ADVERTISEMENT

ഒരു കൊറോണക്കഥ

 

കൊറോണക്ക് മരുന്ന് കണ്ടുപിടിച്ച് വർഷങ്ങൾക്കു ശേഷം ഒരു ക്ലിനിക്കിൽ 

 

ദാമു– ‘‘ഡോക്ടർ ഇന്നലെ മുതൽ നല്ല ശ്വാസം മുട്ടൽ രാത്രി ഉറങ്ങാൻ പറ്റുന്നില്ല നല്ല പനിയും തോന്നുന്നു.’’ 

ടെസ്റ്റ് റിസൽട്സ് നോക്കി പരിശോധിച്ച ഡോക്ടർ – ‘‘ഓ ഇത് കാര്യമാക്കേണ്ട കാര്യം ഒന്നുമില്ല. ഇത് കൊറോണ വൈറസ് പനിയാണ്. ഞാൻ ഗുളിക കുറിച്ചിട്ടുണ്ട് രണ്ടു ദിവസം വേണമെങ്കിൽ ഒന്ന് റസ്റ്റ് എടുത്തോളൂ...’’

കൗണ്ടറിൽ ചെന്ന് ചീട്ടു കൊടുത്തു അപ്പോൾ പരിചയം ഉള്ള സിസ്റ്റർ. ‘‘എന്താ ഇവിടെ. എന്ത് പറ്റി ?’’

 

ദാമു– ‘‘ഓ ഒരു ചെറിയ കൊറോണ പനി, ഡോക്ടർ മരുന്ന് തന്നിട്ടുണ്ട് ’’

 

സിസ്റ്റർ– ‘‘ഓ അതാണോ, കഴിഞ്ഞ ആഴ്ച എനിക്കും വന്നതാണ്. ഒരു നേരം കഴിക്കുമ്പോൾ മാറിക്കോളും.’’

അപ്പോഴേക്കും മരുന്ന് എടുത്തു കഴിഞ്ഞു 500 രൂപയും കൊടുത്തു ദാമു ഇറങ്ങാൻ തുടങ്ങി. 

 

അന്നേരം ആസ്പത്രിയുടെ ബെഞ്ചിൽ കൂനിക്കൂടി ഇരിക്കുന്ന ഒരാൾ നീട്ടി വിളിച്ചു. – ഡാ.. ദാമു 

ദാമു– ‘‘ഇതാര് അഞ്ചിരട്ടി ചന്ദ്രൻ അമ്മാവനോ ?’’

അഞ്ചിരട്ടി– ‘‘ഡാ ദാമു നിനക്കെന്തു പറ്റിയെടാ മോനെ?’’

ദാമു– "ഒന്നുമില്ല അമ്മാവാ ഒരു ചെറിയ കൊറോണ…….. ഗുളിക ഒക്കെ കുറിച്ചിട്ടുണ്ട് മാറിക്കോളും, ഞാൻ പൊയ്ക്കോട്ടേ 

അഞ്ചിരട്ടി– ‘‘അവിടെ നിക്കടാ കൊച്ചനെ, കൊറോണ ഒക്കെ ഇപ്പൊ ഇത്ര നിസാരമായില്ലേ, പണ്ട് നമ്മടെ രാജ്യത്തു കൊറോണ വന്നു എത്ര പേരാ മരിച്ചത് ’’

ദാമു– ‘‘അതെ ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ടേ അങ്ങനെ ഒരു സംഭവത്തെ കുറിച്ച്, ശരിക്കും ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഇത്ര ചെറിയ രോഗം വന്നൊക്കെ എങ്ങനെ മരിക്കുമെന്ന്. അമ്മാവന്‌ അറിയുമോ കഥ. കണ്ടിട്ടുണ്ടോ അങ്ങനെ ഉള്ള സംഭവങ്ങൾ...’’

 

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടികളും മറ്റു ചിലരും ഒത്തു കൂടി അഞ്ചിരട്ടി ചന്ദ്രൻ തുടർന്നു പണ്ട് കൊല്ലവർഷം 1195 നമ്മുടെ രാജ്യം കലുഷിതമായ സമയം. .....  

അഞ്ചിരട്ടി  ചന്ദ്രൻ  തുടർന്നു ‘‘ എന്റെ ചെറുപ്പത്തിൽ ഞങ്ങൾ എത്ര മാസങ്ങൾ വീട്ടിൽ ഇരുന്നു. വീടിനു വെളിയിൽ ഇറങ്ങിയാൽ പോലീസ് പിടിക്കുമെന്നു വരെ എത്തി കാര്യങ്ങൾ. ഇന്ന്  നിങ്ങൾക്ക് എന്ത് സുഖമാണ്. എത്ര വലിയ കൂട്ടുകാരണേലും ഒന്ന് തുമ്മിയാൽ പിന്നെ അടുത്തൊന്നും നിൽക്കില്ല. വല്ലാത്ത ഒരു  ഒറ്റപെടൽ  ആയിരുന്നു അന്നൊക്കെ എന്നാലും എല്ലാരുടെയും നന്മക്കുവേണ്ടി എല്ലാരും ഒരു പട്ടുനൂൽ പുഴു പോലെ വെളിച്ചത്തിനു വേണ്ടി കാത്തിരുന്നു. ങ്ഹാ അതൊക്കെ ഒരു കാലം.’’

 

അപ്പോഴാണ് ദാമുവിന്റെ  കൂട്ടുകാരൻ ബൈജു വന്നത് 

 

ബൈജു– ‘‘എന്താടാ  ഇയാളുടെ  വിടൽ കേട്ട് നിൽക്കുന്നത്’’

ദാമു– ‘‘ഇതൊക്കെ ഉള്ളതാകുമെടാ ഇതൊക്കെ  എവിടെയോ വായിച്ചിട്ടുണ്ട്’’

ബൈജു– ‘‘അതൊക്കെ പോട്ടെ. ..നീ എന്ന് ചൊവ്വയിൽ നിന്നും വന്നു. എന്നാ  പോകുന്നെ. നമ്മക്കും  അവിടെ ഒരു ജോലിയും വിസയും കിട്ടുമോ, ഇവിടെ നിന്നിട്ടു ഒരു കാര്യവുമില്ല. ..’’

 

ദാമു– ‘‘ഇതെല്ലാം ഒറ്റ ശാസത്തിൽ  ചോദിക്കാതെടേ, ഞാൻ വന്നതല്ലേ ഉള്ളു’’

 

ഇതൊക്കെ കേട്ട ചന്ദ്രൻ സ്വയം പറഞ്ഞു ‘‘കൊറോണക്ക്  മരുന്നൊക്കെ കണ്ടു പിടിച്ചെങ്കിലും  പ്രവാസത്തിന് ഒരു മാറ്റവും ഇല്ല. അന്നും ഇന്നും മലയാളി പ്രവാസി തന്നെ’’ 

 

English Summary: Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com