ADVERTISEMENT

മഞ്ഞുകൂടാരരാവുകൾ (കവിത)

മഞ്ഞുപുതച്ചു സുന്ദരിയാം മലനിരമുകളിലീ, 

മുഗ്ദസുന്ദരവനികൾക്കു നടുവിലീരാവിൽ

സുന്ദരമാമീപ്പർണ്ണകൂടാരത്തിലിന്നു ഞാൻ

മൃദുകമ്പളം പുതച്ചു നിന്നേ കാത്തുനിൽപ്പൂ,. 

അണിവിരൽ തുമ്പിലെ തണുചന്ദനം പോൽ 

നിന്നരുമയാം തൂമുഖം മുന്നിൽ തെളിയവേ, 

തണുനിലാവും സുഗന്ധിയാം കാറ്റും, 

ഇഴചേർന്നെന്നേമൂടും കുളിർമ്മഴയായി. 

സുന്ദരതൽപ്പത്തിലഴകിൻ ശിൽപം നീ,

ആദ്യപ്രേമകൗതുങ്ങളാലെന്നങ്കുലികൾ, 

നിന്നിളംമേനിയിൽ ചിത്രങ്ങൾകോറവേ, 

ലാസ്യലഹരിയിൽ നീയാകെ പൂത്തുപോയ്. 

തേന്മാവിൽ പടർന്ന വല്ലരിയെന്ന പോൽ

നിൻപൂവല്ലികളിൽ പടർന്നുകയറി ഞാനും, 

രാപ്പൂക്കളറിയാതെ നാം തമ്മിലലിഞ്ഞീടവേ,

ഈ രാവിന്മദഗന്ധങ്ങൾ കാറ്റിൽ പരക്കുന്നു. 

ഈ രാവു തീരുവോളമീനിലാവലിയുവോളം, 

ചന്ദനഗന്ധമോലും നിൻ പൂമൃദുമേനിയിൽ, 

ചുംബനപൂക്കളായ് ഞാനുതിർന്നു വീഴാം, 

പിന്നയീ കോടമഞ്ഞിലേക്കൊന്നിച്ചകലാം. 

English Summary: Manju Koodara Ravukal Poem By Shyam Punaloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com