിയ ആളുകൾ, പൊലീസുകാർ എല്ലാം പെറുക്കി മാറ്റി. അവരെ രക്ഷപെടുത്താൻ തുടങ്ങി.

രാധികയെയും വിനുവിനെയും പരിക്കുകളോടെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയി... 

പിന്നാലെ മണ്ണടിഞ്ഞു കിടന്ന ഒരു ഭാഗത്തു നിന്ന് മീനുമോളെയും കോരി എടുത്തു. അപ്പോഴും ആ കുഞ്ഞി കൈയിൽ കുഞ്ഞിപാവ ചളിയിൽ പുതഞ്ഞു പിടിച്ചിരുന്നു ... 

അങ്ങനെ വിനുവും രാധികയും ആ അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപെട്ടു.. പക്ഷേ അവരുടെ കണ്മണി അകന്ന് പോയിരുന്നു. 

*****    ******    ******    *****    *****

പെട്ടന്ന് ഞെട്ടലോടെ വിനു കുഞ്ഞിന്റെ ചിത്രത്തിൽ നോക്കി. പുഞ്ചിരി തൂകുന്ന മീനു മോളുടെ ചിത്രം ആ അച്ഛന്റെ കണ്ണീരിൽ കുതിർന്നിരുന്നു... 

അമ്മ മുഖം പൊത്തി കരഞ്ഞു കട്ടിലിൽ ഇരുന്നു. കൈയിൽ പിടിച്ച ആ ചിത്രം വിനു നെഞ്ചോട് ചേർത്തു. പിന്നെ ഉമ്മ വെച്ചു. ആ ചിത്രം ഭിത്തിയിലേക്ക് ചാരി വെച്ചു... 

കൈയിൽ മുറുകെ പിടിച്ച കുഞ്ഞിപ്പാവ ആ ചിത്രത്തിന്റെ നേരെ വച്ചു വിനു പൊട്ടി കരഞ്ഞു. പുഞ്ചിരി തൂകുന്ന കുഞ്ഞിന്റെ മുഖം പെട്ടന്ന് ആ പാവയിൽ തെളിഞ്ഞ പോലെ വിനുവിന് തോന്നി. കണ്ണീർ തുടച്ചു കൊണ്ട് ആ അച്ഛൻ മെല്ലെ പറഞ്ഞു...

"എന്റെ കണ്മണി ഇവിടെയുണ്ട്... ഈ കുഞ്ഞിപ്പാവയിൽ..."

വീശിയടിച്ച കുളിർമയുള്ള ആ കാറ്റിൽ ആ പാവക്കുട്ടി ചലിക്കാൻ തുടങ്ങി. അതെ മീനു മോളെ പോലെ...

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA