ADVERTISEMENT

നീയല്ലോ ജനനി (കവിത)

അലതല്ലും ആഴക്കടലും

തിരികെടാ വിളക്കും

അനശ്വരസ്നേഹവും

നീയല്ലോ ജനനി.

 

 

ഹൃദയത്തിലായിരം

കദനമുണ്ടെങ്കിലും

വദനത്തിലെപ്പോഴും

തെളിയുന്ന പുഞ്ചിരി

 

പരമമാം സത്യവും

പകൽപോൽ  വെളിച്ചവും

തെളിയുന്ന  നന്മയും

നീയേ  തായേ.

 

തൻ ജീവനെക്കാളും

മക്കളെ സ്നേഹിച്ചും

നിൻ്റെ സ്വപ്നങ്ങൾ തൻ

ചിറകുകൾ മറന്നും

nisha-ranjith-writer
നിഷ രഞ്ജിത്ത്

ത്യാഗവും സഹനവും

ജീവിതമാക്കിയ

സ്നേഹമേ വാൽസല്യമേ

നിനക്കെൻ പ്രണാമം.

 

 

നിസ്വാർത്ഥമാകും  നിൻ

സ്നേഹത്തിൻ നറുതേൻ

നുകരുവാനിനിയും

ജന്മങ്ങൾ മതിയാകാതെ

വരുമെനിക്കെൻ അമ്മേ.

 

 

സ്വർഗ്ഗത്തെയുണർത്തുന്ന 

സൗരഭ്യമായീടുവാൻ

ഭൂമിയുപേക്ഷിച്ച്

നീ യാത്രയായപ്പോൾ

അന്നു നീ തെളിച്ചിട്ട

വഴികളിലൂടെ

ഇന്നുമലയുന്നു

നിന്നെ ഞാൻ തേടുന്നു. 

 

English Summary : Neeyallo Janani Poem By Nisha Ranjith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com