പ്രണയം ഒരു കീഴടങ്ങൽ കൂടിയാണ്; ഇത്രവേഗം കൂടെ പോകേണ്ടി വരുമെന്ന് കരുതിയില്ല...

പ്രണയം (കഥ)
SHARE

പ്രണയം (കഥ)

വരുമെന്ന് തീർച്ചയായിരുന്നു. എല്ലാവരും പറയുക കൂടി ചെയ്തു. വന്നാൽ എന്തൊക്കെ ചെയ്യുമെന്നും അറിയാമായിരുന്നു. വന്നാൽ പറയാനുള്ള കാര്യങ്ങൾ,  ചെയ്യാനുള്ള കാര്യങ്ങൾ,  ഒരായിരം ആവർത്തി മനസ്സിൽ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല.

വന്നു.

ഇത്രയധികം തയ്യാറെടുപ്പുകൾ ഒക്കെ ചെയ്തിട്ടും, വന്നപ്പോൾ ഒരു വെപ്രാളം ആയിരുന്നു. ആ സ്നേഹ ആലിംഗനത്തിൽ പെട്ടപ്പോൾ ഒന്ന് പതറി.

‘‘ ഇനി ആരും വേണ്ട, ആരെയും കാണേണ്ട, ഞാനുണ്ടല്ലോ’’ആ സ്വരത്തിലെ പ്രണയം അതും പ്രതീക്ഷിച്ചതാണ്. അതേ പ്രണയം സ്വാർത്ഥമാണ്, പലപ്പോഴും.

നമുക്ക് പോകാം.

‘‘ വന്നിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ. അപ്പോഴേക്കും എന്നെ കൊണ്ടുപോകുകയാണോ?’’

ചോദിക്കണമെന്ന് തോന്നി. ചോദിച്ചില്ല. ദേഷ്യം വന്നാലോ? 

അതേ പ്രണയം ഒരു കീഴടങ്ങൽ കൂടിയാണ്. ഇത്രവേഗം കൂടെ പോകേണ്ടി വരുമെന്ന് കരുതിയില്ല.

പലപ്പോഴായി പലരും വിളിച്ചതാണ്. എങ്കിലും അന്നൊന്നും  പോയില്ല. ഇപ്പോൾ പോവുക തന്നെ. 

കുടുംബാംഗങ്ങളുടെ കണ്ണുനീരിനെ കാണാതെ, നിലവിളികൾക്ക്  ചെവികൊടുക്കാതെ, പോകാൻ തീരുമാനിച്ചു.

കെട്ടിപിടിച്ചൊരുമ്മ .. അത് പ്രതീക്ഷിച്ചിരുന്നു. അതുമുണ്ടായില്ല. ഇനിയില്ല.... ഇവിടേക്ക്.... കൂടെ പോകുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല! വലിയ കുഴിയിലേക്ക് കെട്ടിപ്പൊതിഞ്ഞ് തന്റെ ഭംഗിയുള്ള ശരീരം ഇറക്കിവയ്ക്കാൻ പാടുപെടുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നു കാണുവാൻ വേണ്ടി മാത്രം...... 

English Summary : Pranayam Short Story By Dolly Mathews 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;