sections
MORE

പിണക്കം മാറ്റി പ്രണയം വീണ്ടെടുക്കാൻ ചെന്ന ഞാൻ അവിടെ കണ്ടത്; അവളുടെ കണ്ണിൽക്കണ്ട ഭയം...

Short Story
പ്രതീകാത്മക ചിത്രം
SHARE

ഒറ്റയ്ക്കുള്ള യാത്ര (കഥ)

ഓർമ്മകൾക്ക് എന്തൊരു ഭാരമാണ്. ഏ സി  ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്നതിനു ശേഷം നൗഫ്  കർട്ടൻ മെല്ലെ മാറ്റി. ബംഗളൂരുവിൽ വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു. അവളെയൊന്നു കാണണം,സംസാരിക്കണം. തീരുമാനം മാറ്റണമെന്ന്  അപേക്ഷിക്കണം. അതായിരുന്നു ഈ  നഗരത്തിലേക്ക് അവനെ  എത്തിച്ചത് . ബസിന്റെ  ചില്ലിലേക്ക് തലചാരി നൗഫ്  കണ്ണുകളടച്ചു....

‘‘ഡാ ..നീ ഇതുവരെ എണീറ്റില്ലേ’’ ...നീനു ഫോണിൽ വിളിച്ചു കൂവുകയാണ്.

ദാ...ഞാൻ എണീറ്റഡീ...കണ്ണുകൾ തിരുമ്മിത്തുറന്ന് ഞാൻ  ബെഡിൽ ഇരുന്നു.

‘‘ദേ .. ഇന്റർവ്യൂ  11 .30 നാണ്. നീ എന്നെ ഒരു പത്തരയ്ക്കെങ്കിലും  മരടിൽ നിന്ന് പിക്ക് ചെയ്യണം. അവരുടെ ഓഫീസ് നഗരത്തിലെ ഐടി സ്ഥാപനത്തിലെ ഫേസ് ടുവിലാണ്. അവിടേക്ക് ഒരു അരമണിക്കൂർ മേൽ  പോകാൻ കാണും’’ അവൾ  വലിയ സന്തോഷത്തിലും ധൃതിയിലും ലേശം പരിഭവത്തിലും  പറഞ്ഞു.

നീനുവിനെ  പരിചയപ്പെട്ടതും ,പിന്നീട് പരസ്പരം ഇഷ്ടത്തിലുമായിട്ട് അഞ്ച്‌  വർഷം കഴിഞ്ഞിരുന്നു. പണ്ട് ഓഫീസിൽ പ്രൊജക്റ്റ് ചെയ്യാൻ വന്ന പെൺകുട്ടി ഇന്നെന്റെ പ്രണയിനി ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

മതവും,ജാതിയും നിറവുമെല്ലാം കൊടുംഭീകരരായി മാറിക്കൊണ്ടിരിക്കുന്ന കാലത്തു എന്റെ പ്രണയത്തിനു ഒരു വല്ലാത്ത ഫീൽ ആയിരുന്നു. അവൾക്കു നല്ലൊരു ജോലി ലഭിച്ചു കഴിഞ്ഞാൽ കല്യാണം കഴിക്കണം. ഒരുമിച്ചു വഞ്ചി തുഴയണം എന്ന ആഗ്രഹമാണ്‌ അവളെ ബാംഗ്ലൂരിൽ ഒരു പ്രമുഖ ബാങ്കിൽ കസ്റ്റമർ റിലേഷൻഷിപ് മാനേജർ പോസ്റ്റിൽ എത്തിച്ചത്.

breakup-22
പ്രതീകാത്മക ചിത്രം

   

ഇന്റർവ്യൂ  പാസ്സായ ശേഷം പിന്നീടങ്ങോട്ട് നീനു സന്തോഷത്തിൽ ആയിരുന്നു ഒപ്പം ഞാനും. ജോലി ,വിവാഹം, ഒരുമിച്ചുള്ള ജീവിതവുമൊക്കെ എപ്പോഴോ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ജോലിക്കു പോകാൻ യാത്ര പറയാൻ വന്നപ്പോൾ അവൾ എന്റെ അരികിൽ കുറച്ചു നേരം മൗനമായി ഇരുന്നു.

വലിയൊരു നഗരത്തിലേക്കുള്ള കൂടുമാറ്റം. വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള പ്രയാസം, പിന്നെ വീക്കെൻഡിൽ എന്നെ കാണാൻ കഴിയില്ലല്ലോ എന്നുള്ള സങ്കടം  ഇതൊക്കെയുമാകും  അവളുടെ കണ്ണുകളിൽ കണ്ടിരുന്ന ഭയം നിറഞ്ഞ വിഷാദഭാവമെന്നു ഞാൻ കരുതിയത്.

