ADVERTISEMENT

താനോസ് (കഥ)

‘‘സെക്കൻഡറി സപ്പോർട്ടിന് ആൻറിബയോട്ടിക്സ് സ്റ്റാർട്ട് ചെയ്തേക്കൂ’’ ആ ദിവസത്തെ അവസാനത്തെ പ്രിസ്ക്രിപ് ഷൻ ഓർഡറും നൽകി ശുദ്ധതയിലേക്ക് ശരീരത്തെ സ്വന്തന്ത്രമാക്കാനുള്ള അതിദാരുണമായ ശാരീരിക തീക്ഷ്ണതയുടെ അവസാന നിമിഷങ്ങളിലായിരുന്നു ഡോക്ടർ ജെൻകിൻസ്.

 

 

എട്ട് മണിക്കൂറിന്റെ ഷിഫ്റ്റ് പന്ത്രണ്ടാം മണിക്കൂറിൽ അവസാനിക്കുന്നതിന്റെ അവസാന നിമിഷങ്ങൾ ..

‘‘ ഹേയ് ഡോക്ക് എമർജൻസി ട്രയാഷിൽ പതിമൂന്നാം നമ്പർ റൂമിലേക്ക് ഒന്നു വരാമോ’’

 

മാഡിയുടെ കണ്ണുകളിലേക്ക് നോക്കി ഡോകടർ ജെൻകിൻസ് ചിരിച്ചു. കണ്ണുകൾ മറച്ചിരിക്കുന്ന ഐ ഷീൽഡിനുള്ളിലെ പരിഹാസവും കുസൃതിയും മാഡിക്ക് വായിച്ചെടുക്കാനായി. അകമഴിഞ്ഞ ആത്മ വിശ്വാസം കണ്ണുകളിൽ കുസൃതിയായി തെളിഞ്ഞെങ്കിലും ഇ.കെ ജി ടെലിമെറ്ററി സ്ക്രീനിലേക്ക് പാളി നോക്കാതിരിക്കാനായില്ല ഡോ. ജെൻകിൻസിന്.

 

‘‘ മാഡി ഇ.കെ.ജി ലീഡ്സു പോലും അയാളുടെ ശരീരത്തിൽ നിന്നും എടുത്തിട്ടില്ല.  നേർവരയാണ് ഇപ്പോഴും. മരണം സ്ഥിരപ്പെടുത്തിയത് ഞാൻ തന്നെയാണ്. നിന്റെ മനസ്സ് എനിക്കും വായിച്ചെടുക്കാം. എന്റേതു പോലെ ’’

 

‘‘ അല്ല ഡോക്ക്, അസ്വഭാവികമായത് ഞാൻ കണ്ടു. ഒന്നു കൂടി നോക്കാമോ?’’

 

ആ എമർജൻസി ട്രയാഷിലെ കണ്ണുകളെല്ലാം മാഡിയിലേക്ക് തിരിഞ്ഞു. മരണം മൂളി പറക്കുന്ന ഇടനാഴികൾ മാഡിയുടെ നിഷ്കളങ്കതയിൽ ഒരു നിമിഷത്തേക്ക് നിശ്ചലമായി.

 

‘‘ മാഡി ഞാൻ നിന്റെ കൂടെ വരാം ജെൻകിൻസ് ശരിക്കും മടുത്തിരിക്കുന്നു’’

 

ഒരു റോബോട്ടിനെ പോലെയാണ് ചാർജ് നഴ്സ് ട്രീസ സംസാരിച്ചതും നടന്നതും. താനോസിന്റെ ശ്വാസകോശത്തിലെവിടെയോ പൂർത്തിയാകാതെ കുരുങ്ങി കിടന്ന അവസാന ശ്വാസവും നിശ്ചലമായത് നിമിഷങ്ങൾക്ക് മുൻപാണ്. ഞരങ്ങിയും മൂളിയും മരവിച്ചിരുന്ന താനോസിന്റെ ശരീരത്തിൽ പ്രാണൻ വിട്ടകന്ന അവസാന നിമിഷങ്ങളിൽ കാവലിരുന്നത് ട്രീസയും മാഡിയുമാണ്. മാഡിക്കും ട്രീസക്കും പുറകേ മടുപ്പിനെ അവഗണിച്ച് ജെൻകിൻസും എമർജൻസി ട്രയാഷില്ലെ പതിമൂന്നാം നമ്പർ മുറിയിലേക്ക് കയറിച്ചെന്നു.

 

 

ജീവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന കാഴ്ചയിൽ സ്തബ്ധരായി മൂവരും. ഷിഫ്റ്റ് മാറി അത്യാവശ്യ വിവരങ്ങൾ കൈമാറുന്ന തിരക്കിൽ നിന്നും അപ്രത്യക്ഷമായ ജെൻകിൻസിനോടുള്ള നീരസം ഡോക്ടർ സ്കറാറ്റൺന്റെ കൈയിലുള്ള ചാർട്ടുകളിൽ ചുളിവുകൾ ഉണ്ടാക്കി കൊണ്ടിരുന്നു . ട്രയാഷിലെ പതിമൂന്നാം നമ്പർ മുറിയിലേക്ക് തള്ളി തുറന്നു കയറിയ സ്കാറാറ്റൺ താനോസിന്റെ നെഞ്ചിലേക്കും ഭയചകിതരയായിരിക്കുന്ന മൂവരുടെയും മുഖങ്ങളിലേക്കും പകപ്പോടെ നോക്കി. വെള്ള വസ്ത്രങ്ങളണിഞ്ഞ് താനോസിന്റെ പ്രേതത്തിന് കാവലിരിക്കുന്ന യക്ഷികളെ പോലെ പതിമൂന്നാം നമ്പർ ട്രയാഷിൽ നാലു പേർ !!

