ADVERTISEMENT

‘റോസ്’ (കഥ)

 

‘‘നീ ഹിമ മഴയായ് വരൂ...’’

ഹെഡ്സെറ്റിൽ നിന്നും ഒഴുകിയെത്തിയ ഈണത്തിന് താളം പിടിച്ചെങ്കിലും അന്ന് അജുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.

 

പതിവായി കാണുന്ന മുഖങ്ങൾക്കു തിരിച്ചു പുഞ്ചിരി സമ്മാനിക്കാൻ പോലും അന്ന് അവനു കഴിഞ്ഞില്ല.

 

ഇന്നലെ ഞാൻ കണ്ടത് ശരി ആയിരിക്കുമോ... വല്ലാത്ത ഒരു വീർപ്പു മുട്ടൽ പോലെ ചിന്തകളുടെ ചിതയിൽ വീണു നീറി കൊണ്ടേ ഇരുന്നു അവന്റെ മനസ്സ്.

 

അളിയാ അജു നോക്കെടാ ഈ പുതിയ ഡേറ്റിംഗ് ആപ്പിൽ ഇഷ്ടം പോലെ പെണ്ണുങ്ങൾ ഉണ്ട്.. മാരീഡ് ആൻഡ് സിംഗിൾസ്.. ഷെയർ ചെയ്യട്ടെ നിനക്ക്.. പൊളി ആണ്.. സംഭവം.

 

മിക്കതും ‘‘റെഡി ടു മിംഗിൾ’’ ആണ് മച്ചാനെ...

 

തന്റെ ഫ്രണ്ട് കാണിച്ച പ്രൊഫൈലുകൾ വെറുതെ സ്ക്രോൾ ചെയ്യവേ അജു പരിചിതമായ ഒരു മുഖം കണ്ടു ഞെട്ടി...

 

റോസ്

പ്രായം 35

ഡിവോഴ്സ്ഡ് 

സോഷ്യൽ ഡ്രിങ്കർ 

ലൂക്കിംഗ് ഫോർ ഫൺ......

 

ഇത് ശാലു അല്ലെ ഈശ്വരാ. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട്...

പക്ഷേ വേറെ പേരാണല്ലോ...

 

ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടിയില്ല അവന്

 

‘‘ആദ്യമായ് കണ്ട നാൾ... പാതി വിടർന്നു നിൻ പൂമുഖം..’’

 

ട്രാക്ക് മാറി എന്നു സ്വന്തം ഇയർ പോഡ്സ് വിളിച്ചു പറഞ്ഞപ്പോൾ... ശാലുവിനെ ആദ്യമായ് കണ്ടത് ഓർത്തു പോയി അജു...

 

ബസ് സ്റ്റാന്റിൽ വച്ചു കണ്ടു മുട്ടിയതും രണ്ടു പേരും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയതും ഒരുമിച്ചാണ്.. കമ്പനിയിൽ സെലക്ഷൻ കിട്ടിയതും ഒരേ പോലെ... അന്നും മഴ ചാറിയിരുന്നു..

ഇന്നലെകൾക്കു ചന്തം കൂട്ടാൻ എന്ന പോലെ..

 

ചിന്തകൾ അകന്നിട്ടും ജോലി ചെയ്യാൻ ഉള്ള മൂഡ് ഇല്ലാരുന്നു.. എന്നിട്ടും അവൻ  എന്തൊക്കെയോ കാണിച്ചു കൂട്ടി..

 

അജു നീ ചായ കുടിക്കാൻ വരുന്നോ.. കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി ഇരുന്നു സമയം പോയതറിഞ്ഞില്ല. ശാലു ആണ് ചായ കുടിക്കാൻ വിളിക്കുന്നു...

 

ചായ ഗ്ലാസ്‌ വെറുതെ കറക്കി കൊണ്ടിരിക്കാതെ കുടിച്ചൂടെ.. നിനക്ക്.. അവളുടെ ചോദ്യം കേട്ടു ദഹിച്ചില്ല അവന്...

 

എടി ശാലു എന്നോട് ഇത് വേണ്ടാരുന്നു...

നിന്റെ പേരു റോസ് എന്നാണല്ലേ...? 

നീ ചീത്ത പെണ്ണാരുന്നല്ലേ..? 

നീ ഒന്ന് കെട്ടിയതാണല്ലേ..? 

 

ആ നിന്നെ ആണെല്ലോ ഞാൻ.. പറഞ്ഞു മുഴുമിപ്പിക്കാൻ ആയില്ല..

അവന്റെ സകല കൺട്രോളും പോയി..

 

നീ എന്തൊക്കെയാ പറയുന്നേ അജു... ഒന്ന് തെളിച്ചു പറ..

