ADVERTISEMENT

 

ആശാന്റെ വണ്ടി പുറപ്പെട്ടിട്ടുണ്ടേ.... (കഥ) 

 

സമയം 12.50 എഎം. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പരിചിതമല്ലാത്ത ഒരു ശബ്‌ദം വഴിയിൽ കേട്ടു ഞാൻ എന്റെ ബാൽക്കണിയുടെ വാതിൽ മെല്ലേ തുറന്നു താഴേക്ക് നോക്കി.... 

 

ഒറ്റ വട്ടമേ നോക്കിയുള്ളൂ...... ഹോ.. !!!

 

ആശാനേ, ബുക്കിൽ വായിച്ച അറിവേ ഉള്ളു നേരിട്ട് കാണുന്നത് ആദ്യമായിട്ടാ..... ഞാനാകെ വിയർത്തു കുളിച്ചു... ശ്വാസം അടക്കി പതിയെ ഗ്രില്ലിന്റെ പിന്നിൽ ഒളിച്ചു..... 

 

തലയിൽ രണ്ട് കൊമ്പ്, ചുരുണ്ട മുടി, കട്ടി മീശയും പുരികവും, കറുത്തിരുണ്ട് കൊഴുത്തു ചാടിയ ശരീരം, വലതു കൈയിൽ ഒരു കയറുണ്ട്... ഇടയ്ക്കിടെ അത് കറക്കുന്നുണ്ട്..... പുള്ളിയുടെ വാഹനത്തിനെ  ഇടക്കിടെ കുറ്റം പറയുന്നുണ്ട്.... ‘‘പോത്തൻ...’’ എന്നോ മറ്റോ ആണ് വാഹനത്തിന്റെ പേര്.... വാഹനത്തിനു പഴയ മൈലേജ്‌ ഇല്ലത്രെ... അതാണ് പ്രധാന പ്രശ്നം എന്ന് തോന്നുന്നു... 

 

അനങ്ങാതെ ഞാൻ ഒളിച്ചു തന്നെ അവരുടെ സംഭാഷണം ശ്രദ്ധിച്ചു.... വെറുതെ ബഹളം വച്ച് ഞാനായിട്ടു ചെന്ന് എന്റെ ശവക്കുഴി തോണ്ടുന്നത് എന്തിനാ.... 

കാലൻ ആശാൻ വാഹനത്തിന്റെ പുറത്ത് തട്ടിയിട്ടു പറയുന്നുണ്ട്.... 

 

‘‘.. ഡേ... നിനക്ക് മതിയായില്ലേ.... ഇവിടുത്തെ കറക്കം.... ത്രിൽ അങ്ങു നഷ്ടപ്പെട്ടു.... ചൂട് ആയതിനാൽ ആവും... മടുത്തു... കുറച്ചു തണുപ്പുള്ള ഒരു അന്തരീക്ഷത്തിൽ പോയി ഇനി പണിഎടുക്കാം.... ‘‘... 

 

പോത്തനും പറഞ്ഞു.. ‘‘ ശരിയാണ് ആശാനേ... ഈ ചൂടത്ത് ഓടി ഞാനും മടുത്തു...’’

 

കാലൻ ആശാൻ തുടർന്നു. ‘‘... എങ്കിൽ വാ നമുക്ക് അങ്ങു പരശുരാമന്റെ നാട്ടിലോട്ട് പോയേക്കാം.... അവിടെ ഇപ്പോൾ നല്ല മഴയാ... നല്ല രസമായിരിക്കും ഓടി നടന്നു കുരുക്കിടാൻ....  നിനക്ക് ഓർമയില്ലേ. കഴിഞ്ഞ വർഷവും അതിന്റെ മുന്നത്തെ വർഷവും നമ്മൾ ഓടി നടന്നു കുരുക്ക് ഇട്ടത്... അന്ന് പക്ഷേ എനിക്ക് കുരുക്ക് ഇടുമ്പോൾ വല്ലാതെ സങ്കടം ഉണ്ടായിരുന്നു. പാവങ്ങൾ.. അവർ നിസഹായരായിരുന്നു... അവർ ചെയ്യാത്ത കുറ്റത്തിന് !!... ഇന്ന് അങ്ങനെ അല്ലടാ പോത്താ ... പ്രളയം കൊണ്ടൊന്നും അവന്മാർ പഠിച്ചില്ല.... കൂടുതൽ അഹങ്കാരികൾ ആയിരിക്കുവാ..... അധികാരികൾ എത്ര നിർദേശം നൽകിയിട്ടും വകവെപ്പില്ല... ഓതിക്കൊട്... തല്ലിക്കൊട് സ്റ്റേജ് ഒക്കെ കഴിഞ്ഞിരിക്കുവാ... അതുകൊണ്ട് കുരുക്കിട്ട് വലിക്കുമ്പോൾ ഒട്ടും സങ്കടപ്പെടേണ്ട......’’

 

ഇത്‌ കേട്ടപ്പോൾ പോത്തനും  ഉഷാറായി.

