ADVERTISEMENT

പരാജിതൻ (കവിത)

 

നഷ്ടസ്വപനങ്ങളെ പേറി 

മണ്ണിൽ അലഞ്ഞവൻ .

മുഖംനോക്കി അനവസരത്തിലും 

ധൈര്യമായി കാര്യംപറഞ്ഞവൻ. 

പറ്റിക്കപെടുവാനായി ആരുടെമുന്നിലും 

വിളിപ്പുറത്ത് ഓടിയെത്തിയവൻ. 

വിലപിടിപ്പുള്ള കടലാസുകൾ 

സൂക്ഷിക്കാൻ മറന്നവൻ. 

കൂട്ടംകൂടാൻ സംഗീതനിശകളെ 

ഒരിക്കലും തിരയാതിരുന്നവൻ. 

അന്ന്യന്റെ അന്നത്തിൽ 

പൂഴി വാരിയിടാത്തവൻ .

മനുഷ്യ മനസ്സുകൾക്കുമുന്നിൽ 

കണ്ണീർ വാർത്തവൻ. 

കോരനെയും കുഞ്ചിയെയും 

തോളോട് ചേർത്തവൻ. 

അധികാരത്തിനും പണത്തിനും 

കൂടെപ്പിറപ്പിനെ ബലിയാടാക്കാത്തവൻ. 

തിരശശീലയ്ക്ക് പിന്നിൽ 

ജീവിക്കാൻ മറന്നവൻ.

പ്രണയിനിയെ സ്നേഹിതയാക്കി 

മാറ്റാൻ കഴിയാത്തവൻ. 

ഉണ്ടചോറിനു നിന്ദ 

കാണിക്കാൻ മറന്നവൻ. 

മതത്തെയും രാഷ്ട്രീയത്തെയും 

ഉപയോഗിക്കാൻ മറന്നവൻ. 

വെറുപ്പിന്റെ അഗ്‌നിഗോളങ്ങൾക്കുള്ളിൽ 

കിടന്നു നട്ടംതിരിയുന്നവൻ. 

സഹൃദയനെന്ന പേരുള്ള 

മനുഷ്യനിവൻ പരാജിതൻ .

 

English Summary : Parajithan- Malayalam Poem

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com