ADVERTISEMENT

പെൺകണ്ണീർ (കവിത)

വിശാലമാം ലോകത്തിലൊരു കോണിൽ,  നിൽക്കുന്നുണ്ടൊരു കണ്ണീർ

പുഴയായ് ഒഴുകാൻ

മാത്രമുണ്ടെന്നാകിലും. 

തുളുമ്പാൻ ആവില്ലെനിക്ക്. 

 

പേടിയാണെനിക്ക് രാത്രികളെ. 

പേടിയാണെനിക്ക് പകലുകളെ. 

 

പേടിയാണെനിക്ക് പെട്രോളിനെ, 

പേടിയാണെനിക്ക് നിൻ 

സഹായ ഹസ്തങ്ങളെ. 

 

പേടിക്കാതിരിക്കാൻ ആവില്ല ഇനിയി പെൺ

ജന്മങ്ങൾക്കൊന്നിനും. 

 

എങ്ങനെ വളർത്തും മകളെ നിന്നെയി  നികൃഷ്ടമാം 

ലോകത്തിൽ.

 

മടുക്കുന്നില്ലേ 

വെറുക്കുന്നില്ലേ, 

ക്രൂരലോകത്തെ. 

 

ഓടുന്ന വണ്ടിയിൽ 

പറയാൻ പറ്റാത്ത വിധം 

കുഞ്ഞേ നീ 

പീഡിപ്പിക്കപ്പെട്ടപ്പോഴും,  

 

സ്വന്തം വീടെന്ന

 കൂരയിൽ 

ചവിട്ടി

അരയ്ക്കപ്പെട്ടപ്പോഴും 

 

അകലെയാ ദേവാലയത്തിൽ ദിനമെണ്ണാനാകാതെ 

നീ കരഞ്ഞപ്പോഴും. 

 

ഇരുട്ട് വീണ കുറ്റിക്കാട്ടിൽ 

ആരൊക്കെയോ ചേർന്ന് 

നിന്നെ ഭോഗിച്ചു, 

കത്തിച്ചപ്പോഴും. 

 

തുറക്കാത്ത കണ്ണുള്ള  നീതി ദേവതേ...

കണ്ണു തുറന്നാൽ 

സ്വയം പെണ്ണെന്നു തിരിച്ചറിയില്ലേ,

നിന്നമ്മയും പെണ്ണല്ലേ,

 

ഏത് കൈകളിലാണ് 

നിനക്ക് രക്ഷ. 

ഏത് മനസ്സിലാണ് നിനക്ക് സ്വാന്തനം. 

ഏത് രാവിലാണ് നിനക്ക് സുഖനിദ്ര. 

ഏത് കാറ്റിലാണ് നിൻ കളികൊഞ്ചലുകൾ. 


English Summary
: Poem 'Penkaneer' by Babitha Sudhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com