ADVERTISEMENT

കൊറോണ (കവിത) 

 

വന്നൊരു മാരി മഹാമാരി

വിതച്ചു കൊയ്യുകയാണത് വിധിപോലെ...

ഇന്നീയുലകിൻ ഹൃദയമിടിപ്പിൽ താളപ്പിഴകൾ

തീർക്കുകയാണതിൻ ശ്രുതിപോലെ...

പിടയും ജീവൻ പരതും ജീവശ്വാസം ഊറ്റിയെടുക്കുകയാണത്

കല്പന പോലെ...

ഉരിയാടാത്ത നോവിന്റെ ആത്മാക്കൾ സാക്ഷി

പ്രബഞ്ചം സാക്ഷി പഞ്ചഭൂതങ്ങൾ സാക്ഷി...

വൈറലാവുകയാണൊരു

വൈറസ് കൊറോണ

കലികാലത്തിൻ

അപദാനം പാടി...

ഇന്നലെയോളമില്ലാത്ത ഭയം

നാളേയ്ക്കും നീളുകയാണാ ഭയം...

വെള്ളിടി പോലെ വന്നൊരു വീരൻ 

വെല്ലുവിളിയായുള്ള ഭയം...

കളിചിരിമായ്ച്ചും കണ്ട കിനാക്കൾ കരിച്ചും 

നമ്മളെ ബന്ധിതരാക്കുകയാണാ ഭയം...

അഹംഭാവത്തെ കോപത്തെ നന്മയെ തിന്മയെ 

സർവ്വകോമാളിയാക്കുകയാണാ ഭയം...

അമ്പലം പൂട്ടി പള്ളികൾ പൂട്ടി

ജഗത്ശക്തികൾ തൻ

പരീക്ഷണങ്ങൾ....

ഇന്നിത് ലോകമഹായുദ്ധം

കാലനില്ലാത്തൊരു കാലനുമായ്...

വഴിപാടുകൾ കൊണ്ട് ചെറുക്കാനാമോ

ആണവായുധം കൊണ്ട്

തകർക്കാനാമോ

കോടികൾ കൊണ്ട്

തടുക്കാനാമോ

സമരവീര്യം കൊണ്ട്

ജയിക്കാനാമോ

ജയിക്കട്ടെ ശാസ്ത്രം

ജയിക്കട്ടെ ഐക്യം

ജയിക്കട്ടെ മനുഷ്യത്വ

വിശ്വാസികൾ

കരുതലോടെ ചമയ്ക്കാം

കനവ് കണ്ട ചരിത്രം

കർമ്മനിരതരാകിലും

തുണ കരുതലാവേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com