ADVERTISEMENT

എം കൃഷ്ണൻ നായരും രണ്ടു ചിറകുകളും! (കവിത)

 

എം കൃഷ്ണൻ നായർ;

കുലപതി.

 

വിറക്കുന്ന കൈകളെ അതിവിദഗ്ധമായി

പുറകിൽ കൂട്ടിപ്പിടിച്ചുകൊണ്ട്

തൊട്ടു മുമ്പിൽ ഞാൻ!

 

'ന്താ വന്നത്?'

ഘനഗംഭീരമായ ചോദ്യം.

 

'എന്റെ ആദ്യത്തെ പുസ്തകമാണ്; 

രണ്ടുവരി കുറിച്ചു തരണം.'

വാക്കുകൾ എങ്ങനെ പുറത്തുവന്നു എന്നറിയില്ല.

 

'പുസ്തകം എവിടെ?'

 

'അങ്ങയുടെ കാൽച്ചുവട്ടിലുണ്ട്.'

 

'ശരി, രണ്ടു നിമിഷം കണ്ണടയ്ക്കുക!' എന്നു മൊഴി.

 

ശേഷം,

കയ്യിൽ കടലാസ് സ്പർശം;

ഞെട്ടിയപ്പോൾ മൊഴി വീണ്ടും...

 

'കൺ തുറക്കാതെ തന്നെ വാങ്ങിക്കോളൂ. 

തിരിഞ്ഞു നേരെ നടന്ന് 

പുറത്തെത്തിയ ശേഷം മാത്രം എടുത്തു വായിക്കൂ. 

ഉം, പോയ്ക്കോളൂ!"

 

ഒന്നും പറഞ്ഞില്ല, അഥവാ കഴിഞ്ഞില്ല; ശിരസാവഹിച്ചു!

തപ്പിത്തടഞ്ഞ് പുറത്തെത്തി.

 

പടപടാ മിടിക്കുന്ന ഹൃദയത്തെ 

പാടെയവഗണിച്ചുകൊണ്ട് 

കടലാസ് തുറന്നു.

 

അതെ,

രണ്ടു വരികൾ മാത്രം...

 

'പശുവിന്നു മൃഷ്ടാന്നമാകും 

എന്നു കരുതീ.

അല്ല;

മഴയത്ത് ചൂടിപ്പോകാനുള്ള 

കോപ്പ് ഒക്കെയുണ്ടിതിൽ!'

 

അതെ,

രണ്ടു വരികൾ.. 

രണ്ടു ചിറകുകൾ !

 

English Summary : Malayalam Poem written by Suresh Narayanan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com