ADVERTISEMENT

പൂമരങ്ങൾ ( കവിത)

എന്റെ വീട്ടിലേക്കുളള

വഴിയിൽ

കവിതകൾ

പൂക്കുന്ന ഒരിടമുണ്ട്..

മുല്ലവള്ളിയും

മഷിതണ്ടും

മഞ്ഞുതുള്ളിയും 

മാരിവില്ലും

അതിനിടയിൽ

സുഗന്ധം പരത്തുന്നുണ്ട്‌...

പൂമ്പാറ്റയും

തേൻതുമ്പികളും

മഴപാറ്റയും

നിശാശലഭങ്ങളും

അവിടെ 

പാറി നടക്കുന്നുണ്ട്...

വളപൊട്ടുകളും 

മയിൽപീലി തുണ്ടുകളും

കളിത്തൊട്ടിലും

വെയിൽ ചില്ലുകളും

ഓർമ്മകൾ 

ഒരുക്കി വച്ചിട്ടുണ്ട്...

ശിശിരവും വസന്തവും

ശരത്തും ഹേമന്തവും 

ഇടവിട്ട് പെയ്ത്

ഇറങ്ങുന്നുണ്ട്...

ബാല്യവും കൗമരവും

യൗവനവും വാർദ്ധക്യവും

പരസ്പരം വാചലം 

ആവുന്നുണ്ട്....

ചിലപ്പോൾ മുറിവേറ്റ

ഓർമ്മകളും വേദനയും

ജീവിതവും മരണവും

പാഴ് ചെടി പോലെ

വലിച്ചെറിയ്യുന്നുണ്ട്...

English Summary : Poem By Salini V S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com