 

എനിക്കൊന്നും പറയാൻ ഇല്ല. ഇത് നീ അല്ലെ... ഫോട്ടോസ് കള്ളം പറയില്ലല്ലോ..

 

ഡേറ്റിംഗ് അപ്പിലെ സ്ക്രീൻഷോട്സ് ഇന്നലെ എടുത്തത് അജു അവളെ കാണിച്ചു.

 

അവളുടെ കണ്ണിൽ നിന്നും ചൂട് കണ്ണീർ അവൾ പോലും അറിയാതെ ആ സ്ക്രീനിലേക്കു വീണു...

 

അജു ഇത് ഞാൻ അല്ല. ഫോട്ടോ എന്റെ  തന്നെയാ പക്ഷേ ഇത് ഞാൻ അല്ല.. ഒന്ന് വിശ്വസിക്ക് പ്ലീസ്..

 

എനിക്കൊന്നും കേൾക്കണ്ട... ഈ ചതി എന്നോട് വേണ്ടാരുന്നു... എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തെ...

 

എനിക്ക് വീട്ടിൽ ചെന്നിട്ടു ഒരു കാര്യം ഉണ്ട്.. ഞാൻ ഇന്ന് ഹാഫ് ഡേ ലീവ് ആണ്...

 

അജു ഒന്ന് കേട്ടിട്ടു പോടാ പ്ലീസ്..

 

ഒന്നും കേൾക്കാൻ ഉള്ള മനസ്സ് അവന് ഇല്ലാരുന്നു..

 

അവൻ ഇറങ്ങി നടന്നു.ലക്ഷ്യ ബോധം ഇല്ലാതെ എങ്ങോട്ടെന്നറിയാതെ..

 

പിറ്റേ ദിവസം രാവിലേ..

 

ഡാ അജു നീ ഇത് കണ്ടോ, അമ്മേടെ ശബ്ദം കേട്ടു അവൻ ചെന്ന് നോക്കുമ്പോൾ അമ്മ പത്രം വായിക്കുകയാണ്..

 

എന്താ അമ്മേ കൊറോണ 2000 അടിച്ചോ ഇന്ന്... കേരളത്തിൽ?

 

അതോന്നുമ്മല്ലടാ നീ ഇത് നോക്ക്...

 

ഈ കാലത്ത് ആരെയാ വിശ്വസിക്കുക അതും പെൺകുട്ടികൾ... പെൺപിള്ളേരെ ചതിക്കുന്ന ഇവന്മാരെ ഒന്നും വെറുതെ വിടരുത്..

 

അവൻ ആ പത്രം വാങ്ങി നോക്കി... ആ വാർത്ത കണ്ട് അവൻ ഒന്നും മിണ്ടാനാവാതെ നിന്നു പോയി...

 

‘‘ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി പെൺവാണിഭം മൂന്ന് പേർ പിടിയിൽ...’’

 

പത്രത്തിൽ ആപ്പിന്റെ ലോഗോ ആയ രണ്ടു ലവ് ബർഡ്‌സിനെ കണ്ടപ്പോൾ ശരീരം തളർന്നു പോകുന്നത് പോലെ തോന്നി അജുവിന്..

 

അവളുടെ കണ്ണുനീർ സ്‌ക്രീനിൽ വീണത് തുടച്ചു മറ്റുമ്പോളും അതെ ലവ് ബർഡ്സ് ഉണ്ടാരുന്നു ആ സ്ക്രീൻ ഷോട്ടുകളിൽ....

 

എന്താ ചെയ്യണ്ടേ എന്നു പിറു പിറുത്തു കൊണ്ട് അവൻ മൊബൈൽ എടുത്തു ഡയൽ ചെയ്തു...

 

സ്‌ക്രീനിൽ ‘‘കാളിങ് ശാലു’’ എന്നു തെളിഞ്ഞു വന്നു... കുറെ ബെൽ അടിച്ചിട്ടും അവൾ എടുത്തില്ല...

 

എന്നാൽ ശാലുവിന്റെ വീട്ടിൽ ആ നേരം ഒരു നിലവിളി ഉയർന്നു..

 

കുറെ നേരമായിട്ടും വിളിച്ചിട്ടു തുറക്കാതിരുന്ന, കതകു ചവിട്ടി പൊളിച്ച് അവളുടെ അച്ഛൻ മകളുടെ ശരീരം തൂങ്ങി ആടുന്നത് കണ്ടു നില വിളിച്ചു പോയി...

 

എന്റെ പൊന്നു മോളെ...

 

ശാലുവിന്റെ സ്ക്രീൻ ലോക്കിൽ ആ നോട്ടിഫിക്കേഷൻ തെളിഞ്ഞു കിടന്നു...

 

വൺ മിസ്സ്ഡ് കാൾ അജു....

 

English Summary: Rose, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com