ഇടവിട്ടിടവിട്ടുള്ള ഇലക്ട്രോണിക്ക് മണിനാദങ്ങൾ ! താനോസിന്റെ നെഞ്ചിൻ കൂട് പതിയെ വികസിച്ചു കൊണ്ടിരിക്കുന്നു.

 

‘‘ നെഞ്ചിൽക്കെട്ടിക്കിക്കുന്ന ബോഡി ഫ്ലുയിഡ്സാവും ഇത്’’ വിറയ്ക്കുന്ന ശബ്ദമായിരുന്നു ജെൻകിൻസിന്റെത്. പക്ഷേ അമാനുഷികമായതിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങിയിരുന്നു മാഡി ..

താനോസിന്റെ നെഞ്ചിനോടൊപ്പം കാലുകളും കൈകളും വികസിക്കുമെന്നും താനോസ് ഒരു വൻ മലയോളം വളരുമെന്നും മാഡിക്ക് ഉറപ്പായിരുന്നു. നോക്കി നിൽക്കെ താനോസ് വളർന്നു. ട്രയാജിലെ പതിമൂന്നാം നമ്പർ മുറിയോളം താനോസ് വളർന്നു.

 

‘‘ എന്റെ ഒരോ ശ്വാസത്തിലും ആയിരക്കണക്കിന് രോഗാണുക്കളെ ഞാൻ പുറത്തേക്ക് തള്ളും. നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും എല്ലാ മനുഷ്യരും എന്റെ അണുബാധയിൽ സോംബികളായി മാറും തെരുവുകളിൽ മരിച്ചു വീഴും’’ ദേഹത്തോട് പറ്റിപ്പിടിച്ചിരുന്ന ഡോ . ജെൻ കിൻസിന്റെ ശരീരത്തെ ഒരു പടച്ചട്ട ആവരണം ചെയ്യുന്നത് മാഡി കണ്ടു.

 

 

‘‘ നമുക്ക് ഇത് ഉടനെ തീർക്കണം എനിക്ക് വീട്ടിൽ പോകാനുള്ളതാണ്’’

 

‘‘അയൺ മാൻ ഇതിന്റെ അവസാനം വരെ ഞാൻ കൂടെയുണ്ട്’’ ഡോ : സ്കറാറ്റൺ അല്ല ക്യാപ്റ്റൻ അമേരിക്കയാണ് അതിന് മറുപടി പറഞ്ഞത്. ക്യാപ്റ്റൻ അമേരിക്കയോടുള്ള മാഡിയുടെ ഹൃദയാരാധന അയാളുടെ ഹൃദയ വാതിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ഉരുക്കു പടച്ചട്ടയിൽ തട്ടി ചിതറി നിമിഷാർ ധങ്ങൾക്കുള്ളിൽ തന്റെ പരിച താനോസിന്റെ വായിലേക്ക് ഒരു മാസ്ക്ക് പോലെ വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു ക്യാപറ്റൻ ...

 

ബ്ലാക്ക് വിഡോയെ പോലെ വായുവിലുയർന്നു പൊങ്ങി താനോസിനെതിരെ നൊടിയിടയിൽ പ്രത്യാക്രമണം തുടങ്ങിയിരുന്നു ട്രീസ.

 

‘‘ ഇതെന്റെ അവസാന പോരാട്ടമാണ് നിങ്ങളുടെ അവസാനത്തിനു വേണ്ടിയുള്ള പോരാട്ടം’’ 

ക്യാപ്റ്റന്റെ പരിച തന്റെ മുഖത്ത് നിന്നും പറിച്ചെടുത്ത് വലിച്ചെറിഞ്ഞു താനോസ്. സ്വന്തം കൈകൾ നീളുന്നതും ചുവന്ന പ്രകാശ കിരണങ്ങൾ പരിചയ്ക്കു വേണ്ടി വട്ടമിട്ട് പറക്കുന്നതും അവിശ്വസനിയതോടെ മാഡി കണ്ടു.

 

അവിടം ഒരു യുദ്ധക്കളമായി.

 

അവഞ്ചേഴ്സിന് തടത്തു നിർത്താനാവാത്ത വിധം അവിശ്വസനീയ വേഗതയിൽ താനോസ് വലുതായിക്കൊണ്ടിരുന്നു. പതിമൂന്നാം നമ്പർ ട്രയാഷ് റൂം തകർത്ത് അയാൾ ഒരോ പടിയും മുൻപോട്ട് വച്ചു.

ഹോസ്പിറ്റൽ ഇടനാഴിയിലെവിടെയോ ഒരു ടി.വി മരണത്തോടെന്ന പോലെ സംസാരിച്ചു കൊണ്ടിരുന്നു.

 

‘‘ ലോക ചരിത്രത്തിലെ എറ്റവും ശക്തമായ രാജ്യമാണിത്. ശക്തമായ ഈ രാജ്യം അടച്ചിട്ടല്ല അത് തുറന്നിട്ടാണ് നമ്മൾ പരിഹാരങ്ങൾ തേടുക, യുദ്ധങ്ങൾ വിജയിക്കുക. ഈ കെ.ജി  മോണിറ്ററുകളിലെവിടെ യോ മരണം അപ്പോഴും മണി മുഴക്കി കൊണ്ടിരുന്നു... അവഞ്ചേഴ്സിനും തടുക്കാനാവാത്ത താനോസ് ഒരോ ചുവുടുകളും നീട്ടി വച്ചു.

 

English Summary : Thanos Short Story By Anish Chacko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com