sections
MORE

അങ്ങനെയെങ്കിൽ നിനക്കിന്നിതുപോലെ ഞെട്ടേണ്ടി വരില്ലായിരുന്നു; മറക്കാനാകാത്ത ആദ്യ പ്രണയം

break-ip-01
പ്രതീകാത്മക ചിത്രം
SHARE

അറ്റു പോകാത്ത ഒരു കണ്ണി (കഥ)

ഒരിക്കൽ ആരെല്ലാമോ ആയിരുന്നവളെ,നിന്നെക്കുറിച്ച്  എഴുതാതിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും കാലങ്ങൾക്കു ശേഷം നീ എന്റെ  തൊട്ടടുത്ത് നിൽക്കുമ്പോൾ. സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ നമ്മുടെ പ്രണയത്തിലേക്ക് ഞാനൊന്നു തിരിഞ്ഞു നോക്കി. കണ്ടത് മുഴുവനും വീണുടഞ്ഞ സ്വപ്‌നങ്ങൾ , യാഥാർഥ്യമായേക്കുമെന്നു കണ്ടു പങ്കുവച്ച പ്രതീക്ഷകൾ,വാഗ്ദാനങ്ങൾ എല്ലാത്തിലും ഉപരി പ്രണയത്തിന്റെ നനുത്ത  ഓർമ്മകൾ. എന്തായിരുന്നു നമ്മൾ ആഗ്രഹിച്ചത് ? എന്താണ്  നമുക്കു ലഭിച്ചത് ? എന്തെല്ലാം യാതനകളനുഭവിച്ചു ,എത്രയെത്ര പഴികൾ  കേട്ടു.വീട്ടുകാരും,ബന്ധുക്കളും എല്ലാവരും നമുക്കെതിരായിരുന്നു. ദൈവം പോലും എനിക്കെതിരെ വിധി പ്രസ്താവിച്ചു .

‘‘ഇവൾ മറ്റൊരാളുടെ അമാനത്താണ്,നിനക്കുള്ളതല്ല’’

‘‘നീ ജീവിക്കുക... ഇവളില്ലാതെ’’

‘‘ ഇവളുടെ ഓർമകളുമായി നീറി നീറി ജീവിക്കുക’’

അതൊരു വിധിയായിരുന്നോ? അതോ ശിക്ഷയോ? മാതാപിതാക്കളെ വേദനിപ്പിച്ചതിനുള്ള ശിക്ഷ !! വിശ്വാസവഞ്ചനയ്ക്കുള്ള  ശിക്ഷ !!!

ദൈവമേ ,നിന്നോട് ഞാനെത്ര കേണപേക്ഷിച്ചു ഞങ്ങളെ വേർപിരിക്കരുതേയെന്ന്..അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് ...

വേർപിരിഞ്ഞശേഷം പലപ്പോഴും പലയിടങ്ങളിലും വച്ച് കണ്ടിട്ടും വാമൂടികെട്ടിയവരെപോലെ ഒരക്ഷരം മിണ്ടാതെ,രണ്ടാമതൊരുനോക്കു നോക്കാതെ.... ഒരുതരം വിങ്ങൽ. എത്ര വേദനാജനകമായിരുന്നു അത്.ഹൃദയം പറിച്ചെടുത്തു മറ്റാരുടേതോ വച്ച് തുന്നികെട്ടിയപോലുള്ള വേദന. ഇരുളടഞ്ഞുപോയപ്പോഴും നോവ് ഉള്ളിലൊതുക്കി കെട്ടുപോകാതെ നീറി നിന്ന പ്രണയത്തിന്റെ കനലൂതിയ വെളിച്ചത്തിൽ നാം കാലങ്ങൾ കഴിച്ചു കൂട്ടി.

love-0155
പ്രതീകാത്മക ചിത്രം

വർഷങ്ങൾക്കിപ്പുറം ഞാൻ സൂക്ഷിച്ചു വച്ച നിന്റെ അക്ഷരങ്ങളെ, ചിത്രങ്ങളെ കാട്ടിതരുമ്പോൾ , നീ എന്തേ? അദ്ഭുതപ്പെടുന്നു ? ഇക്കാലയളവിൽ  എപ്പോഴെങ്കിലും നിനക്കെന്റെ ഹൃദയ സ്പന്ദനം കേൾക്കാനാവു മായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോകുന്നു.കാരണം അങ്ങനെയെങ്കിൽ നിനക്കിന്നിതുപോലെ ഞെട്ടേണ്ടി വരില്ലായിരുന്നു.

ഇപ്പോൾ ഞാൻ നിനക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു രഹസ്യമായിരിക്കുന്നു.നിന്റെ ഓർമകളിൽ, ചിന്തകളിൽ, സ്വപ്നങ്ങളിലൊക്കെ ഞാൻ നിറഞ്ഞു നിൽക്കുന്നു .എനിക്കതു കാണാൻകഴിയുന്നുണ്ട് .കാരണം നിന്റെ ഹൃദയം ഞാൻ രണ്ടാമതും കവർന്നെടുത്തിരിക്കുന്നു . നിന്റെ ആശങ്കകൾ , നീ സ്വയം ചോദിക്കുന്ന ചോദ്യങ്ങൾ , ഉത്തരങ്ങൾ എല്ലാം എനിക്കിപ്പോ വ്യക്തമായി കാണാം ..

ആദ്യ പ്രണയം ഒരാളും ഒരുകാലത്തും മറക്കില്ലെന്ന് പറയുന്നത് നമ്മുടെ കാര്യത്തിൽ എത്ര സത്യമാണ് ..പ്രിയേ,  പുതിയകാലത്തെ വാലന്റൈൻ ആണ് ഞാൻ .റോമാ ചക്രവർത്തി ജയിലടച്ച പഴയ വാലന്റിനെ പോലെ ഞാനും തടവറയിലാണെന്നു മാത്രം ..നിന്റെ തടവറയിൽ , നിന്റെ  ഓർമകളുടെ തടവറയിൽ ...

ഹാപ്പി വാലന്റൈൻ ഡേ...

English Summary : Attupokatha Oru Kanni Story by Shemeer Mohammed

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA