ADVERTISEMENT

തീവണ്ടി (കഥ)

 

കുട്ടിക്കാലത്തു ഞങ്ങൾ കൂട്ടുകാർ തമ്മിൽ അടികൂടാറുണ്ടായിരുന്നു...

 

ഒരു പറ്റം കുട്ടികൾ പറയും റെയിൽ പാളത്തിനു വളവില്ല. കാരണം തീവണ്ടി മറ്റു വണ്ടികളെ പോലെ വളക്കാനോ പിന്നോട്ട് എടുക്കാനോ പറ്റില്ല...

ഞാൻ അന്ന് റെയിൽ പാളത്തിന് വളവില്ല എന്നു പറയുന്ന കൂട്ടുകാരുടെ പക്ഷത്തായിരുന്നു ...

 

അതിനു ശേഷം ഒരുപാട് തവണ തീവണ്ടിയിൽ യാത്ര ചെയ്ത ഞാൻ ആ റെയിൽ പാളത്തിന്റെ വളവിനെക്കുറിച്ച് ഒന്ന് ഓർത്തതു പോലും ഇല്ല.

 

പക്ഷേ ഒരുപാട് കാലത്തിനു ശേഷം റെയിൽ പാളത്തിന് വളവുണ്ടെന്ന് എനിക്കു മനസ്സിലായി വടകരയിൽ നിന്നും പുലർച്ചെ 5.30 നു എന്നും പുറപ്പെടുന്ന ഒരു തീവണ്ടി ഉണ്ടായിരുന്നു. 

 

എക്സിക്യൂട്ടിവ് 

 

വടകര കോഴിക്കോട് ഭാഗത്തേക്കു പോവുന്ന ആ ട്രയിൻ സ്റ്റേഷൻ വിട്ടു ചെറുതായി മുന്നോട്ടു പോവുമ്പോൾ ആദ്യം മുൻഭാഗവും പിന്നീടു പിൻഭാഗത്തിന്റെ എൻജിനും കണ്ണിൽ നിന്നും മായാതെ ഞാൻ നോക്കി നിൽക്കും ..

 

ആദ്യം വളരെ ഉയർന്നു കേൾക്കുന്ന തീവണ്ടിയുടെ ശബ്ദം വേഗത കൂടി ഓരോ ബോഗിയും തന്റെ ലക്ഷ്യത്തിലെത്താൻ പാഞ്ഞകലുന്നതിനനുസരിച്ചു പതിയെ പതിയെ നേർത്ത ശബ്ദമായി എന്റെ ചെവിയിൽ നിന്നും അകന്നു പോവും ...

 

എനിക്ക് പ്രിയപ്പെട്ടവൾ യാത്ര ചെയ്യുന്ന അവസാന ഭാഗം വരെ കണ്ടതിനും കേട്ടതിനും ശേഷം പിന്മാറണം എന്ന് എനിക്ക് ഒരുപാടു ആഗ്രഹം ആയിരുന്നു ..

 

മഴയുള്ള ദിവസങ്ങളിൽ അവൾ ഊരി തരുന്ന മഴകോട്ടുമായി ഞാൻ കുറച്ചു സമയം അവിടെ സ്റ്റേഷനിൽ ഇരിക്കും.

 

ഒരു ചായയും കുടിച്ചു ഞാൻ ബൈക്ക് ലക്ഷ്യമാക്കി നടക്കുമ്പോൾ അമ്പലത്തിലെ രാവിലത്തെ മനോഹരമായ ഭക്തി ഗാനവും. അതിനേക്കാൾ ഈണത്തിൽ അങ്ങാടിയിൽ ഒരുപാട് പള്ളികളുടെ മിനാരങ്ങളിൽ നിന്നുമുയരുന്ന ബാങ്ക് വിളിയും മനോഹരമായി ഞാൻ ആസ്വദിക്കും.

 

ബൈക്കിൽ കയറുമ്പോൾ കരുതും ഇന്ന് കോളജിൽ അയക്കേണ്ടിയിരുന്നില്ല എന്ന്...

 

ആ നേരം വല്ലാത്ത വിഷമം തോന്നും. അങ്ങനെ സങ്കടം വരുമ്പോൾ ആദ്യ കാലങ്ങളിൽ ഞാൻ ചിന്തിക്കും, 

ആ ഇനി നാല് വർഷം. അങ്ങനെ നാലു വർഷം എത്ര പകലും രാത്രിയും ഉണ്ടെന്നു കൂട്ടിയും കിഴിച്ചും നോക്കും...

പിന്നീട് ആ ദിവസങ്ങളും രാത്രികളും കുറഞ്ഞു വരാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു പോയി.

