‘ഈ രോഗം കണ്ടു പിടിച്ചാൽ റിപ്പോർട്ട്‌ ചെയ്യണമെന്നാണ് നിയമം, പക്ഷേ ഉറവിടം...’

hospital-room
പ്രതീകാത്മക ചിത്രം
SHARE

ഉറവിടം (കഥ)

അതാണ് അസുഖം എന്ന് പറഞ്ഞപ്പോ ഒന്നൊഴിയാതെ എല്ലാവരുടെയും വിരലുകൾ അവനു നേരെ തന്നെ നീണ്ടു.

പ്രതീക്ഷിച്ചതാണ്.

രണ്ടു വർഷത്തെ പ്രവാസം, ദുബായ് എന്ന സ്വപ്ന നഗരിയിലെ, എപ്പോഴോ എണ്ണം തെറ്റിയ ദേശാന്തര സുന്ദരിമാരിലൂടെ ഒഴുകി. സുഖമില്ലായ്മയറിഞ്ഞപ്പോൾ ഭാര്യ തലതല്ലിക്കരഞ്ഞത്രേ, കരഞ്ഞത് വിഷമത്തിലല്ല, രോഷത്തിലാണെന്നവന് നന്നായറിയാം.

‘‘ചുമ്മാതല്ല മനുഷ്യ പെറ്റമ്മ മരിച്ചിട്ടു ലീവ് കിട്ടിയില്ല എന്ന് പറഞ്ഞു വരാതിരുന്നത്’’

കോവിഡ് കാലത്തെ റിപ്പോർട്ടിങ് വ്യത്യസ്ഥമാണത്രേ. പൊലീസിനെപ്പോലെ ഡോക്ടർ തലങ്ങും വിലങ്ങും ചോദിച്ചു.

സാധാരണ പ്രവാസിക്ക് ഒരു ദിർഹത്തിന്റെ വെള്ളത്തിന്റെ കഥയും ഒന്നര ദിർഹത്തിന്റെ കുബൂസിന്റെ കഥയും അല്ലാതെ ഒന്നും പറയാനില്ല. 

പിന്നെ അമ്മ മരിച്ചിട്ട്.. 

അക്കൗണ്ട്സ് ആണ് കൈകാര്യം ചെയ്യുന്ന വിഭാഗം ആയതു കൊണ്ട് തന്നെ വീടെത്തിയാലും കുട്ടിക്കിഴിക്കലുകളാവും. പകലത്തേതിനേക്കാൾ ശ്രമകരമാണ് നാട്ടിലെ ആവശ്യങ്ങളുടെയും അവളുടെയും കണക്കെത്തിക്കുക. വെള്ളിയാഴ്ച സമയങ്ങൾ അലക്കാനുള്ള തുണിക്കൂമ്പാരങ്ങളോട് മല്ലിട്ട് ദിനം കടത്തും. അതാണ് അവന്റെ അവധി ആഘോഷം.

പക്ഷേ ഈ അസുഖം കണ്ടു പിടിച്ചാൽ റിപ്പോർട്ട്‌ ചെയ്യണം. അതാണ് നിയമം... റൂട്ട് മാപ് വിവരിച്ചെങ്കിലും ഉറവിടം കണ്ടു പിടിക്കേണ്ട ജോലി ഡോക്ടർ തുടർന്നു. 

അവളുടെ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ ഡോക്ടർ ആസ്വദിച്ചു. 

ചോദ്യ രീതികൾ മാറ്റി.

തലങ്ങും വിലങ്ങും കീറി മുറിച്ചപോൾ അവൾ സമ്മതിച്ചു 

രണ്ട് വർഷം.. 366+365 ദിവസങ്ങൾ 

പുരുഷ സ്പർഷം ഇല്ലാത്ത ദിവസങ്ങൾ. സമാശ്വാസമെന്ന പേരിൽ കണ്ണീർ തുടച്ചു കൊടുത്തത് മകളെ പഠിപ്പിക്കാൻ വന്ന ഡാൻസ് മാസ്റ്റർ. 

മുഖത്തും കഴുത്തിലും മാറിടത്തിലും വീണ കണ്ണുനീർ അയാൾ വ്യഗ്രതയോടെ തുടച്ചു. അങ്ങനെ... അങ്ങനെ...

മകൾ ഇല്ലാത്ത സമയത്തു മനസിനും ശരീരത്തിനും അയവ് വരുത്താൻ relaxation technique

ഡോക്ടർ വിളിപ്പിച്ചു മാസ്റ്ററെ, ഡാൻസ് മാസ്റ്റർ അയാൾ കൈ മലർത്തി അവൾ ആര് എന്നറിയില്ല എന്നായിരുന്നോ അതിനർത്ഥം. എത്രയോ പേർ... അതായിരുന്നു ആ മുദ്രയുടെ അർത്ഥമത്രേ മുൻപ് മുംബയിലും ജോലി ചെയ്തിട്ടുണ്ട്.

എവിടെ വച്ച് എന്നറിയില്ല...

ഭയാനകം ബീഭത്സം... മുദ്രകൾ പഠിച്ചിട്ടില്ലെങ്കിലും ഡോക്ടർ വായിച്ചെടുത്തു 

അവസാനം ഡോക്ടർ തന്റെ വിട്ടു പോയ കളങ്ങൾ പൂരിപ്പിച്ചു... 

പല കുത്തുകൾക്കും പരിചിത മുഖ രൂപങ്ങൾ.

To the AIDS control cell

THE ORGIN OF THE SPREAD COULD NOT BE FOUND..... 

ഉറവിടം... ആർക്കറിയാം

അല്ലെങ്കിൽത്തനെ ഇനി അറിഞ്ഞിട്ടെന്ത്...

English Summary : Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;