 

പോത്തൻ തുടർന്നു:  ‘‘ഇന്ദ്രപ്രസ്ഥത്തിന്റെ മുക്കും മൂലയും അടിച്ചു വാരിയില്ലേ... ഇനി അപ്പോൾ മഴയുള്ള പരശുവിന്റെ നാട്ടിലേക്കു.... ഹാ... ഹാ... ഹാ’’

 

 

‘‘... നിലാവിൽ ദക്ഷിണഭാഗം നോക്കി പതിയെ വച്ച് പിടിച്ചോ നീ.... നമ്മുടെ സ്നേഹിതൻ ‘‘..കൊവിടൻ’’.. കളപറിക്കാൻ ഉള്ള പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നാണ് ന്യൂസ്‌ ചാനൽ വഴി അറിഞ്ഞത്... അത് കൊണ്ട് നമ്മുടെ പണി എളുപ്പമാകും....

 

‘‘... പക്ഷേ ആ പഹയൻ മുഖ്യനും ടീച്ചർപെണ്ണും ഓളുടെ കൂട്ടാളികളും കൂടി ഒന്നൂടെ ഉത്സാഹിച്ച് ഇറങ്ങിട്ടുണ്ടെന്നാടാ പോത്താ കേട്ടുകേൾവി.....^^

 

.....‘‘പഹയന്മാർ ട്രിപ്ലും ക്വാട്രിപ്ലും പെന്റപ്ലും ഹെക്സപ്ലും എന്നൊക്കെ പറയണ പുതിയ ഓരോ അടച്ചു പൂട്ടലുമായി ഇറങ്ങിക്കോളും. കൂടെ ചങ്ങായി പോലീസും ഉണ്ടെങ്കിൽ തീർന്നു.... ഓറ്റകളെ മുള്ളാൻ പുറത്തിറക്കൂല....’’

 

.‘‘...പിന്നെ ടീച്ചറുപെണ്ണിന്റെ കുറെ സർക്കസ് കൂട്ടങ്ങൾ ഉണ്ടല്ലാ....എന്തു സാഹസവും കാട്ടുന്ന  വെള്ള കുപ്പായകാര്.... ഓറ്റകളെ കൊണ്ട് ഒരു രക്ഷയും ഇല്ല..... പന്ന കൂട്ടങ്ങൾ  ആള്ക്കാരെ പിന്നാലെ നടന്നു  കൈ കഴിക്കു... കൈ കഴുകു... കൈ കഴുകു.... സോപ്പ് ഇടൂ... സാനിറ്റൈസർ ഇടൂ.... മാസ്ക് വായ്ക്കു.... എന്നൊക്കെ പറഞ്ഞു തെറ്റിധരിപ്പിച്ചാൽ..... കോവിടനു എങ്ങനെയാണടാ കളപറിക്കാൻ പറ്റണത്....’’

 

‘‘.....ടാ... പോത്ത.... നോക്കിക്കേ..... ആ ബാൽക്കണിയുടെ പിന്നിൽ ഒളിച്ചിരിക്കണ പന്ന പൊന്നു മോളുടെ നാട്ടിലോട്ടാ നമ്മൾ പോണത്.......എത്ര വട്ടം ഞാൻ കുരുക്കിട്ടട അവളെ  ഒന്നു വീഴ്ത്താൻ.... കോവിടൻ... പുറകെ ഓടി നടക്കുവല്ലായിരുന്നോ അവളുടെ പിന്നാലെ... ഏതെങ്കിലും ഒരു ഗ്യാപ്പ് വഴി അകത്തു കടക്കാൻ..... അതെങ്ങനാ... പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്കും തള്ളികേറ്റിയല്ലേ  നടപ്പ്.... വീട്ടിൽ വച്ചും ആശുപത്രിയിൽ വച്ചും സോപ്പ്ഇട്ടു കൈ കഴുകുന്നത്  പോരാത്തതിന് ബാഗിൽ കെട്ടി തൂക്കിയ സാനിടൈസർ പൂശിയല്ലേ നടപ്പ്......അവളുടെ ശരീരത്തിൽ പോയിട്ട് സൈക്കിളിന്റെ ക്യാരിയറിൽ കയറാൻ ആ കോവിടാന്  പറ്റിയോ ... ഇല്ലാ......  പിന്നല്ലേ.... ഇവറ്റകളെ പോലെ ഉള്ളതുങ്ങൾ ആവും പരശുവിന്റെ നാട്ടിൽ ഉള്ള നാലിൽ മുന്ന് ഭാഗം ആളുകളും..... ഒന്നോ രണ്ടോ എണ്ണത്തിനായി മൈലുകൾ താണ്ടി അങ്ങു വരെ പോണോടെ... ചൂടാണെങ്കിലും ഇവിടെ കിടന്നു കളിച്ചാൽ പോരെ.... ’’

 

കാലൻ ആശാന്റെ സങ്കടം കണ്ടു പോത്തൻ തുടർന്നു.