മാസങ്ങളും ദിവസങ്ങളും കടന്നു പോയി. ഓരോ മണിക്കൂറുകളും കടന്നു പോയി മിനിറ്റുകൾ സെക്കന്റുകളിലേക്കും പാഞ്ഞുകൊണ്ടിരുന്നു ...

 

ആ കാലങ്ങളിൽ എനിക്കവളെ സൂര്യന്റെ പ്രകാശത്തിൽ കാണാൻ പറ്റിയിരുന്നില്ല. കാരണം സൂര്യൻ ഉദിക്കുമ്പോഴേക്കും അവൾ പോയിരിക്കും. സൂര്യൻ അസ്തമിച്ചാൽ മാത്രം തിരികെ എത്തുന്ന തീവണ്ടി...

 

സ്റ്റേഷനിൽ നിന്നും വീട്ടിൽ എത്തുന്ന ഞാൻ ഉറങ്ങാൻ കിടക്കും ..

 

ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടക്കും. കുറച്ചു നേരം ടീവി കാണും. ഓരോ മിനിറ്റിലും ക്ലോക്ക് നോക്കി അഞ്ചു മണി ആവാൻ വേണ്ടി കാത്തിരിക്കും.

 

അവസാനം നാല് മണി ആയാൽ എങ്ങനെ എങ്കിലും റയിൽവേ സ്റ്റേഷൻ ലക്ഷ്യം വെച്ച് വണ്ടി ഓടിക്കും. വീട്ടിൽ നിന്നും കേവലം അഞ്ചു മിനിറ്റു മാത്രം മതിയാവുന്ന സ്റ്റേഷനിലേക്ക് വളരെ നേരത്തെ തന്നെ എത്തുന്ന ഞാൻ സ്റ്റേഷനിൽ പോയി ഇരിക്കും.

 

രാവിലെ എന്നെ തനിച്ചാക്കി എന്റെ കണ്ണിൽ നിന്നും അകന്ന  എൻജിന്റെ മുൻഭാഗം എന്നിലേക്ക്‌ അടുക്കുന്നത് കാണാൻ വളരെ ഏറെ സന്തോഷമായിരുന്നു ...

 

ഈ വർഷത്തിനൊടുവിൽ ഒരു ദിവസം പോലും ഞാൻ എത്താൻ താമസിച്ചതിന്റെ പേരിൽ റെയിവേ സ്റ്റേഷന്റെ മുന്നിലോ കോളജിന്റെ മുറ്റത്തോ ഏതെങ്കിലും ഹോസ്പിറ്റലിന്റെ വരാന്തയിലോ കാത്തിരിക്കേണ്ട അവസ്ഥ വന്നിട്ടില്ല എന്ന കാര്യം എനിക്കും നിനക്കും ദൈവത്തിനും അറിയാവുന്ന സത്യം ....

 

അങ്ങനെ അവസാനം കുറച്ചു ദിവസങ്ങൾക്കിപ്പുറത്തു വെച്ച് പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇനിയുള്ള പകലും രാത്രിയും എനിക്ക് മാത്രമാണെന്ന് ആശിച്ച ഞാൻ നിരാശനായി മടങ്ങി...

 

ഏതോ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി...

 

ഞാൻ അന്ന് കയറ്റി വിട്ട തീവണ്ടി യാത്രകൾ കടലിനു മുകളിലൂടെ പറന്നകന്നു ...

പത്തു വർഷങ്ങൾ കൊണ്ടു നീ മനുഷ്യനെ കീറി മുറിക്കാൻ വേണ്ടി ബിരുദം നേടിയപ്പോൾ. ഞാൻ നേടിയ ബിരുദം ജീവിതാനുഭവങ്ങളായിരുന്നു. 

 

ആശിക്കരുത്. ആശിച്ചാൽ നിരാശപ്പെടേണ്ടി വരും ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്. സ്നേഹിക്കുന്നവരിൽ നിന്നുമായിരിക്കും ഏറ്റവും കൂടുതൽ അവഗണന നേരിടേണ്ടി വരിക. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്, നമ്മുടെ പൊന്നു മക്കൾക്ക് ഒരു കുഞ്ഞുടുപ്പു വാങ്ങുന്ന സമയം മുതൽ ...

 

ആരും നമ്മുടെ അല്ല നമ്മളിലൂടെ മറ്റാരുടേതോ ആണ് 

 

വായനയും എഴുത്തും മനുഷ്യനു ഭ്രാന്തിൽ നിന്നും മുക്തി നേടി തരുന്നു ...

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com