ജയഭാരതിയുടെ സിനിമയും ദേവദാസിന്റെ കുളിയും എന്റെ ഒാട്ടവും !

jayabharathi-actress
SHARE

കൗമാരം സമ്മാനിക്കുന്നത് ജീവിതത്തിലെ നല്ല നിമിഷങ്ങളാണ്. പ്ലസ്ടുവിന് മുൻപുള്ള പ്രീ – ഡ്രിഗി കാലത്ത് പഠിച്ചിട്ടുള്ളവർക്കറിയാം രസകരമായ ആ ദിനങ്ങൾ. പ്രീ – ഡിഗ്രി കാലത്തെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു മനോഹരമായ കൈപ്പടയുള്ള ദേവദാസ്. വടിവൊത്ത അക്ഷരങ്ങളുടെ ഉടമയായ ദേവദാസിനെ തേടി മറ്റു ക്ലാസിലെ കുട്ടികളും വരുമായിരുന്നു. പ്രേമലേഖന എഴുത്ത് തുടങ്ങി കൈയ്യെഴുത്ത് മാസിക വരെ. ഞങ്ങളുടെ പ്രീഡിഗ്രി കാലത്ത് ദൂരദർശൻ മാത്രമാണ് ഏക വിനോദ ചാനൽ. പിന്നീട്  ദൂരദർശന്റെ തന്നെ ഡിഡി–2 എന്നൊരു പുതിയ ചാനൽ സംപ്രേക്ഷണം തുടങ്ങി. എല്ലാ ദിവസവും ഉച്ചയ്ക്ക് ഡിഡി ടുവിൽ പഴയകാല സിനിമകൾ കാണിക്കും. 

രാവിലെ തന്നെ പത്രത്തിന്റെ സിനിമ–ടിവി കോളത്തിൽ  നോക്കി സിനിമകളുടെ വിശദവിവരങ്ങൾ മനസിലാക്കിയാണ് ഉച്ചയ്ക്ക് ശേഷമുള്ള പരിപാടി. ദേവദാസ് ജയഭാരതിയുടെ കടുത്ത ആരാധകനാണ്. നോട്ടു ബുക്കിന്റെ പുറം ചട്ടയുടെ അകത്തെ ‘രഹസ്യ അറയിൽ’  വിവിധ സിനിമ മാസികകളിൽ നിന്നുമുള്ള ജയഭാരതിയുടെ ചിത്രങ്ങൾ  കക്ഷി ശേഖരിച്ചു വെച്ചിരുന്നു. 

ജയഭാരതിയുടെ സിനിമയുള്ള ദിവസം ദേവദാസിനെ ക്ലാസിൽ പ്രതീക്ഷിക്കരുത്. ഒരാഴ്ച അടുപ്പിച്ച ജയഭാരതി ചിത്രങ്ങൾ വന്നതോടെ ദേവദാസിനെ കാണാതായി. കാണാതപോയെ ദേവദാസിനെ തേടി പോകാൻ ഞാൻ തീരുമാനിച്ചു.  വലിയൊരു ‘സർപ്രൈസ്’ നൽകാൻ, കൂട്ടുകാരെ ഒഴിവാക്കി, ആരോടും പറയാതെ ദേവദാസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ദേവദാസിന്റെ വീട്ടിൽ ഇതിനുമുൻപ് ഞാൻ പോയിട്ടില്ല. കൂട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂട്ടിയോജിപ്പിച്ച് വീടിന്റെ സ്ഥലം ഏകദേശം ഉൗഹിച്ചു. ദേവദാസിന്റെ വീട്ടിലേക്ക് എത്താൻ രണ്ടു വഴികളുണ്ട്. നടക്കാവ് െഎഒസി പമ്പിന്റെ അരികിലൂടെയും ആമേട ബസ് സ്റ്റോപ്പിന്റെ മുന്നിലെ വഴിയിലൂടെയും എത്താം. ആമേട വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്. വീടിന്റെ മുൻവശം ട്രാൻസ്ഫോമർ ഉണ്ടെന്നാണ് ഏക അടയാളം. 

കൃത്യമായി ട്രാൻസ്ഫോമറിന് അടുത്തുള്ള വീട് കണ്ടു പിടിച്ചു. 'മോനെ അവൻ കുളിക്കുകയാണ് ' എന്ന് അമ്മ പറഞ്ഞു. കുളി മുറി വീടിന്റെ പിൻവശത്ത് പുറത്തായതിനാൽ വീടിന്റെ ഉമ്മറത്തിരിക്കുന്ന ബോറടി മാറ്റാൻ നേരെ കുളിമുറിയുടെ വാതിലിനു മുൻപിൽ നിലയുറപ്പിച്ചു. കുളിമുറിയും വീടും തമ്മിൽ നല്ല അകലമുളളതിനാൽ വായിൽ തോന്നിയത് വിളിച്ച് പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കപ്പട മീശ വച്ച അജാനുബാഹുവായ മനുഷ്യൻ കുളിമുറിയുടെ വാതിൽ തുറന്ന് പുറത്ത് വന്നു – ഏതോ ഒരു ദേവദാസ്!  ഒന്നുറപ്പാണ് അന്ന് ഒാടിയ വഴിയിൽ പുല്ലു പോലും മുളച്ചു കാണില്ല. ഞാനാടുമ്പോൾ എന്റെ പ്രിയ സുഹൃത്ത് ദേവദാസ് സ്വന്തം വീട്ടിലിരുന്ന്  ജയഭാരതിയുടെ സിനിമ ആസ്വദിക്കുന്നുണ്ടായിരിക്കണം. 

English Summary: Jayabharathi Fan - Short story by Kichu Kurien

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;