ADVERTISEMENT

ഒരു വിളിപ്പാടകലെ (കഥ)

 

‘‘ എനിക്കൊരു കുഴപ്പവുമില്ല. ഇപ്പോൾ നല്ല സുഖമുണ്ട്. പനി കുറഞ്ഞിട്ടുണ്ട്. ഇനി എനിക്കു പോയിക്കൂടെ സിസ്റ്റർ’’ അവൾ ചോദിച്ചു.

 

‘‘മോൾക്ക്‌ പോകാമല്ലോ. ടെസ്റ്റ് റിസൾട്ട് ഒന്നു വന്നോട്ടെ. ഡോക്ടർ പറയും’’

 

 

‘‘എന്നാ എനിക്ക് എന്റെ മാലാഖയുടെ മുഖം കാണാൻ പറ്റുക’’ അവൾ ചോദിച്ചു. ഞാൻ ചിരിച്ചു. 

 

അവളെ കൊണ്ടുവരുമ്പോൾ ഇങ്ങനെയല്ലായിരുന്നു. കടുത്ത പനിയും ചുമയും. സംശയം ഉള്ളത് കൊണ്ട് ഡോക്ടർ കൊറോണ വാർഡിൽ തന്നെ ഐസോലെറ്റ് ചെയ്തു. ആദ്യത്തെ ദിവസം റൂമിൽ ഭയത്തോടെയാണ് കയറിയത്. എന്തെല്ലാം സുരക്ഷാ കവചം ഉണ്ടെന്നു പറഞ്ഞാലും ഉള്ളിൽ ആ പേടി അവശേഷിക്കും. എന്നാലും ചിന്തിച്ചു...

 

‘‘എന്റെ മോൾ ആണെങ്കിൽ’’

 

എന്നെ ആദ്യമായി ആ രൂപത്തിൽ കണ്ടപ്പോൾ അവൾ ചോദിച്ചു.

 

‘‘മാലാഖയാണോ’’

 

‘‘മോൾക്ക്‌ അങ്ങനെ തോന്നുന്നെങ്കിൽ അങ്ങനെ’’

 

ഞാൻ ഒരു നിമിഷം ചിന്തമഗ്നയായി.

 

‘‘ശരി അല്ലേ?. ഞങ്ങൾ മാലാഖമാർ അല്ലേ?. എല്ലാവരെയും സ്വന്തം അപ്പനെയും അമ്മയെയും കൂടപിറപ്പുകൾ പോലെ കാണുന്നവർ.

 

അവർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുന്നവർ. ഒരു നേരം പോലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ.

 

എന്നാലും കുറഞ്ഞ ശമ്പളം അൽപം ഒന്നു കൂട്ടാൻ പറഞ്ഞാൽ അഹങ്കാരികൾ. ഞങ്ങൾക്കും ഇല്ലേ കുടുംബം,കുട്ടികൾ. ഞങ്ങൾക്ക് ഇല്ലേ വിശപ്പ്‌ ,ദാഹം. പാടില്ലലോ. ഞങ്ങൾ മാലാഖമാർ അല്ലേ. സുരക്ഷാ  കവചം സുരക്ഷ മാത്രമേ തരൂ. പക്ഷേ ശരീരത്തിന് അതു പോരല്ലോ. ദേഹം ചുട്ടു പൊള്ളുകയാണ്.

ഇനി ഒരു തുള്ളി വെള്ളം കുടിക്കണമെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചു എല്ലാം ഊരി മാറ്റണം. അതിനു ഇനിയും മണിക്കൂറുകൾ ഏറെയുണ്ട്.

 

‘‘മാലാഖേ’’

 

അവളുടെ വിളി കേട്ടു ഞാനുണർന്നു.

 

‘‘ ഞാൻ മരിച്ചോ. അതാണോ മാലാഖ വന്നത്’’

 

ഒരു വിളിപ്പാടകലെ (കഥ)

 അവളുടെ നിഷ്കളങ്കമായ ചോദ്യം എന്നിൽ അൽപം ആശ്വാസം തന്നു.

 

‘‘ഇല്ല മോളെ. ഞാൻ സിസ്റ്റർ ആണ്’’

 

‘‘ ഞങ്ങൾ ഉള്ളപ്പോൾ മോളെ മരിക്കാൻ സമ്മതിക്കുമോ’’

 

‘‘ സിസ്റ്ററോ, സിസ്റ്റർമാർ വെള്ളകോട്ട് ധരിച്ചു തലയിൽ തൊപ്പിയും വെച്ചു വരുന്നവരല്ലേ. ഞാൻ അങ്ങനെയാ കണ്ടിട്ടുള്ളത്’’

 

‘‘ ഇതു മാലാഖ തന്നെയാ’’

 

അവൾ സമ്മതിക്കുന്നില്ല. ഞാൻ തിരുത്താനും പോയില്ല. ഇനിയും എത്ര നാൾ മുന്നിലുണ്ട്. എന്നാലും അവൾ മരിച്ചിട്ടില്ല എന്നു ഞാൻ അവളെ മനസിലാക്കി.

