ഞാനുൾപ്പടെ ഒരുപാട് പേര്‌ ആരാധനയോടെ നോക്കിയ പെണ്ണ്; വർഷങ്ങൾക്ക് ശേഷം അവളെ വിദേശത്ത് കണ്ടപ്പോൾ വിശ്വസിക്കാൻ...

ഒരു കണ്ടുമുട്ടൽ (കഥ)
പ്രതീകാത്മക ചിത്രം
SHARE

ഒരു കണ്ടുമുട്ടൽ (കഥ)

നീലിമ... അതാണ് അവളുടെ പേര്‌(സാങ്കൽപികം) . നീണ്ട ഇട തൂർന്ന മുടിയുള്ള ഉണ്ടക്കണ്ണുള്ള കൈയിലും മുഖത്തും കാലിലും രോമങ്ങൾ ഉള്ള അവൾ ഒരു സുന്ദരി തന്നെ ആയിരുന്നു. നിറം ഇത്തിരി കുറവായിരുന്നു എപ്പോഴും ചറപറ വർത്തമാനം പറയുന്ന ആള്‍. ടീച്ചർമാർ ഉള്‍പ്പടെ എല്ലാവര്‍ക്കും അവളെക്കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു.

ക്ലാസിൽ എല്ലാത്തരം കുട്ടികളോടും അവള്‍ വല്യ കൂട്ട് ആയിരുന്നു. ചുരുക്കത്തില്‍ ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ്സിൽ ഒരാള്‍ അവള്‍ ആയിരുന്നു. ഞാൻ ഉള്‍പ്പെടെ ഒരുപാട് പേര്‌ ആരാധനയോടെ നോക്കിയ ആള്‍. എവിടെച്ചെന്നാലും തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നു. അവൾക്ക്  ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. മോഹങ്ങൾ ഉണ്ടായിരുന്നു.

പഠിക്കാന്‍ മിടുക്കി ആയിരുന്നു. ക്ലാസിലെ ആദ്യ റാങ്ക് ഇല്ല എങ്കിലും അവളുടെ ആധികാരികമായ അറിവ് വലുതായിരുന്നു. പഠിക്കാന്‍ എപ്പോഴും സ്വന്തം രീതി. മറ്റുള്ളവരെ പഠിപ്പിച്ചു സ്വയം പഠിച്ചു.. ഏതു കാര്യത്തെ പറ്റിയും അവളോട് ചോദിച്ചാല്‍ മതി. അവള്‍ക്ക് അറിയാമായിരുന്നു. ഒരുപാട് പുസ്തകങ്ങള്‍ അവള്‍ വായിച്ചിരുന്നു. ആ പ്രായത്തില്‍ ഉള്ള  നാട്ടിന്‍പുറങ്ങളില്‍ ഉള്ള കുട്ടികളെ വച്ച് നോക്കുമ്പോള്‍ അവൾ എപ്പോഴും ഒരു ‌എക്സ്ട്ര ഓർഡിനറി ആയിരുന്നു. ചുറുചുറുക്കും തന്റേടവും ഉള്ള ഒരു മിടുക്കി.

പിന്നെ എവിടെയാണ് അവളുടെ കണക്കുകൂട്ടല്‍ തെറ്റിയത്. ഇന്ന്‌ അപ്രതീക്ഷിതമായി ഞാന്‍ അവളെ കണ്ടു.. അതും വിദേശത്തു വച്ച്...

അവളുടെ രൂപം തന്നെ മാറി. കളർ ചെയത് പരാജയപ്പെട്ട നരച്ച മുടി. കറുത്ത മുടി നന്നേ കുറവ്. കണ്ണുകളില്‍ തിങ്ങി നിറഞ്ഞ വിഷാദം. മുടി പൊഴിഞ്ഞു തീര്‍ന്ന. ചുളിഞ്ഞു തുടങ്ങിയ നെറ്റി. മുഖത്ത് അടിയുടെ പാട് മായ്ക്കാൻ ഇട്ട ഫൗൈണ്ടേഷൻ. അങ്ങിങ്ങ് മുഖക്കുരുവും അതിന്റെ പാടുകളും.  ഉള്ളിലെ വിഷാദം പുറത്ത് കാണിക്കാത്ത ഒരു പ്ലാസ്റ്റിക് ചിരി. തടിച്ച ശരീരം. തൂങ്ങിയ വയറ്....അവളുടെ സമപ്രായക്കാരേക്കാൾ ഒരു പത്തു പതിനഞ്ചു വയസ്സ് കൂടുതല്‍ തോന്നുന്ന രൂപം.

34 വയസ്സ് അത് അത്ര കൂടുതല്‍ അല്ല. സ്വയം ഉള്‍വലിഞ്ഞു ആരോടും ഒന്നും പറയാത്ത ജീവിതം. അവൾ ജോലി ചെയ്യുന്നുണ്ട് നല്ല ശമ്പളവും ഉണ്ട്. പക്ഷേ കിട്ടുന്ന ശമ്പളം അത്  അയാൾ വാങ്ങും. അവളുടെ ഭര്‍ത്താവ്. അവള്‍ സ്നേഹിച്ച് വിശ്വസിച്ച് വീട്ടുകാരെ വെറുപ്പിച്ച് വിവാഹം കഴിച്ചതാണ്.

ജീവിതത്തില്‍ ഒരു സമാധാനവും അവൾ അനുഭവിച്ചിട്ടില്ല. ഇന്ന്‌ അവള്‍ക്ക് കൂട്ടുകാരില്ല. ബന്ധുക്കള്‍ ഇല്ല. ഉണ്ടെങ്കിലും ആരോടും സംസാരിക്കാന്‍ ഒന്നും ഇല്ല. എല്ലാവരില്‍ നിന്നും ഉള്‍വലിഞ്ഞ ജീവിതം. സ്വന്തം വിധി അത് സ്വയം അനുഭവിക്കാന്‍ തീരുമാനിച്ചവൾ ആണ്. ആത്മഹത്യ. അത്. ഇന്നും അവളുടെ മുന്‍പില്‍ ഉണ്ട്.  സഹികെട്ടാൽ. അവള്‍ ചെയ്യുമായിരിക്കും. അറിയില്ല. ആ കണ്ണുകളില്‍ അത് കാണാം. രണ്ടു പെണ്‍കുട്ടികള്‍. അവരെ ഓര്‍ത്തു പലപ്പോഴും പിന്മാറി. അവളുടെ മരണം ഒരുപക്ഷെ അവള്‍ക്ക് നീതി കിട്ടുമായിരിക്കും.

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. ജീവിതം തകര്‍ക്കും. അത് നമ്മളെ നിത്യ ദുഃഖത്തിന്റെ ആഴത്തിലേക്ക് വീഴ്ത്തും. കൂടുതല്‍ ഒന്നും ചോദിച്ചില്ല.. പക്ഷേ എനിക്ക് എല്ലാം ആ കണ്ണുകളില്‍ നിന്നും വായിച്ച് എടുക്കാം.. 

English Summary : Oru Kandumuttal Story By Jinu Joseph

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;