ADVERTISEMENT

ചുവപ്പ് (കവിത)

 

ഓണംപൂവട്ടിയിൽ ഞാൻ നിറച്ച  പൂക്കളെല്ലാം ചുവപ്പ്, 

ചെമ്പരത്തിയും തെച്ചിയും കുഞ്ഞു കുഞ്ഞു പനിനീർ പൂക്കളും ചുവപ്പ് .

മുറുക്കി തുപ്പി, തെച്ചിയെ ചോപ്പിച്ച പൂതം 

ചുവപ്പണിഞ്ഞെൻറെ  കുഞ്ഞുറക്കം കെടുത്തി. 

പിന്നെ ഒരു തുള്ളി ചുവപ്പിൽ ഞാനൊരു പെണ്ണും ,

ഒരു നുള്ളു ചുവപ്പിൽ വധുവുമായി, 

ഒടുവിലൊരു ചുവന്ന പ്രളയത്തിൽ ഞാനെന്ന പെണ്ണിന്റെ 

പൂർണതയിരുന്നു കരഞ്ഞു.

പച്ചയും വെള്ളയും വായിലിട്ടു ചുവപ്പാക്കി ഞാനെൻറെ 

കൊച്ചുമക്കളെ   അതിശയ കടൽ കാണിച്ചു. 

ഒടുവിൽ പട്ടടയിൽ  ഞാൻ കത്തിയമർന്നതും 

ഒരു ചുവന്ന പൊൻപട്ടണിഞ്ഞു,

 

English Summary : Chuvappu Poem By Dr Ramya Raghavan.P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com