ADVERTISEMENT

വിരഹമേ നീയെന്നിൽ നിറയുന്ന നേരം

വിജനമാം വീഥിയിൽ ഉരുകുന്ന നേരം

വിളിപ്പാടകലെയായ് കേൾക്കുന്നു ഞാൻ

അലിവുള്ള ഹൃദയത്തിൻ സ്നേഹരാഗം

അറിവിലെൻ ഓർമയിൽ സ്വപ്നങ്ങളിൽ

അലിവോടെയാരും അണഞ്ഞതില്ല

നിറയുമെൻ മിഴിയിലെ നീർത്തുള്ളികൾ

കനിവോടെ ആരും തുടച്ചതില്ല

ഒരുനാളെൻ ജീവിത താളുകളിൽ

മിഴിവുള്ള ചിത്രം വരച്ചീടുവാൻ

ഇനിയെന്റെ മോഹന സ്വപ്നങ്ങളിൽ

അഴകുള്ള ചായം പകർന്നീടുവാൻ

അണയുമോ സ്നേഹത്തിന് വീണമീട്ടി

അകതാരിൽ കനിവുള്ള കൂട്ടുകാരൻ

എന്റെ  കനവിന്റെ  ശ്രുതി  മീട്ടും  പാട്ടുകാരൻ

English Summary : Pratheeksha Poem By Divya Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com