sections
MORE

അമ്മേ....കൊറോണ...ഞാൻ ഭയന്ന് തിരിഞ്ഞോടാൻ നോക്കി; പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി.... അതേയ്...

കൊറോണക്കാലത്തെ പുസ്തക രചന (കഥ)
SHARE

കൊറോണക്കാലത്തെ പുസ്തക രചന (കഥ)

ഇതൊരു ലോക്ഡൗൺ കാലമാണ്. ലോകമെങ്ങും ഭയം വിതച്ച് തിമിര്‍ത്താടുന്ന കൊറോണയുടെ കാലം. ഞാനും തെല്ലു ഭയത്തിലാണ്. ചുറ്റുപാടും ഭയപ്പെടുത്തുന്ന നിശ്ശബ്ദത. വീട്ടിനുളളിലിരുന്ന് ബോറടിച്ചപ്പോള്‍ വെളിയിലേക്കിറങ്ങി. നീണ്ടു കിടക്കുന്ന വിജനമായ വീഥി. എല്ലാവരും കുട്ടികളും കുടുംബവുമായി വീടിനുള്ളിലാണ്. കുടുംബം, അതെന്നും കൂടെയുണ്ടെങ്കിലും പലരും ആ പദത്തിന്റെ അര്‍ത്ഥം അറിയുന്നത് ഇപ്പോഴാണ്. കുടുംബം കൂടെയില്ലാതെ ലോകത്തിന്റെ പലഭാഗത്തും ഒറ്റപ്പെട്ടു പോയവര്‍ വേറെയുമുണ്ട്. 

ഈ ലോകത്തിന്റെ സ്രഷ്ടാവ് മഹാകേമന്‍ തന്നെ. സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ക്കെല്ലാം ഒരു അവധിക്കാലം. പ്രകൃതിയുടെ രമണീയത നശിപ്പിക്കുന്ന എല്ലാം സ്വിച്ച്  ഓഫ് ചെയ്തത് പോലെ നിലച്ചുപോയി. മലിനമായ കടലും കായലും സ്വയം ശുചിയാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വാഹനങ്ങളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും തുടങ്ങി പല വിധേനയും മലിനമായ അന്തരീക്ഷം അതിന്റെ ശുദ്ധികലശം ആരംഭിച്ചിരിക്കുന്നു. 

നീണ്ടവിജനമായ വീഥിയിലേക്ക് കണ്ണും നട്ടു നിന്നപ്പോള്‍ എനിക്കുള്ളിലേക്കു വന്ന ചിതറിയ ചില ചിന്തകള്‍. പെട്ടെന്നാണ് ഒരു ബൈക്ക് യാത്രികന്‍ വന്നത്. മാസ്കൊന്നും അയാള്‍ അണിഞ്ഞിട്ടില്ല. അയാള്‍ എന്റെയരികിലെത്തിയതും ഹാഹ്ച്ചി.. എന്നും പറഞ്ഞ് തുമ്മിയതും വളരെപ്പെട്ടെന്നായിരുന്നു.

അമ്മേ....കൊറോണ.. ഞാൻ ഭയന്ന് തിരിഞ്ഞോടാൻ നോക്കി..

പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി.... അതേയ്..........

ആ ദയനീയമായ വിളി ആരുടേതെന്നറിയാൻ  ഞാൻ തിരിഞ്ഞുനോക്കി. മീഡിയകളിൽ കാണുന്ന കോറോണയുടെ രൂപം. എനിക്കു പേടിയായി. എനിക്കു തൊട്ടു പിന്നിൽ കൊറോണ.

ഞാൻ ശ്വാസം അടക്കിപിടിച്ച് വിറച്ചു കൊണ്ട് ചോദിച്ചു: നീ.....നീയാ കൊറോണയല്ലേ.......

