ADVERTISEMENT

അമ്മയോട് (കവിത)

 കൊറോണ വൈറസ്സു വാരി വിതയ്ക്കുന്ന വ്യധിയിലീ-

 ലോകം ഞെട്ടി വിറച്ചു നിൽക്കേ...

തൻ ഓമൽ കിടാങ്ങൾക്കു രക്ഷയേകാൻ കേരളാംബേ നീ 

നിൻ രക്ഷാകവചങ്ങളൊക്കെയും നിവർത്തി

 

 

എത്ര മഹനീയം നിൻ കരുതൽ

എത്ര നിസ്വാർത്ഥകം നിൻ സേവനം

നിൻ സേനാംഗങ്ങളാം മക്കൾ നിരന്തരം കർമ്മനിരതരായ്

തൻ സോദരർക്കായ്.....

 

 

നിൻ സ്നേഹ നിധികളാം പൊൻമക്കൾ

തൻ സോദരർക്കന്നമൂട്ടിയും ആടകൾ നൽകിയും

ആവുംവിധം സഹയഹസ്തങ്ങൾ നീട്ടുന്നു

ദൈവ പുത്രന്മാരാകുന്നു ‘ഡോക്ടർമാർ’

ദൈവത്തിൻ കരങ്ങളാകുന്നു ‘നഴ്സുമാർ’

 

 

അതീവ ജാഗ്രതയിൽ മന്ത്രിമാരും...

ആ മഹാമാരിയെ തുരത്താൻ

നിസ്വാർത്ഥത സേവനമനുഷ്ഠിക്കുന്നു

ഇത്രമേൽ സ്നേഹവും കരുതലും സ്വ-

പുത്രരിൽ നിറച്ച നീ എത്ര ധന്യ! 

 

 

അതിഥി തൊഴിലാളികളെയൊക്കയും

പോറ്റമ്മയെ പോലെ നീ പോറ്റുന്നു

ദേശ ഭാഷ വ്യതിയാനമേതുമില്ലാതെ 

പരിചരണമേകീടുന്നു ഓരോരോ മർത്ത്യനും...

 

 

കടലോളം സ്നേഹം നെഞ്ചിൽ നിറച്ചൊരമ്മേ...

നിൻ ചിറകിൻ കീഴിൽ സുരക്ഷിതരല്ലോ മർത്യർ

എങ്കിലുമമ്മേ നിൻ സ്നേഹവലയത്തിൽ 

നിന്നകന്നു പോയൊരാ പ്രവാസികളിൽ ചിലർ 

പൂരിത ദുഃഖത്തിൽ അമർന്നിടുന്നൂ

 

 

ചുറ്റിലും കൊറോണ പടർന്നു പിടിക്കുമ്പോൾ 

കർമ്മ നിരതരാവാൻ നിർബന്ധിതരാകുന്നു ചിലർ 

പ്രിയയേയും പ്രിയ കിടാങ്ങളേയും

പിതാവിനെയും മാതാവിനെയും 

പിന്നെ സോദരരേയും കുറിച്ചോർത്തോർത്ത്

സ്വ ജീവിതമാ മണലാരണ്യത്തിൽ

സ്വയം തളച്ചൊരാ പ്രവാസികൾ തൻ മനം

ഭീതിയിലമരുന്നതു കഷ്ടമല്ലേ?

 

 

പെറ്റമ്മേ നീ പരിചരിക്കും പോൽ

പരിചരിക്കുമോ നിൻ പുത്രരെയാ സമ്പന്ന രാഷ്ട്രങ്ങൾ 

മമ മനം നീറുന്നു കേരളാംബേ ....

 

 

എൻ പ്രാണപ്രിയനുമൊരു പ്രവാസിയല്ലോ

‘‘സൗഭാഗ്യവതി’’ യെന്നാളുകൾ ചൊല്ലുമ്പോഴും

വിരഹത്തിൻ നോവിനാലുരുകുമൊരു പത്നി ഞാൻ

അമ്മേ നിൻ കരവലയത്തിലുള്ളൊരു കിടാങ്ങളെ

തെല്ലുമേ നോവിക്കാതെ....

 

 

നിൻ മടിത്തട്ടിലണയാൻ വെമ്പുന്ന പ്രവാസികളെ 

എത്രയും വേഗമിങ്ങെത്തിച്ചീടുമോ?

കനലായെരിയുമീ പ്രവാസീകുടുംബങ്ങൾ-

ക്കാശ്വസ തീർത്ഥം നൽകിടുമോ?

 

English Summary : Ammayodu Poem By Sandhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com