ADVERTISEMENT

കഥകളി (കഥ)

 

‘‘കൃഷ്ണാ നീ ഇറങ്ങിയോ, അത്താഴം കഴിക്കുന്നില്ലേ’’ ഒന്നും കേൾക്കാത്ത ഭാവത്തിൽ കൃഷ്ണൻ ഇറങ്ങി ഓടി. ഇത് എല്ലാ ഉത്സവത്തിനും പതിവുള്ളതാ. ഡൽഹിയിൽ ഒരു ഐടി കമ്പനിയിൽ ആണ് കൃഷ്ണൻ ജോലി ചെയുന്നത്. മാസത്തിൽ ഒരു ആഴ്ചാവസാനം കൃഷ്ണൻ വീട്ടിൽ അമ്മയോടൊപ്പം വന്ന് താമസിച്ചു പോകും. വർഷത്തിൽ ഉൽത്സവത്തിനു മാത്രം കുറച്ചു കൂടുതൽ ദിവസം നാട്ടിൽ നില്കും. ഈ ഒരു ആഴ്ച കൃഷ്ണനെ വീട്ടിൽ കാണുന്നത് തന്നെ ചുരുക്കം. ഇന്നിനി കഥകളിയും കണ്ടു പാതിരാത്രിയെ മടങ്ങി വരൂ. ഒരു നെടുവീർപ്പോടെ സരസ്വതിയമ്മ വാതിൽ അടച്ചു. 

 

നളചരിതം കഥകളി രൂപത്തിൽ കേശവൻ നായരും സംഘവും, എത്ര തവണ കണ്ടിരിക്കുന്നു. എങ്കിലും ഓരോ പ്രാവശ്യം കാണുമ്പോഴും കൃഷ്ണൻ ആദ്യമായിട്ട് കാണുന്നത് പോലെ അതിൽ ലയിച്ചിരിക്കും. പുറകിൽ നിന്നും അനിൽ തോണ്ടി വിളിച്ചപ്പോഴാണ് കൃഷ്ണൻ എല്ലാരും എഴുന്നേക്കുന്നത് ശ്രദ്ധിച്ചത്, ഒരു ജാള്യതയോടെ കൂട്ടുകാരുടെ അടുത്ത് എത്തുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ഇനി വെളുക്കുവോളം ആഘോഷമാണ്, ജീവിതത്തിന്റെ കഷ്ടപാടുകൾക്കും ഉത്തരവാതിത്തങ്ങൾക്കും ഒരു ചെറിയ ഇടവേള. ദുബായിൽ നിന്നും വേണു കൊണ്ടുവന്ന വിദേശ മദ്യം എല്ലാവരും നല്ല ആഘോഷമായി തന്നെ അകത്താക്കി. സാധാരണ എല്ലാവരും അമ്പലത്തിന്ന് അടുത്തുള്ള വേണുവിന്റെ വീട്ടിന്റെ ടെറസില് കിടന്നു ഉറങ്ങാറാണ് പതിവ് പക്ഷെ ഇന്ന് സാമാന്യം നന്നായി തന്നെ മഴ പെയുന്നുണ്ട്. എല്ലവരും സ്വന്തം വിട്ടിലേക്ക് തിരിച്ചു.

 

സമയം മുന്ന് മണിയായി, കൃഷ്‍ണൻ പതുക്കെ വീട്ടിലേക്കു നടന്നു. 

ചാറ്റൽ മഴയും ചെറുതായി മഞ്ഞും, ഒരു സിഗ്ഗരറ്റെടുത്തു കത്തിച്ചു കൃഷ്ണൻ ആസ്വദിച്ചു നടന്നു, ചെറുപ്പത്തിൽ അച്ഛന്റെ കൈയും പിടിച്ചു നടന്നതും ഓരോ ഉത്സവത്തിനും കഥകളി കാണാൻ പോകരറുണ്ടായിരുന്നതും ഒരു നെടുവീർപ്പോടെ കൃഷ്ണൻ ഓർത്തു. കഥകളി ഇത്ര മാത്രം ആവേശമായതും അച്ഛൻ കാരണമായിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് കഥകളിയോടുള്ള കമ്പം. എന്നും കൂട്ടുകാർക്കും അതൊരു സംസാര വിഷയം തന്നെ ആയിരുന്നു. കഥകളി കഴിഞ്ഞു കേശവേട്ടനെ കണ്ടിട്ടേ കൃഷ്ണൻ മടങ്ങി പോകരുണ്ടായിരുന്നുള്ളു. കുറെ കാലമായി വിദേശികൾ മാത്രമാണ് കഥകളി കാണാൻ കൃഷ്ണന്റെ കുട്ട്. 

 

ഇനി അടുത്ത വർഷം എന്റെ കൂടെ അവൾ ഉണ്ടായിരിക്കും എന്റെ മാത്രം മിനു. മീനാക്ഷി ലക്ഷ്മിയേടത്തിയുടെ മകൾ. ചെറുപ്പം മുതലേ കളിച്ചു നടന്ന കളിക്കൂട്ടുകാർ. അമ്മമാരുടെ സൗഹൃദം മക്കൾ തുടർന്നപ്പോൾ രണ്ടു വീട്ടുകാരും സന്തോഷമായി അത് സ്വീകരിക്കുകയായിരുന്നു. അവൾ ബാംഗ്ലൂരിൽ നിന്നും നാളെ എത്തും. കൃഷ്ണന്റെ മുഖത്തു സന്തോഷം അലയടിച്ചു. 

