sections
MORE

അങ്ങനെയാണ് രാപകലുകൾ ഉണ്ടായത്... !

light
SHARE

തമസോമാ ജ്യോതിർ ഗമയ (കഥ)

അന്ധകാരം ആയിരുന്നു പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായിരുന്നത്. അത് എല്ലായിടത്തും പരന്നു കിടന്നിരുന്നു. അന്ധകാരത്തിനു പ്രപഞ്ചത്തോളം വലുപ്പം ഉണ്ടായിരുന്നു, അല്ലെങ്കിൽ പ്രപഞ്ചത്തെക്കാളും. അന്ധകാരവും അവന്റെ പോരാളിയായ ഇരുട്ടും കൂടി പ്രപഞ്ചത്തെ നിയന്ത്രിച്ചു പോന്നു. അവർ അന്ന് കാലത്തിനെ ബന്ധനസ്ഥൻ ആക്കിയിരുന്നു. ഘടികാരങ്ങൾക്കു ചലിക്കുവാൻ അനുവാദമില്ലായിരുന്നു. കാലത്തിനൊപ്പം അവർ കാറ്റിനെയും ഊർജ്ജത്തെയും തടവിലിട്ടിരുന്നു. പ്രപഞ്ചം മുഴുവൻ അന്ധകാരത്തിന്റെ പിടിയിൽ കിടന്നു പിടഞ്ഞു. 

ഗത്യന്തരം ഇല്ലാതെ തടവുപുള്ളികൾ ഗൂഢാലോചന നടത്തി. എങ്ങനെ തങ്ങൾക്കു മോചിതരാകാം? എങ്ങനെ ഈ തടവറ ഭേദിക്കാം? എങ്ങനെ അന്ധകാരത്തെ പാരാജയപ്പെടുത്താം? അവർ പ്രപഞ്ചത്തെ കൂട്ടു പിടിച്ചു. പ്രപഞ്ചത്തിനും അന്ധകാരത്തെ കൊണ്ട് സഹികെട്ടിരുന്നു. അങ്ങനെ പ്രപഞ്ചവും ഊർജ്ജവും ചേർന്ന് ഒരു പുതിയ പോരാളിയെ സൃഷ്ടിക്കാൻ തീരുമാനിച്ചു. അവർക്കു കൂട്ടിനു കാലവും കാറ്റും ഉണ്ടായിരുന്നു. ഈ പുതിയ സൃഷ്ടിക്കു തടവുപുള്ളികളും പ്രപഞ്ചവും വലിയ ത്യാഗം സഹിക്കേണ്ടിവന്നു. ഊർജ്ജം പ്രപഞ്ചത്തിന്റെ ഉള്ളിൽ കൂടി ശക്തിയായി കടന്നു പോയി. ആ ഊർജ്ജ പ്രവാഹത്തിൽ പ്രപഞ്ചം പല തുണ്ടുകളായി വിഭജിക്കപ്പെട്ടു. അവ കാറ്റിന്റെ ശക്തിയാൽ ദൂരേക്ക്‌ ഓടി അകന്നു. ഒരിക്കലും ഒന്നിക്കാൻ കഴിയാത്തപോലെ പ്രപഞ്ചം വേർപെട്ടു. തടവിൽ നിന്ന് രക്ഷപെട്ട കാലവും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മുന്നോട്ടു കുതിച്ചു. തിരിച്ചു വരാൻ കഴിയാത്ത കുതിപ്പ്. ഊർജ്ജ പ്രവാഹം നിന്നില്ല. അത് പ്രപഞ്ചത്തിന്റെ തുണ്ടുകൾക്കു കൂട്ടായി മാറി. അങ്ങനെ പ്രപഞ്ചവും ഊർജ്ജവും ചേർന്നു അന്ധകാരത്തിനു എതിരെ പുതിയ ഒരു പോരാളിയെ സൃഷ്ടിച്ചു. അതായിരുന്നു പ്രകാശം. 

പ്രകാശവും അന്ധകാരവും പ്രപഞ്ചത്തിന് മേലുള്ള ആധിപത്യത്തിനായി പോരടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ രാപകലുകൾ ഉണ്ടായി. ഘടികാരങ്ങൾക്കും ചലന ശേഷി തിരികെക്കിട്ടി. യുദ്ധത്തിൽ ചിലപ്പോളൊക്കെ പ്രകാശം ജയിച്ചു. എങ്കിലും കൂടുതൽ ജയം അന്ധകാരത്തിനു ആയിരുന്നു. നഷ്ടപ്പെട്ടുപോയ പ്രപഞ്ചത്തിന്റെ ചില കഷ്ണങ്ങളെ എന്നന്നേക്കുമായി അന്ധകാരം വിഴുങ്ങി. അവ തമോഗർത്തങ്ങളായി. അവിടെയുള്ള എല്ലാവരെയും തടവുകാർ ആക്കി. പ്രകാശത്തിനു പോലും മോചിപ്പിക്കാൻ കഴിയാത്ത തടവുകാർ. 

ഊർജ്ജം തീരുന്നതുവരെ പ്രകാശം എന്ന പോരാളി പോരടിച്ചുകൊണ്ടേയിരിക്കും. കുതിരയുടെ കാലുകൾ തളരുന്നവരെ കാലവും കുതിച്ചു ചാടും. കാലമുള്ളിടത്തോളം ഘടികാരം ചലിക്കും. പക്ഷേ നാം ഒന്നോർക്കുക അന്ധകാരത്തിനു മരണമില്ല. അതുമാത്രമാണ് ശാശ്വതം. എന്നെങ്കിലും  ഒരിക്കൽ അത് പ്രപഞ്ചത്തിനെ മുഴുവൻ വീണ്ടും തടവിലാക്കും. അതുവരെ നമ്മുക്ക് പ്രകാശത്തിന്റെ ചൂടിലും വെളിച്ചത്തും നിൽക്കാം. എല്ലായിടത്തും നമ്മുക്ക് പ്രകാശം പരത്താം. പുറത്തു മാത്രമല്ല, നമ്മുടെ ഉള്ളിലും. 

ഓർക്കുക, അന്ധകാരത്തിന് മരണമില്ല. അതുമാത്രമാണ് ശാശ്വതം. തടവിൽ നിന്നും വീണ്ടും ഒരു പോരാളി ഉയർത്തെഴുന്നേൽക്കും വരെ...

English Summery : Malayalam Short Story - Thamasoma Jyothir Gamaya

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;