ADVERTISEMENT

എത്ര വേഗം (കവിത) 

എത്ര വേഗമാണ് അകലങ്ങളിലെ

അണുക്കൾ അതിർത്തി കടന്നെത്തുന്നത്. 

എത്ര വേഗമാണ് ചുഴലിക്കാറ്റും

ഉഷ്ണതരംഗവും, പ്രളയവും

ഭൂമിയെ ചുംബിക്കാനെത്തുന്നത്

 

 

എത്ര വേഗമാണ് ഭൂപടങ്ങളുടെ

അതിരുകൾ മാഞ്ഞു പോകുന്നത്

എത്ര വേഗമാണ് മനുഷ്യ൪

ജാതിഭേദവും, മതവൈരവും മറക്കുന്നത്

 

 

എത്ര വേഗമാണ് മനുഷ്യത്വത്തിന്

ചിറകു മുളക്കുന്നത്

എത്ര വേഗമാണ് യുദ്ധക്കോപ്പുകളൊക്കെയും

അത്രയും, നിസ്സാരമാണെന്നറിയുന്നത്

 

 

പ്രളയത്തിന്റേയും, കൊടുങ്കാറ്റിന്റേയും

മഹാവ്യാധികളുടെയും

ദെവമേ, 

ഇടക്കിടെ നീ വിളയാടുന്നത്

മനുഷ്യകുലത്തിന് നേർവഴി തെളിക്കാനോ, 

ഞങ്ങളെ ഒന്നിപ്പിക്കുവാനോ.... 

 

 

ഇന്നീ ദുരിതക്കയത്തിൽ നിന്നും

കരകേറുവാനായ് 

നാളെയും പരസ്പരം

കാണുന്നതിനായ് 

നമുക്കകലം പാലിച്ചിടാം, 

 

 

കൈകൾ കഴുകീടാം

അകറ്റി നിർത്തിടാം

സർവ്വ, ലോകത്തെയും

വിറപ്പിക്കുമാ,മഹാമാരിയെ.

എത്ര വേഗമാണ്, നമ്മളിന്നകലുന്നത്

വരും കാലങ്ങളിൽ, അടുത്തിരിക്കുവാനായ്.... 

 

English Summary : Ethra Vegam Poem By Dr.P. Sajeev Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com