ADVERTISEMENT

സഹപാഠി (കഥ)

 

ഒരു യാത്രക്കിടയിൽ ആണ് ഞാൻ അവളെ കണ്ടത്. ആദ്യം തന്നെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നി അങ്ങനെ ഒരുപാട് ആലോചിച്ചപ്പോൾ മനസ്സിലായി അവൾ എന്റെ കൂടെ പഠിച്ച സഹപാഠിയാണ് എന്ന്. അവൾ എന്റെ കൂടെ പഠിച്ച സ്കൂൾ കാലം ഞാനോർത്തു. പഠിക്കുന്ന കാലത്ത് തന്നെ അവൾക്കു ചുറ്റും ഒരുപാട് ദുരൂഹതകൾ ഉണ്ടായിരുന്നു. ആദ്യമൊക്കെ സ്കൂൾബസ്സ് അവളുടെ വീടിനു മുൻപിൽ എത്തുമ്പോൾ ഒരു ചെറിയ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അവളെ ഞാൻ ഓർക്കുന്നു. 

 

പിന്നീട് അവൾക്കും അവളുടെ കുടുംബത്തിനു വന്ന മാറ്റം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അങ്ങനെ എല്ലാവരുടെയും ചിന്ത എങ്ങനെ അയാൾക്ക് ഇത്രമാത്രം പണം കിട്ടി. നാട്ടിൽ പല കഥകളും പറയാൻ ഞാൻ തുടങ്ങി. അയാൾ ഗൾഫിൽ നിന്നും അറേബ്യയെ പറ്റിച്ചതാണ് എന്നും, അറബിയെ കൊന്ന പണം തട്ടിയെടുത്തു എന്നും, ഗൾഫിൽ ലോട്ടറി അടിച്ചത് എന്നും വരെ കഥകൾ പ്രചരിക്കാൻ തുടങ്ങി. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ ക്ലാസ്സിലേക്ക് വരാതായി ആരും ഓർത്തില്ല .മാസവും വർഷവും കടന്നുപോയി. ഇത് ആലോചിച്ചു തീരുമ്പോഴേക്കും അവളെന്നെ തിരിച്ചറിഞ്ഞിരുന്നു. കണ്ടു പരിചയം ഉള്ളതുപോലെ ഒരു ചിരി ചിരിച്ചു ഞാൻ തിരിച്ചും ചിരിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അവളെ ഈയൊരു സാഹചര്യത്തിൽ കണ്ടപ്പോൾ. അവൾക്ക് ചുറ്റും ഒരുപാട് നാടോടി സ്ത്രീകൾ ആയിരുന്നു കൂട്ട്. 

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രെയിനിൽ വാതിലിനടുത്ത് നിന്ന അവളുടെ അടുത്ത് ചെന്ന് ചോദിച്ചു എന്നെ മനസ്സിലായോ. അവൾ പറഞ്ഞു ജുനൈദ് അല്ലേ ഞാൻ പറഞ്ഞു അതെ.  അതിനുശേഷം  ഞാൻ പിന്നെയും ചോദിച്ചു അന്ന് ആരോടും ഒന്നും പറയാതെ സ്കൂൾ നിർത്തിയത് അല്ലേ ഇപ്പോൾ എന്ത് ചെയ്യുന്നു അവൾ ഒട്ടും ആലോചിക്കാതെ പറഞ്ഞു ഞാൻ പണത്തിനുവേണ്ടി സ്വന്തം ശരീരം വിൽക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു രാത്രി എനിക്ക് എല്ലാം നഷ്ടമായത്. കുറച്ചു പേർ ഉപ്പയെ കാണാൻ വന്നു. അവർ സംസാരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉപ്പയുടെ ശബ്ദം കേട്ട് ഞാനും ഉമ്മയും വന്നു നോക്കുമ്പോൾ ഉപ്പ് ചോരയിൽ കുളിച്ചു നിൽക്കുകയാണ് അവർ എന്നെയും ഉമ്മയെയും കൊല്ലാൻ വേണ്ടി വന്നു അവർ ഉമ്മയെ അതിക്രൂരമായി കൊന്നു അതിനുശേഷം അവർ എന്റെ അടുത്തേക്ക് വന്നപ്പോൾ അവർക്ക് എന്നെ കൊല്ലാൻ തോന്നിയില്ല കാരണം എൻറെ സൗന്ദര്യത്തിൽ അവർ മതിമറന്നു.

 

ഒരുപാട് രാത്രികളും പകലുകളും അതിക്രൂരമായി പീഡിപ്പിച്ചു. അതിനുശേഷം ഞാൻ കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു ഭ്രാന്താശുപത്രിയിൽ ആണുള്ളത്. അന്ന് തുടങ്ങിയ യാത്ര ഇന്ന് നിന്റെ മുന്നിൽ എത്തി നിൽക്കുന്നു. ഇത് പറഞ്ഞു തീരുമ്പോഴേക്കും അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. ഇറങ്ങുന്നതിനു മുമ്പ് അവൾ ഒരു കാര്യം കൂടെ എന്നോട് പറഞ്ഞു ജീവിതകാലം മുഴുവൻ ഇങ്ങനെ നടക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത് ഒരുപാട് ദാരിദ്ര്യം ഉണ്ടായിരുന്ന എന്റെ ഉപ്പയുടെ മുന്നിൽ ഒരു പടച്ചോൻ വന്നതുപോലെ ഏതെങ്കിലും റൂമിൽ വച്ച് എന്നെ സഹായിക്കുന്ന ഒരു പടച്ചോനേ ഞാനും കാണാതിരിക്കുകയില്ല. എന്ന് പറഞ്ഞ് ട്രെയിനിൽ നിന്നും ഇറങ്ങി. കുറച്ചു ദൂരെ നടന്ന് അവിടെ നിന്ന് തിരിഞ്ഞു നോക്കി എന്നിട്ട് എനിക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ അവളുടെ നിസ്സഹായതയും പ്രതീക്ഷകളും ഉണ്ടായിരുന്നു.

 

English Summary : ‘Sahapadi’ malayalam short story written by Junaid Abdulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com