ADVERTISEMENT

ഇരകൾ (കവിത)  

 

ഇരകൾ ആണ് ഞങ്ങൾ

ഇനിയങ്ങോട്ട്..... മരണത്തോടെ പേര് നഷ്ടപ്പെട്ടവർ

അമ്മയും അച്ഛനും സ്നേഹം ചാലിച്ചു വിളിച്ച പേരുകൾ 

ഞങ്ങൾ നടന്ന് വഴിക്കളിൽ അനാഥത്വം  പേറി നിൽക്കുന്നുണ്ട്

ഞങ്ങളുടെ  ബാല്യം അവസാനിപ്പിച്ച രണ്ടു കയർ തുണ്ടുകളുടെ പാടുകൾ ഉത്തരത്തിൽ ഇപ്പോഴും ബാക്കിയുണ്ട്

 

ഞങ്ങളിൽ എത്താത്ത കൗമാരവും യൗവനവും ഞങ്ങൾ ഉറങ്ങുന്ന് മണ്ണിനടിയിൽ മൂടപ്പെട്ടു കിടക്കുന്നുണ്ട്

നിറമുള്ള മിഠായികൾ തന്ന നിങ്ങൾ ഞങ്ങളുടെ മനസ്സ് കിഴടക്കി...പിന്നീട് ശരീരവും

ഞങ്ങളുടെ വിറങ്ങലിച്ച ശരീരത്തിലൂടെയും നിങ്ങളുടെ കാമാസക്തി  പൂണ്ട കണ്ണുകൾ സഞ്ചരിച്ചിരിക്കാം

നിങ്ങൾ നശിപ്പിച്ച മനസ്സും ശരീരവുമായി ഞങ്ങൾ ദിനരാത്രങ്ങൾ കഴിച്ചിരുന്നു

ഭീഷണികൾ  കൊണ്ട് ആദ്യം നിങ്ങൾ ഞങ്ങളുടെ  തൊണ്ട അടച്ചു

പിന്നെ പിന്നെ തലോടലിന്റെ അർത്ഥങ്ങൾ മാറി

ഞങ്ങളുടെ  കല്ലറക്കു മുകളിൽ നിങ്ങളുടെ നിഴലുകൾ പതിക്കുബോൾ പോലും ഞങ്ങൾ  അലറി കരയാറുണ്ട്   

 

പുതിയ  വാർത്തകൾ ഇടം നേടുന്ന വരെ ഞങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു  നിൽക്കും

ചർച്ചകളിലും ചിലപ്പോൾ ഞങ്ങളുടെ ജീവിതവും ജീവനും പിടിക്കപ്പെട്ടേക്കാം

എന്നാൽ  തന്നെയും ജയിലുകളിൽ  തടിച്ചു കൊഴുത്തു അവർ വീണ്ടും ജീവിക്കും

 

ഞങ്ങൾ ഇവിടെ  സുരക്ഷിതരാണ്

ഞങ്ങളുടെ  കുഞ്ഞുടുപ്പുകൾ  ആരും വലിച്ചുരില്ല

ബലിഷ്ഠമായ കൈകൾ ഞങ്ങളുടെ വായടക്കില്ല

നഗ്നമായ ഉടലിൽ കാമത്തിന്റെ അഗ്നികൊണ്ടു  പൊള്ളിക്കില്ല

വേദന അടിഞ്ഞുകൂടിയ മനസ്സും  ശരീരവുമായി

ഞങ്ങൾക്കു നടക്കേണ്ടി വരില്ല

വാത്സല്യത്തിന്റെ മുഖംമൂടിയിട്ട്  തൊട്ടു  തലോടാൻ ഒരു  കൈകളും  വരില്ല

ഇനി ഞങ്ങൾക്കുറങ്ങാം ... സമാധാനമായി

Content Summary : My Creatives : Irakal Poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com