ADVERTISEMENT

സിറ്റി ദി കോടിക്കുളം (കഥ)  

ഈ കഥ നടക്കുന്നത് ദൂരെ ദൂരെ ദൂരെയാണ്..

ഇടുക്കി ജില്ലയിൽ തൊടുപുഴക്ക് അടുത്തുള്ള ഒരു കൊച്ച് ഗ്രാമാണ് കോടിക്കുളം. കോടിക്കുളം സിറ്റി... യൂ നോ, ഇടുക്കികാർക്ക് എല്ലാം സിറ്റിയാണല്ലോ. പള്ളി, പള്ളിക്കൂടം, ആശുപത്രി (അതും അലോപ്പതി, ആയുർവേദ, വെറ്റിനറി എല്ലാമുണ്ട് ), പോസ്റ്റ്‌ ഓഫിസ്, ബാങ്ക്, ബിഎസ്എൻഎൽ ഓഫിസ്... അങ്ങനെ എല്ലാവിധ സ്ഥാപങ്ങളുമുള്ള അവരുടെ കൊച്ചു സിറ്റി. (കുറച്ച് സർകാസ്റ്റിക് ആയിട്ട്‌ പറഞ്ഞാൽ ഇനി മെട്രോ കൂടിയേ എത്താനുള്ളൂ... പക്ഷേ ഇതൊന്നുമല്ല കുറച്ച് കൊച്ചു മനുഷ്യരും അവരുടെ വലിയ ലോകവുമാണ് ആ നാട്...

ഈ നാട്ടിലെ ഒരു മാതിരി എല്ലാവർക്കും വട്ടപേരുണ്ട്. ദാ നോക്കൂ... അവിടെ കോൺഗ്രസ് പാർട്ടിയെ പറ്റി ഘോരഘോരം പ്രസംഗിക്കുന്ന വെളുത്ത ഷർട്ടിട്ട വെളുത്ത ആളാണ് "സായിപ്പ്". സായിപ്പിനോട് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്ന കമ്യൂണിസ്റ്റ് പ്രതിനിധിയാണ് "maango". അങ്ങനെ പോണു പേരുകളുടെ ലിസ്റ്റ്. പേരുകളുടെ ഉത്ഭവകാരണം ചോദിച്ചാൽ "ജബ ജബ്ബാ ജബ്ബാ " തന്നെ... ചില പേരുകൾക്കു പിറകിൽ പുറത്തു പറയാത്ത കഥകളുണ്ടാകാം. ആ തരത്തിലെ ഒരു കിടിലോസ്കി കഥയിതാ..

ആ ഇടയ്ക്കാണ് മനയ്ക്കലെ അബ്ബറുവിന്റെ വീട്ടിലേക്ക് കുറച്ച് ബന്ധുക്കൾ വിരുന്ന് വരുന്നത്... മലബാർ പ്രദേശത്തു നിന്നോ മറ്റോവരുന്ന ബന്ധുക്കൾ ബസ്സിലാണ് വരുന്നത്... തൊടുപുഴ എത്തിയിട്ട് കോടിക്കുളം വഴിയുള്ള വണ്ണപ്പുറം ബസ്സിൽ കയറണം എന്നൊക്കെ ബന്ധുക്കളെ നേരത്തെ ധരിപ്പിച്ചിരുന്നെങ്കിലും ഒന്ന് വിളിച്ച് അന്വേഷിച്ചേക്കാമെന്നു കരുതി അബ്ബറു ഫോൺ ചെയ്തു.. 

അബ്ബ: അളിയാ.. നിങ്ങൾ എവിടെത്തി.. 

ബന്ധു: ഞങ്ങൾ തൊടുപുഴ എത്തി കേട്ടോ അളിയാ.. ബസ്‌ നോക്കി നിൽക്കുവാ.. 

അബ്ബ: നിങ്ങൾ എവിടെ ആണെടാവേ നിൽക്കുന്നെ? (ഏത് ബസ്സ് സ്റ്റോപ്പ് ആണെന്നാ)

ബന്ധു: അതേ ഗാന്ധിജി ഷീറ്റ് അടിക്കുന്ന ആ പ്രതിമയുടെ അടുത്താ.. 

ഗാന്ധിജി എന്ത് എടുക്കുന്നു എന്നാണ് ബന്ധു പറഞ്ഞത് എന്ന് ഒന്നൂടി കേട്ടിട്ട് അബ്രു ഫോൺ കട്ട് ചെയ്തു... കിഴക്കൻ നാടായതു കൊണ്ട് വേണേൽ ഗാന്ധിജിക്കും ഷീറ്റ് അടിക്കലോ എന്ന് അബ്രു ആശ്വസിച്ചു.

അങ്ങനെ ടൗണിലെ (Gandhi square) നൂൽനൂൽക്കുന്ന ഗാന്ധി പ്രതിമയ്ക്ക് ഒരു പേരായി "ഷീറ്റ് അടിക്കുന്ന ഗാന്ധിജി" 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com