ADVERTISEMENT

പോസിറ്റീവ് (കഥ)

ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് അവൻ ഗൾഫിൽ നിന്ന് വന്നത്. സമയം  അലോസരപ്പെടുത്താൻ തുടങ്ങിയതോടെ അവൻ പഴയസുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി. അവർ അഞ്ചു പേരാണ് ഉറ്റ ചങ്ങാതിമാർ.

 

സംസാരത്തിനടയിൽ ആരോ ഒരാൾ ചോദിച്ചു.

 

‘‘ഇനി എന്തൊക്കെയാണ്  പരിപാടി’’

 

‘‘ തിയേറ്ററിൽ പോകണം, സിനിമ കാണണം’’ ഒന്നാമൻ ആശങ്ക കൂടാതെ തന്നെ  പറഞ്ഞു.

 

‘‘ജിമ്മിൽ പോണം,  ബോഡി ഒക്കെ  ശരിയാകണം’’ എന്ന് രണ്ടാമനും.

 

‘‘ഗ്രൗണ്ടിൽ പോണം. ഫുട്ബാൾ കളിക്കണം’’ എന്ന് മൂന്നാമനും തുടർന്ന് പറഞ്ഞു.

 

കുറച്ച് നേരം ആലോചിച്ചതിന് ശേഷം നാലാമൻ പറഞ്ഞു.

 

‘‘ ബൈക്ക് റെഡി ആകണം,  ട്രിപ്പ്‌ പോണം’’

 

അവസാനമായി,  അഞ്ചാമനായ ഇവനോട് നാല് പേരും ചോദ്യം ആവർത്തിച്ചു... 

 

അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു...

 

‘‘എനിക്ക് അമ്മയെ കാണണം. അമ്മയുടെ അടുത്ത് ഇരിക്കണം. വാ തോരാതെ സംസാരിക്കണം’’ 

പിന്നീട് ആ ഫോൺ കാൾ നിശബ്ദമായിരുന്നു. അവൻ കരയുകയായിരുന്നു. കാരണം അവനും പോസിറ്റീവ് ആയിരുന്നു.

 

English Summary : Positive Short Story By Faris Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com