ADVERTISEMENT

താരകങ്ങൾ മായ്ച്ച നിഴൽ ( കവിത) 

വാതിൽ പഴുതിലൂടെ നിൻ നിഴൽ എൻ മിഴിയിൽ ആദ്യമായി പതിഞ്ഞ നേരം.....

എൻ മനസ്സിൽ ആദ്യമായി മൂളിയ സ്നേഹ ഗീതം........

അതുവരെ കേൾക്കാത്ത പ്രണയ ഗീതം

എൻ മേനിയിൽ ഒന്നാകെ അലിഞ്ഞു ചേർന്നു..........

ആ ഈണത്താൽ എന്നിൽ മുളച്ച ചെറിയ ചിറകുകളാൽ

ആ വലിയ സുന്ദര സ്വപ്നത്തിൻലോകത്തു ഞാൻ പറന്നിറങ്ങി...............

കൂടപ്പിറപ്പുകളായ താരകങ്ങളുടെയും.എന്നെ വലം വെച്ച ഗ്രഹങ്ങളുടെയും കണക്കു നിരത്തി

ആരോ എൻ മുന്നിൽ ആ വാതിൽ കൊട്ടിയടച്ചു

നിൻ നിഴൽ എന്നേക്കുമായി എന്നിൽ നിന്നും അകന്നു പോയി..

കാലം എത്ര കഴിഞ്ഞട്ടും ആ കണക്കുകൾ മാത്രം എന്നിൽ അവശേഷിച്ചു..

അന്ന് ആദ്യമായി മൂളിയ ആ ഈണങ്ങൾ നിൻ നിഴലിനെ പോലെ

എന്നിൽ നിന്നും അകന്നു പോയി

എന്നേക്കു മായി ഞാൻ തനിച്ചായി..............

English Summary :  Tharakangal Maycha Nizhal Jinju Raj T Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com