ADVERTISEMENT

എന്തുകൊണ്ടാണ്  മനുഷ്യവാസം 

കാട്ടുതീയാക്കുന്നത് ...?.

ഗ്രന്ഥശാലകൾ ,

ആരാധനാലയങ്ങൾ 

വിദ്യാലയങ്ങൾ 

തെരുവുകൾ എല്ലാം 

അഗ്നിപർവ്വതം സൃഷ്ടിച്ച  കലാപം ...

മനുഷ്യർ കൊളുത്തുന്ന 

തീപന്തങ്ങൾ പെടുന്നനെ 

ആളിപ്പടരുന്നത് 

എന്തുകൊണ്ടാണ് ..?

ഭരണകൂടത്തെക്കാൾ 

അക്രമികൾ 

തെരുവുകൾ കീഴടക്കുന്നത് 

എന്തുകൊണ്ടാണ്..?

ജനപ്രതിനിധി പോലെ 

കാക്കിധാരികൾ രാഷ്‌ടീയം 

പയറ്റുന്നു ,

മഹാരാജ്യ തലസ്ഥാനത്ത് 

നങ്കൂരമിട്ട 

ക്രൂരന്മാരുടെ  രക്ഷകരോട് 

ഒരുവാക്ക്

ഭരണഘടനയോട് 

ഞങ്ങൾ എന്നിട്ടും കൂറ് 

പുലർത്തുന്നു …

അഗ്നിഗോളങ്ങളിൽ 

വെന്തുരുകുന്ന 

ജീവജാലകങ്ങളുടെ 

ചാരം ബാക്കിയാക്കിയ 

തെരുവിലെ  സമാധാന 

ശബ്ദം  മഹാകലാപത്തെ 

 പുനരുദ്ധാരണം നടത്തട്ടെ

English Summary : Kalapam Poem By Abbas anappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com