ADVERTISEMENT

ഒരു തുലാസിന്റെ കഥ  (കഥ)

ഒരു തുലാസ് അവൻ തൂക്കിയിട്ടിരുന്നു. അളക്കാൻ അവൻ എന്നും മുന്നിൽ ആയിരുന്നു. രാവിലെ വീട്ടിലെ ത്രാസ് എടുത്തു വെച്ച്  ത്രാസിനു തുല്യം വെയിറ്റ് എടുത്തു ഞാൻ വലത്തെ തട്ടിൽ വച്ചു. എന്നിട്ടു പറഞ്ഞു "നീ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്ക്", അതെടുത്തു ഇടത്തെ തട്ടിലും. 'ഞാൻ പാത്രം കഴുകി, നീ തുടച്ചു വെച്ചു, ഞാൻ കരഞ്ഞു, നീ ചിരിച്ചു, ഞാൻ ഉറക്കെ കരഞ്ഞു, നീ മൗനം പാലിച്ചു, ഞാൻ ഉപദേശിച്ചു, നീ കേട്ടില്ല, നീ തന്ന സമ്മാനം, ഞാൻ മേടിച്ച കാർ നീ ഞാൻ, ഞാൻ നീ, നീ ഞാൻ...' ഇതു തുടർന്നു...

അവനെന്നും അളവു കോലായിരുന്നു പ്രിയം. വലത്തേ തട്ടെപ്പോഴും വളരെ താഴോട്ടു തൂങ്ങിക്കിടന്നു. അവൻ സന്തോഷത്തോടെ അഹന്തയോടെ പറയും “കണ്ടോ ഇതെന്റെ സ്നേഹത്തിന്റെ അടയാളം ആണ്. നിന്നെ ഞാൻ എത്രയധികം സ്നേഹിക്കുന്നു”. “അടയാളം അല്ല, അളവാണ്…” അവൾ മനസ്സിൽ പറയും. 

അവരുടെ ആനിവേഴ്സറി ആഘോഷമായിരുന്നു. അവൻ മേടിച്ചു തന്ന പട്ടുസാരി. അവൾക്കിഷ്ടമുള്ള ചന്ദനക്കളർ. ഒരുപാടൊരുപാട് സ്നേഹം മാത്രം മനസ്സിൽ. അവൻ അവളെ തന്നെ നോക്കി നിന്നു. ചുറ്റും സുഹൃത്തുക്കളുടെ കാതടപ്പിയ്ക്കുന്ന കരഘോഷം. തുലാസിൽ ഒരു നൂറു റോസാ പുഷ്പങ്ങൾ വച്ചവൻ പറഞ്ഞ . “കണ്ടോ എന്റെ സ്നേഹത്തിന്റെ നിശാനം. നിന്നെ ഞാൻ എന്തു മാത്രം സ്നേഹിക്കുന്നു. നിനക്കതിലൊരു നേർത്ത പങ്കുപോലും തിരിച്ചില്ലല്ലോ”. അവൾക്കറിയാം അവനെന്നും തിരിച്ചു താൻ നൽകുന്ന ഉറപ്പു വേണം. അതൊരു സാന്ത്വനമായിരുന്നു അവന്. അന്നും അവൾ മറുപടി പറഞ്ഞു “ഞാനും ഒരുപാടൊരുപാട്... “

"കണ്ടോ ചുമന്ന റോസാ പുഷ്പങ്ങൾ! ഇവയുടെ ചുമപ്പ്‌ എന്റെ സ്നേഹം..." അവൻ അവളുടെ കാതിൽ തുടരുകയാണ്. അവന്റെ വാ പൊത്തിയിട്ട് അവന്റെ കണ്ണുകളിലെ മാറി മാറി വന്ന ഭാവങ്ങളിൽ അലിഞ്ഞില്ലാതാവാൻ, ഒരു കുസൃതി ചിരിയയോടെ അവൾ തന്റെ നഖങ്ങൾ ആഴത്തിൽ ഇറക്കി തന്റെ ഹൃദയം പറിച്ചെടുത്തു നീട്ടി "ഇതാ നിന്റെ തുലാസിന്റെ ഇടത്തെ തട്ടിലേക്ക്..." താഴെ വീണു ചിതറിയ രക്തത്തുള്ളികൾ ഒരായിരം റോസാപുഷ്പങ്ങളായി വിടർന്നിരുന്നു. അവയ്ക്ക് കടുത്ത ചുമപ്പ് നിറം ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com