പ്രതീക്ഷയോടെ കാത്തിരിക്കാം, ഈ സമയവും കടന്നു പോകും

ഈ സമയവും കടന്നു പോകും  (കവിത)         
SHARE

ഈ സമയവും കടന്നു പോകും  (കവിത)         

അൽപാഹാരത്തിനായ് കാകൻമാർ

മണൽപ്പരപ്പിൽ പരതി.

മർത്ത്യരേത്തേടി മത്സ്യങ്ങൾ

തിരകൾക്കൊപ്പം  തീരത്തണഞ്ഞു.

പൂബാഹുല്യം പൂമ്പാറ്റകളേയും

തേനീച്ചകളേയും ഉന്മത്തരാക്കി.

കഥയറിയാതെ കിളികൾ

കളകളാരവങ്ങൾ മുഴക്കിപ്പറന്നു.

കിളിവാതിലിന്നരികിലുള്ള മാഞ്ചില്ലയിലിരുന്നൊരണ്ണാൻ

അകത്തളത്തിലേക്കെത്തി നോക്കി.

തൊടിയിലെ മന്ദാരം മന്ദമാരുതനോട് തിരക്കി

‘‘നിന്റെ ഗന്ധത്തിനിതെന്തു പറ്റി’’

അങ്കണത്തിലൊരു കാൽപ്പന്ത്

കാൽപ്പെരുമാറ്റത്തിനായ് കാത്തുകിടന്നു.

ഒഴിഞ്ഞ മീൻച്ചട്ടിക്കരികിലിരുന്നൊരു

മാർജ്ജാരൻ  പിറുപിറുത്തു.

വാൽക്കണ്ണാടി തൻവാലാൽ

മുഖം മറച്ചു.

മൺക്കുടുക്ക  വീണുടയും  ഒലിക്കായ്

അമ്മ  കാത്തിരുന്നു.

മുറ്റത്തെക്കണിക്കൊന്ന

നിശ്വസിച്ചൊന്നാടിയുലഞ്ഞു.

ഘടികാരത്തിന്റെ കാലുകൾ ശബ്ദിച്ചു

‘‘ഈ സമയവും കടന്നു പോകും’’

English Summary : Ee samayavum Kadannu Pokum Story By Balu D

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;