 

‘‘ എന്നെ ഒറ്റയ്ക്കു ആക്കിയിട്ടു പോവുകയാണോ’’

 

അവൾ കരയാൻ തുടങ്ങി.

 

‘‘ ഇല്ല മോളെ. ഞാൻ ഒരു വിളിപ്പാട് അകലെയുണ്ട്. എന്തിനും മോൾ ഒന്നു വിളിച്ചാൽ മതി’’

 

അല്ലെങ്കിലും ഞങ്ങൾ ഒരു വിളിപ്പാടകലെ ഉറക്കമളച്ചു ഒരു രോഗികളുടെ ചെറിയ അനക്കത്തിന് പോലും കാതോർന്നതിർക്കുന്നവർ അല്ലേ.

 

‘‘എല്ലാ ദിവസവും അവൾ ചോദിക്കും. എന്നും ഞാൻ പറയും’’

 

‘‘ഒരു വിളിപ്പാട് അകലെ’’

 

അങ്ങനെ പന്ത്രണ്ടുനാൾ. അസുഖം കുറഞ്ഞും കൂടിയും. രണ്ടു പ്രാവശ്യം ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. 

പ്രതീക്ഷ കൈവിട്ടത് പോലെ തോന്നി. അവൾ ക്ഷീണിച്ചു അവശയായി. ഡോക്ടർ ദിവസവും വന്നു. മരുന്നുകൾ പല തവണ മാറ്റി. പരിചരണം തുടർന്നു. ഞങ്ങൾ തോൽക്കാൻ തയാറല്ലായിരുന്നു. ഞാൻ തോറ്റാൽ എന്നെ പോലെ ഉള്ള എല്ലാവരും തോൽക്കും. അത് പാടില്ല.

 

 

പതുക്കെ പതുക്കെ അവളിൽ നല്ല മാറ്റം കണ്ടു. ഇന്ന് രാവിലെ അവളെ കണ്ടപ്പോൾ തന്നെ തോന്നി എല്ലാം കുറഞ്ഞു എന്ന്. ഡോക്ടർ വന്നു.

 

‘‘ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇനി ഒരു  രണ്ടു ദിവസം കൂടെ’’

 

എനിക്ക് ആശ്വാസമായി. പക്ഷേ എനിക്ക് ചെറിയ ഒരു പനി പോലെ. എന്റെ കാര്യത്തിൽ ദൈവത്തിനു മറ്റൊരു തീരുമാനം ആയിരുന്നു. ലക്ഷണങ്ങൾ കണ്ടപ്പോഴേ എന്നെ ഐസോലേറ്റ് ചെയ്തു.

പക്ഷേ പനി കുറയുന്നില്ല. ഐസോലാഷൻ വാർഡിൽ ഇരുന്നു കൊണ്ടു ഞാൻ അവൾക്കു ഒരു കത്തെഴുതി. ഞാൻ ആ കത്തു വാർഡിലെ അന്ന സിസ്റ്റർക്കു അവൾക്ക് കൊടുക്കുന്നതിനു കൈമാറി.

ഇന്നേക്ക് രണ്ടു ദിവസം കഴിഞ്ഞു. അവൾ ആശുപത്രിയിൽ നിന്ന് ഇന്നിറങ്ങും. 

അവൾ ഡിസ്ചാർജ് ആയി.

 

 

തന്റെ മാലാഖയെ അവൾ എല്ലായിടത്തും അന്വഷിച്ചു. അന്ന സിസ്റ്റർ അവളുടെ അടുത്തു ചെന്നു. 

ഞാൻ പോയെന്നു സിസ്റ്റർ പറഞ്ഞു. എങ്ങോട്ടു എന്നു അവൾ തിരക്കി. എന്നെ കാണണം എന്ന് അവൾ വാശി പിടിച്ചു.

 

അന്ന സിസ്റ്റർ അവളെയും കൂട്ടി എന്റെ കല്ലറയ്ക്കു അരികിൽ വന്നു. അവൾ കരഞ്ഞു. അവളുടെ കണ്ണീർ എന്നെയും ഈറൻ അണിയിച്ചു. ഒരു ചുവന്ന റോസ പൂവ്  അവൾ കല്ലറയ്ക്കു മുകളിൽ വെച്ചു. സിസ്റ്റർ അവൾക്കു ആ കത്ത് നൽകി.അവൾ അത് തുറന്നു. അതിൽ എഴുതിയത് അവൾ വായിച്ചു.

‘‘എന്നും ഒരു വിളിപ്പാട് അകലെ. സ്വന്തം മാലാഖ’’

 

English Summary : Oru Vilippadakale Story By Rohan Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com