 

ലക്ഷ്മിയേടത്തിയുടെ വീട്ടിനു മുന്നിലെത്തിയപ്പോൾ അറിയാതെ എത്തി നോക്കി. പെട്ടെന്നാണ് ആരോ നടക്കുന്നത് പോലെ കൃഷ്ണന് തോന്നിയത്, ചാറ്റൽ മഴയിൽ ഒരു നിഴൽ പോലെ ആരോ അടുത്ത് വരുന്നു, കൃഷ്ണന്റെ ശരീരത്തിലൂടെ അറിയാതെ ഒരു തരിപ്പ് അനുഭവ പെട്ടു, ഹൃദയമിടിപ്പ് കൂടി, ‘ആരാ’ വിറക്കുന്ന ശബ്ദത്തിൽ അവൻ ചോദിച്ചു, മറുപടിയായി ഒരു ചിരിയാണ് അവൻ കേട്ടതു. അവൻ മൊബൈൽ ടോർച്ച ഓൺ ചെയ്തു,

നിലാവിൽ ഒരു നിഴലായി മീനാക്ഷി. ഒരു ആയിരം പൂത്തിരി കത്തുന്ന ലാഘവത്തിൽ അവൻ അവളെ നോക്കി നിന്നു, അവന്റെ മീനാക്ഷി പതുക്കെ നിറഞ്ഞ പുഞ്ചിരിയുമായി അവന്റെ അടുത്തേക്ക് വന്നു. ‘‘എന്താ എന്നെ ഇങ്ങനെ നോക്കുന്നെ" കൃഷ്‌ണൻ അവളുടെ കൈയിൽ പിടിച്ചു.’’ നീ എന്താ ഈ നേരത്തു, എങ്ങനെ 

ത്ര നേരത്തെ എത്തി’’ അവന്റെ ചോദ്യം മുഴുമിക്കാൻ സമ്മതിക്കാതെ അവൾ അവന്റെ ചുണ്ടിൽ കയ്യെ വച്ചു

 

‘‘കൃഷ്ണേട്ടാ ഞാൻ നേരത്തെ എത്തി, കഥകളി കഴിഞ്ഞു ഏട്ടൻ വരുമെന്ന് അറിയാമായിരുന്നു അതാ എവിടെ കാത്തിരുന്നത്’’ അവളുടെ കൈകൾ വല്ലാതെ തണുത്തിരുന്നു, അവൻ അത് മാറോടു ചേർത്ത് അവളെ ചേർത്ത് പിടിച്ചു

‘‘കൃഷ്ണാ മോനെ എഴുന്നേക്കു’’ അമ്മയുടെ നിലവിളി കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ ആരൊക്കെയോ അമ്മയെ താങ്ങി കൊണ്ട് പോകുന്നു. കൃഷ്ണൻ ചാടി എഴുന്നേറ്റു. ‘‘എന്താ അമ്മെ’’ സരസ്വതിയമ്മ അവനെ നോക്കി വിതുമ്പി. ‘‘കൃഷ്ണാ’’ അനിൽ വിളിച്ചു. ‘‘ആനിലെ നീ എന്താ ഇവിടെ , എടാ എന്താ പറ്റിയത്’’ അനിലിന്റെ മുഖഭാവം മാറിയിരുന്നു, അവൻ വിറക്കുന്ന ശബ്ദത്തിൽ പറഞ്ഞു ‘‘കൃഷാ നിന്റെ മിനു വന്ന ബസ് ഇന്നലെ അപകടത്തിൽ പെട്ടു, അവൾ പോയെടാ’’

 

കൃഷ്ണൻ ചിരിച്ചു... ഉറക്കെ ഉറക്കെ ചിരിച്ചു ‘‘ഇല്ലടാ അവൾ എന്റെ കൂടെയുണ്ട്, എന്റെ കൈയിൽ അവളുടെ തണുത്ത കൈകൾ ഉണ്ട് എന്റെ മാറിൽ അവൾ തല ചായ്ച്ചു സുഗമായി ഉറങ്ങുകയാ’’ അവന്റെ കണ്ണുകൾ പുലർച്ചെ പെയ്ത ചാറ്റൽ മഴ പോലെ പെയുണ്ടായിരുന്നു. അവളുടെ ചിരി അപ്പോഴും അവന്റെ കാതിൽ ഒരു നേർത്ത കാറ്റു പോലെ മന്ത്രിക്കുണ്ടായിരുന്നു ‘‘കൃഷ്ണേട്ടാ അടുത്ത ഉത്സവത്തിനും ഞാൻ ഉണ്ടാകും ഏട്ടന്റെ കൂടെ കഥകളി കാണാൻ’’

 

English Summary : Malayalam short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com