ദിവസങ്ങൾ കഴിഞ്ഞു പോയി. പുതിയ ഹോസ്റ്റലും ഫ്രണ്ട്സും ഓഫീസുമൊക്കെയായി അവൾ പെട്ടെന്ന് ഇണങ്ങി. മുൻപും അവൾ അങ്ങനെ തന്നെ ആയിരുന്നല്ലോ. എത്രപെട്ടാണ് എന്നിൽ വന്നു നിറഞ്ഞത്. ഫോൺ വിളിയുടെയും പരസ്പര അന്വേഷണത്തിന്റെയും തോത് കുറഞ്ഞുവന്നത് എനിക്ക് മനസിലായിത്തുടങ്ങിയ അന്നാണ്  ഞാൻ അവളോട് ദേഷ്യത്തിൽ സംസാരിക്കുകയും വഴക്കുണ്ടാകുകയും ചെയ്തത്.

എല്ലാം അവസാനിപ്പിക്കാം, ഇനി എന്നെ ശല്യം ചെയ്യരുത് എന്നും പറഞ്ഞു മെസ്സേജ് വന്നു. അവളുടെ നമ്പറിൽ തുടരെ വിളിച്ചപ്പോളാണ് അവൾ എന്നെ ബ്ലോക്  ചെയ്തതതായി കണ്ടത്. തുടർന്ന് ദിവസങ്ങൾ പോകുംതോറും വാട്സാപ്പ് അടക്കം എല്ലാത്തിൽ നിന്നും അവൾ എന്നെ അകറ്റിനിർത്തിയിരുന്നു.

ഒറ്റപ്പെട്ടുപോയതിന്റെ ദുഃഖം നിറഞ്ഞു എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിൽ നിന്നാണ് അവളുടെ അഡ്രസ് എങ്ങനെയൊക്കയോ സംഘടിപ്പിച്ചു ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്. എന്നെ ഒന്ന് നേരിട്ട് കണ്ടാൽ അവളുടെ പിണക്കങ്ങൾ എല്ലാം മാറുമെന്ന വിശ്വാസം എനിക്ക് ചെറിയൊരു പ്രതീക്ഷ നൽകിക്കൊണ്ടിരുന്നു.

എന്റെ മനസ്സിനേക്കാൾ തണുപ്പായിരുന്നു ബാംഗ്ലൂരിലെ അന്തരീക്ഷത്തിന്. ഒരു ദിവസം മുഴുവൻ അവളുടെ അഡ്രസ്സും കൊണ്ട് അലഞ്ഞു. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. പിറ്റേന്ന് അവൾ സ്റ്റേ ചെയുന്നിടത്തെത്തി എത്തി. എന്നെക്കണ്ട സന്തോഷത്തിൽ ഓടി വരുന്ന നീനുവിനെ അല്ല ഞാൻ അവിടെ കണ്ടത്. ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ അരികിൽ വന്നു നിന്നു.

‘‘ നൗഫ്  നീ ഇനി എന്നെ തിരക്കി ഇവിടെ വരരുത്. എനിക്ക് താൽപര്യമില്ല. ഞാൻ മാറില്ല. പ്ലീസ് പറയുന്നതൊന്നും എനിക്ക് കേൾക്കണമെന്നുമില്ല’’

break-up563
പ്രതീകാത്മക ചിത്രം

അവൾ ഒന്ന് തിരിഞ്ഞു നോക്കാൻ കൂട്ടാക്കാതെ നടന്നകന്നു. തൊട്ടരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിൽ കയറി ‘‘മഡിവാള’’എന്ന് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല...

കൊച്ചി  വരെയുള്ള എന്റെ മടക്കയാത്ര ഇടയ്ക്ക് വെച്ചൊന്നു അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു...

‘‘സർ ... ടിക്കറ്റ്‌ ഒന്ന് കാണിക്കാമോ’’

ബസ്സിൽ ആളുകൾ നിറഞ്ഞതും സമയം പോയതുമൊന്നും നൗഫ്  അരിന്നിരുന്നില്ല. ബാഗിൽ നിന്നും ടിക്കറ്റ് നീട്ടിയപ്പോൾ അയാൾ സാറിന്റെ സീറ്റ് ഇതിന്റെ പിറകിൽ ആണെന്ന് ചൂണ്ടി കാണിച്ചു. ബസ് ചലിച്ചു തുടങ്ങി. ഇനി അങ്ങോട്ടുള്ള യാത്രകൾ ഇതുപോലെ ഒറ്റയ്ക്കാവുമെന്നുള്ള നെടുവീർപ്പോടെ നൗഫ് പുറത്തേക്കുള്ള ഇരുട്ടിലേക്ക് നോക്കിയിരുന്നു...

English Summary: Ottakkulla Yathra, Story By Saufu Mars

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA