ADVERTISEMENT

വിഷുവെന്നാൽ എനിക്ക്... (കവിത)

വിഷുവെന്നാൽ

രാവിലെ ഉണരും മുൻപ്

ഉള്ളംകയ്യിൽ സ്ഥാനം പിടിച്ചിരുന്ന

അഞ്ചുരൂപാനാണയമാണ്...

 

രണ്ട് ബസ് മാറിക്കയറി

എന്റെ പരീക്ഷാഫലം നോക്കിവന്ന

ക്ഷീണം മാറ്റിവച്ച്

അമ്മ ഒരുക്കിയിരുന്ന

ഉച്ചയൂണിൻറെ സ്വാദാണ്...

 

കാത്തുകാത്തിരുന്ന് വിരുന്നെത്തിയ

കൊച്ചുമക്കൾക്ക് നടുക്കിരുന്ന്

വിഷുക്കഥകൾ പറഞ്ഞുകൊടുക്കുന്ന

വൃദ്ധാനന്ദാതിരേകങ്ങളെ  വരച്ചുകാട്ടിയ

ദൂരദർശന്റെ വിഷുച്ചിത്രങ്ങളാണ്...

 

താഴത്തെ പറമ്പിൽ

വീട്ടിൽ ആളൊഴിഞ്ഞതറിയാതെ

ഇലയൊഴിഞ്ഞു പൂത്തുനിൽക്കുമായിരുന്ന

കൊന്നമരത്തിന്റെ മഞ്ഞനിറമാണ്..,

 

നെഞ്ചോരം ചേർത്തുവച്ചിട്ടുള്ള

കുറച്ചുപേരുടെ പിറന്നാൾമധുരമാണ്...

അതെങ്ങനെ ഒത്തുവന്നോ ആവോ!

 

English Summary : Vishuvennal Enikku Poem By Dr. Elza Neelima Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com