ചോദിച്ചു തീർന്നപ്പോഴേക്കും എന്റെ ഹൃദയം പൊട്ടുന്ന പോലെ ഹൃദയമിടിപ്പ് വേഗത്തിലായിത്തുടങ്ങിയിരു ന്നു. ഒരിറ്റു വെള്ളം പോലും ഇറക്കാനാവാത്ത വിധം തൊണ്ട വരണ്ടതായി. കണ്ണുകൾ ഇരുണ്ട് തുടങ്ങി. തല പെരുക്കുന്നപോലെ. ലോകം തന്നെ മാറിമറഞ്ഞുപോകുന്ന ഒരവസ്ഥ.

എന്റെ അവസ്ഥ കണ്ടിട്ടാവണം കൊറോണ പതിയെ പറഞ്ഞു: പേടിക്കണ്ട.....ഞാനൊരു പാവമാണ്.. ഒരു സോപ്പിന്റെ വഴുക്കലിൽ തീർന്നു പോകുന്നതാണ് എന്റെ ജീവിതം. എന്നെ കണ്ടാൽ എല്ലാവരും ഭയചകിതരാകുന്നതെന്താന്ന് എനിക്കറിയുന്നില്ല. എന്റെ കഥ ഒരു ഹൊറർ നോവൽ പോലെ ലോകമെങ്ങും ചർച്ചചെയ്യപ്പെടുന്നത് കൊണ്ടാണോ എന്നെ നോവൽ കൊറോണ എന്ന് വിളിക്കുന്നതെന്ന് സംശയമില്ലാതില്ല.

എനിക്കാരെയും ഉപദ്രവിക്കണമെന്നില്ല. ഈ ലോകം മനുഷ്യൻ മലിനമാക്കാവുന്നതിന്റെ പരമാവധി മലിനമാക്കി കഴിഞ്ഞു. നിങ്ങൾക്ക് വരുന്ന പല രോഗങ്ങളും അതിന്റെ പ്രത്യാഘാതങ്ങൾ ആണ്. പക്ഷേ ആരും അത് ശ്രദ്ധിക്കാറില്ല. കൃമികീടങ്ങൾ അകത്തു കയറി പ്രവർത്തിക്കുമ്പോൾ രോഗങ്ങൾ വരുന്നു. മരുന്നുകൾ വാങ്ങി കഴിച്ചു നിങ്ങൾ അതിനെ ഉറക്കി കിടത്തുന്നു. 

ചത്തൊടുങ്ങുന്ന രോഗാണുക്കളുടെ എണ്ണത്തിനേക്കാളേറെ ഉറങ്ങിക്കിടക്കുന്നവ നിങ്ങളുടെ ശരീരത്തെ കുറച്ചു കുറച്ചായി തിന്നു തീർക്കുന്നു. ഇതൊന്നും അറിയാതെ ഓടുന്ന മനുഷ്യർക്കിടയിലേക്കാണ്‌ ഈ ലോകത്തിന്റെ സൃഷ്ടാവ് എന്നെ പറഞ്ഞയച്ചത്. എന്റെ ദൗത്യം ഇത്രയേ ഉള്ളു...എല്ലാവരും ജാഗരൂകരാ കണം. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്തന്ന് നിങ്ങൾ തിരിച്ചറിയണം. അതിനാണ് എനിക്ക് ജീവനുള്ളവയിൽ മാത്രം ജീവൻ നൽകിയത്. ജീവനുള്ള മനുഷ്യർക്കേ ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകൂ.

