sections
MORE

നിനക്കിവിടെ എന്തിന്റെ കുറവാ?; ഭാര്യമാരെ രാക്ഷസിയായും ഭദ്രകാളിയായും ശല്യക്കാരിയായും ട്രോളുന്നവരോട്...

കൊറോണക്കാലത്തെ വീട്ടമ്മമാർ (കുറിപ്പ്)
പ്രതീകാത്മക ചിത്രം
SHARE

കൊറോണക്കാലത്തെ വീട്ടമ്മമാർ (കുറിപ്പ്)

കൊറോണ  നമ്മളെയെല്ലാം വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഈ പകർച്ചവ്യാധിയെ പിടിച്ചു കെട്ടാൻ എത്ര നാൾ വേണ്ടി വരുമെന്ന് ഒരു ഊഹവുമില്ല. രണ്ട് ദിവസം ലോക്ക്ഡ് ആയപ്പോഴേക്കും പുരുഷൻമാരൊക്കെ ശ്വാസം മുട്ടുന്നുവെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഈ സന്ദർഭത്തിൽ എന്നും ലോക്ക്ഡ് ആയ വീട്ടമ്മമാർക്കും ചിലത് പറയാനുണ്ട്. ഇന്നത്തെ സാഹചര്യം ഞങ്ങളെ കൂടുതലായൊന്നും ബുദ്ധിമുട്ടിച്ചിട്ടില്ല. മറിച്ച് ഈ പ്രയാസങ്ങളിലും കുടുംബത്തോടൊന്നി ച്ചിരിക്കാൻ കഴിയുന്നതിന്റെ സന്തോഷവും സമാധാനവുമുണ്ട്. വല്ലപ്പോഴും വീട്ടിൽനിന്ന് പുറത്തു പോവാൻ പറഞ്ഞ് മുഖം വീർപ്പിച്ചാൽ നിങ്ങൾ പറയുന്ന ഒരു ഡയലോഗുണ്ട്. നിനക്കിവിടെ എന്തിന്റെ കുറവാ കഴിക്കാനില്ലേ. ഉടുക്കാനില്ലേ. അതൊക്കെ ഉണ്ടെങ്കിലും യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷവും മറ്റൊരു കൈ കൊണ്ടുണ്ടാക്കിയത് കഴിക്കുവാനുള്ള ആഗ്രഹവുമൊന്നും പറഞ്ഞാൽ നിങ്ങൾക്കൊരിക്കലും മനസ്സിലാവില്ല. 

ഭാര്യമാരെ രാക്ഷസിയായും ഭദ്രകാളിയായും ശല്യക്കാരിയായും ട്രോളുമ്പോഴും ഞങ്ങളത് ചിരിച്ചു തള്ളാറാണ് പതിവ്. ആ ചിരിയിലും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുന്ന സ്വപ്നങ്ങളുടെ വേദനയുണ്ടെന്ന് മറക്കരുത്.

കൊറോണക്കാലത്തെ വീട്ടമ്മമാർ (കുറിപ്പ്)
പ്രതീകാത്മക ചിത്രം

ഞങ്ങൾ വാട്സാപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നതും ഓൺലൈനിൽ അടയിരിക്കുന്നതും ഗോസിപ്പ് വാർത്തകൾ വായിക്കാനും ഫെയ്ക്ക് ന്യൂസ്സുകൾ ഷെയർ ചെയ്യാനുമാണെന്നാണല്ലോ നിങ്ങളുടെ മറ്റൊരു ധാരണ. നിങ്ങളെ പോലെ കൂട്ടുകാരുമൊത്ത് കറങ്ങാനോ ബസ്സ് സ്റ്റോപ്പിലോ ചായക്കടയിലോ ഇരുന്നു സംസാരിക്കാനോ കഴിയാത്തതു കൊണ്ട് ഞങ്ങൾ ഈ ആപ്പുകളിലൂടെയൊക്കെ ഞങ്ങളുടേതായ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ്.

ഇതൊക്കെ പറയുമ്പോൾ അമ്മ നെല്ല് കുത്തി പ്രസവിച്ച കഥയും വെള്ളം കോരി പത്തു മക്കളെ പോറ്റിയ കഥയുമൊക്കെ എടുത്തുകൊണ്ട് വരണ്ട.  അച്ഛൻ പറമ്പ് കിളച്ച കഥയും ചെരുപ്പില്ലാതെ കിലോമീറ്ററുകളോളം നടന്ന കഥയും ഞങ്ങൾക്കുമറിയാം. മക്കളെ വളർത്തുന്നതും നിങ്ങൾക്കെല്ലാം വെച്ചു വിളമ്പുന്നതുമെല്ലാം ഞങ്ങൾ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. അതിനിടക്ക് വീട്ടിൽ മാത്രം തളച്ചിടുമ്പോഴുണ്ടാകുന്ന വിരസത മാറ്റാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഔട്ടിങ് എന്നു പറഞ്ഞ് വല്ലപ്പോഴും നിങ്ങളെ ശല്യം ചെയ്യുന്നത്.

കൊറോണക്കാലത്തെ വീട്ടമ്മമാർ (കുറിപ്പ്)
പ്രതീകാത്മക ചിത്രം

പുരുഷൻമാർ എല്ലാവരും ഇങ്ങനെയല്ലെന്നും എല്ലാം മനസ്സിലാക്കുന്ന ഒരുപാട് പേരുണ്ടെന്നും ഞങ്ങൾക്കറിയാം. ഒരു പരാതിയും പറയാതെ ജീവിക്കുന്ന സ്ത്രീകളേയും ഞങ്ങൾക്കറിയാം. പക്ഷേ ആ സ്ത്രീകൾക്കുള്ളിലും സ്വപ്നങ്ങൾ കാണാൻ മറന്നു പോയ ഒരു മനസ്സുണ്ടെണ് നിങ്ങൾ മറക്കരുത്.

ഈ കൊറോണക്കാലം നാം അതിജീവിക്കുക തന്നെ ചെയ്യും. നമ്മളോരോരുത്തരും രോഗം പകരാതിരിക്കുവാൻ ശ്രമിക്കുമെന്ന് നമുക്കോരോരുത്തർക്കും  പ്രതിജ്ഞയെടുക്കാം. പ്രാർഥനയോടെ.

English Summary : Corona Kalathe Veettammamar Story By Jasmine Jafer

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;