 

‘‘..എന്റെ പൊന്ന് ആശാനേ... ഇങ്ങനെ സങ്കടപ്പെടാതെ.... നമ്മുക്ക് നല്ല ശുഭ വാർത്തകൾ ആണ് ഇപ്പോൾ അവിടെ നിന്നും  വരുന്നത്.... ഇപ്പോൾ നമ്മുക്ക് അവിടെ നല്ല സ്കോപ്പ്  ഉണ്ടെന്നാണ്  കോവിടൻ ബ്രോ  വാട്സ് അപ്പ്‌ മെസ്സേജ് അയച്ചപ്പോൾ പറഞ്ഞത്   ....ബുദ്ധിയും ബോധവും ഇല്ലാത്ത കുറേണ്ണ്ങ്ങൾ കൂട്ടം കൂടി സാമൂഹിക അകലം പാലിക്കാതെ അവിടെ സമരം ചെയ്യുന്നുണ്ട്. ഇതെല്ലാം കണ്ടു  കോവിഡൻബ്രോ വെപ്രാളം പിടിച്ചു പാഞ്ഞു നടക്കുവാ  ...... കോവിഡൻ അവറ്റകളുടെ ഇടയിൽ കയറി ഒരു കളി കളിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.... പക്ഷേ എല്ലാത്തിനും പ്രായം കുറവാണ്..... അവറ്റകളുടെ മൂത്ത നേതാക്കൻമാരെല്ലാം ഈ മണ്ടമ്മാരെ നിരത്തിൽ സമരത്തിന് ഇറക്കിവിട്ടിട്ടു  മാസ്ക്കുമിട്ടു  ഓഫീസിൽ കയറി ഇരുപ്പത്രേ.......സമരക്കാര് ചുള്ളൻ മാരുടെ ഇടയിൽ കാലൻ ആശാന് പണി കുറവ് ആയിരിക്കും.... രണ്ടാഴ്ച കൊണ്ട് ആരോഗ്യം ഉള്ളത് കൊണ്ട് സമരനേതാക്കള് കോവിടിൽനിന്നു രക്ഷപെടും.... പക്ഷേ സങ്കടപെടേണ്ട ആശാനേ..... ഈ രണ്ടാഴ്ച കൊണ്ട് ഇവന്മാരുടെ ശരീരത്തിൽ നിന്നു കോവിഡൻ ചാടി അവന്മ്മാരുടെ വീട്ടിലെ  പ്രായമുള്ള മാതാപിതാക്കളുടെ ദേഹത്തു കയറി പറ്റും.... പ്രമേഹ രാജ്യത്തെ വയസൻമാരല്ലേ പെടും ഉറപ്പ്..... അവർക്ക് വലിയ ആരോഗ്യവും പ്രതിരോധശക്തിയും ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ലെന്നേ...... ഉത്തരേന്ത്യയിൽ നിന്നും നമ്മൾ  പതിയെ പതിയെ ഇങ്ങനെ നടന്നു  കേരളത്തിൽ എത്തുമ്പോൾ കാലൻ ആശാന്  കുരുക്ക് മുറുക്കാൻ പാകത്തിന് അവൻമാരുടെ വീട്ടുകാരുടെ ശരീരത്തിൽ കോവിഡൻ വിളഞ്ഞു അങ്ങനെ നില്പുണ്ടാകും. ചോര തുപ്പിച്ചോ, ശ്വാസം മുട്ടിച്ചോ ഒക്കെ..... നമ്മൾ ചെന്ന് ഒരു കുരുക്ക്, പിന്നെ ഒരു വലി.... സംഭവം ഡബിൾ ഓക്കേ.... വലിയ കഷ്ടപ്പാടില്ല... ’’

 

‘‘അങ്ങനെ അവനവൻ തോണ്ടുന്ന കുഴിയിൽ അവനവന്റെ വീട്ടുകാര്........ഹാ... ഹാ... ഹാ... ’’

 

‘‘എങ്കിൽ പോത്താ നീ പതിയെ നടന്നോ.... ഞാൻ ഒന്നു വിശ്രമിക്കട്ടെ...... രണ്ടാഴ്ച കഴിഞ്ഞാൽ ഒട്ടും വിശ്രമം ഉണ്ടാകില്ല. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിലത്തു നിൽക്കാതെ ഓടേണ്ടതല്ലേ......’’

 

അപ്പോഴേക്കും ഞാൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.... ‘‘..ഹോ... സ്വപ്നം ആയിരുന്നോ ’’

 

ഉറങ്ങാൻ പോകുന്നതിനു മുൻപ് വായിച്ചിരുന്ന ന്യൂസ്‌ പേപ്പർ എന്റെ കൈയിൽ നിന്നും താഴെ വീണു കിടപ്പുണ്ടായിരുന്നു... അതിൽ ഞാൻ പതിയെ ഒന്നു നോക്കി.....

 

‘‘..After month long fight, death rate in Delhi down to 3%, daily count dips too’’.

 

ഹും..... സ്വപ്നം ആണെങ്കിലും കേരളം സമീപഭാവിയിൽ  അഭിമുഖീകരിക്കാൻ പോകുന്നത് ഒരു പക്ഷെ ഇത്‌  ആവും..... 

 

English Summary : Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com