നിങ്ങളുടെ ശുചിത്വം ഉറപ്പാക്കിയാൽ  എനിക്കിവിടെ ഒരു പണിയുമില്ല. എന്റെ ലക്ഷ്യം ഈ നാടിനെ ശുചിത്വമുള്ളതാക്കുക എന്നതു മാത്രമാണ്. ഇപ്പോൾ തന്നെ നോക്കൂ......എല്ലായിടവും അടക്കി വാണിരുന്ന ആളുകൾ എന്നെ ഭയന്ന് അവരവർക്ക് സ്വന്തമായ ഒരു ചെറിയ ഇടത്തിലേക്ക് മാറിനിൽക്കുന്നത്. മനുഷ്യന് ഇത്രയേ ആവശ്യമുള്ളൂ. അവന്റെ അത്യാർത്തി അവനെ കൂടുതൽ കൂടുതൽ സാമ്രാജ്യങ്ങൾ വെട്ടിപിടിക്കാൻ പ്രേരിപ്പിക്കുന്നു. ഇപ്പോൾ....തന്റെ ജീവൻ മാത്രം നിലനിന്നാൽ മതിയായിരുന്നു എന്ന ഒരു ചിന്തയിലേക്ക് ചുരുങ്ങിപോയി ഈ രാക്ഷസ തുല്യരായ മനുഷ്യർ. എന്നെ പേടിക്കേണ്ട.. ലോകത്തിനൊരു തിരിച്ചറിവ് നൽകാനായി ഉടലെടുത്ത ഒരു ചെറു ജീവി മാത്രമാണ് ഞാൻ. കുറച്ചു ദിവസത്തിനുള്ളിൽ നിങ്ങൾ  സോപ്പിട്ട് സോപ്പിട്ട് എന്നെ ഈ ഭൂമുഖത്ത് നിന്നും പറഞ്ഞയക്കും. ഞാനൊരു പാവമാണ്. സോപ്പിട്ട് കഴുകിയാൽ പോകുന്ന ഒരു ചെറു ജീവി.

      

കോറോണയുടെ വാക്കുകൾ കേട്ട് ഞാൻ നിശ്ശബ്ദയായി. എന്റെ ഭയം തെല്ലകന്നു. കൊറോണ പറഞ്ഞതിലും കാര്യമുണ്ട്. ശുചിത്വമില്ലായ്മയുടെ പരിണിത ഫലം ഈ വൈറസിന്റെ ആക്രമണം ശ്വാസകോശത്തിനു അണുബാധയുണ്ടാക്കുന്ന ഈ വൈറസ് പോലെ പല ഓർഗൻസിനേയും ബാധിക്കുന്ന വൈറസുകൾ ഈ ലോകത്ത് ഉണ്ടല്ലോ...പക്ഷേ കൊറോണ മാത്രം എല്ലാവരെയും ഭയത്തിലാഴ്ത്തിയ ഒരു രോഗാണുവായി. കൊറോണ ആക്രമണത്തിൽ മരിക്കുന്ന മനുഷ്യരെക്കാൾ ഭയംകൊണ്ടു ദിനംപ്രതി  മരിച്ചും മരിക്കാതെയും ജീവിക്കുന്നവരാണധികം എന്നെനിക്കു തോന്നി. കൊറോണ ഭീകരനോ....അല്ലയോ....? ഈ ചോദ്യം ഉരുവിട്ടുകൊണ്ടാണ് ഞാനിന്ന് ഉണർന്നത്. രാത്രിയിൽ കണ്ട സ്വപ്നമായി എനിക്കിതിനെ തള്ളിക്കളയാൻ കഴിയുന്നില്ല.

ഈ പ്രപഞ്ചത്തിലെ ഓരോ ജീവാണുവിനും ഓരോ ജാതകം രചിച്ച സൃഷ്ടാവിന്റെ സൃഷ്ടി അതിഗംഭീരം. എങ്ങനെയും ജീവിക്കാം എന്ന് പഠിപ്പിച്ചുതരാൻ ഇത്തരം ചില സന്ദർഭങ്ങൾ വേണ്ടി വരുന്നു. മനുഷ്യർ മനുഷ്യരെ തിരിച്ചറിയാൻ ഇതൊരു കാലം. സ്വാർത്ഥതയുടെ പര്യായമായ മനുഷ്യർ ഇന്ന് ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. അതും സ്വാർത്ഥതയുടെ ഭാഗം തന്നെയാണ്...

English Summary : Coronakkalathe pusthaka rachana Story By krishnakumar T S

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;