ADVERTISEMENT

കൊറോണ കാലത്തെ ഷോപ്പിങ് (കഥ)

‘‘എന്റെ ചേട്ടായീ  പഞ്ചാര മേടിക്കാൻ പോയിട്ട് നിങ്ങള് കവലയിലെ കട തന്നെ മേടിച്ചോണ്ടു പോന്നോ ?’’

‘‘ഡീ കേരളം ലോക്കായി കമ്പ്ലീറ്റ് ലോക്ക്’’

‘‘അത്  ഒരാഴ്ചത്തേക്കല്ലേ ... അതിനെന്തിനാ നാല് കിലോ പഞ്ചാര’’ 

‘‘ഇരിക്കട്ടെ ... ഇനി പഞ്ചാര കിട്ടിയില്ലെങ്കിലോ’’

‘‘അരി മേടിക്കാൻ പറഞ്ഞില്ലാലോ. ഇതെന്തിനാണ് ഒരു ചാക്ക് അരി ’’

‘‘ഡീ പോത്തേ, ഇനി ഉപ്പു, മുളക് , കടുക് എന്ന് നീ പറയുമ്പോ പറയുമ്പോ ഓടിച്ചെന്നാൽ സാധനം കിട്ടില്ലെന്ന് ... ലോക്കാണെന്ന്’’. 

‘‘എന്നുവച്ച് ഇത്രയും മേടിക്കണോ, ഇതിപ്പോ  രണ്ടു കൊല്ലം കറിക്കിട്ടാലും ഈ മുളക് പൊടി തീരില്ലല്ലോ. പരിപ്പ , കടല, മുതല് പട്ടാണി  വരെ ഉണ്ടല്ലോ’’ ..

‘‘നിനക്കറിയാഞ്ഞിട്ടാണ്, ക്ഷാമം വന്നാൽ ഒന്നും കിട്ടില്ല, ഒന്നും . പട്ടാണി ഒക്കെ തിന്നാൻ നീ കൊതിക്കും.. പണ്ട് കപ്പക്കോല് വരെ ആള്ക്കാര് ചുട്ടു തിന്നിട്ടുണ്ട് അറിയാമോ’’  

‘‘ഇത്രയ്ക്ക് അറിയായിരുന്നേൽ രണ്ടു മൂട് കപ്പ കോലു കുത്തി വയ്ക്കായിരുന്നില്ലേ ?

അതിനു ഞാൻ അറിഞ്ഞോ കൊറോണ വണ്ടി പിടിച്ചു നേരെ ഇങ്ങോട്ടു വരുമെന്ന് ’’

‘‘അല്ല, എന്തിനാണീ രണ്ടു പാക്കറ്റ് കോഴിത്തീറ്റ? ഇവിടെ തിന്നാൻ കോഴിയില്ലാലോ ? ഒരു മുൻ കരുതൽ... എല്ലാം അടച്ചു പൂട്ടുകയാണെകിൽ നമ്മുക്ക് പിന്നെ  കോഴിക്കൃഷി തുടങ്ങാം . നാളെ മുതൽ ഇതൊന്നും കിട്ടില്ലെന്ന്’’ 

‘‘എന്നാപ്പിന്നെ  ഇന്നത്തെ പത്രം ഒരമ്പതെണ്ണം കൂടി വാങ്ങായിരുന്നില്ലേ...നാളെ മുതൽ കിട്ടില്ലല്ലോ. ഞാനേ ഹെൽപ്‌ലൈനിൽ നമ്പർ കൊടുത്തേക്കാം , അവശ്യ സാധനങ്ങൾ ഇവിടെ കിട്ടുമെന്ന്’’ ...

English Summary : Coronakkalathe Shopping Story by Seema Stalin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com