ഈ കോറോണക്കാലത്തും മനസ്സിന് സന്തോഷം നൽകുന്ന ഓർമകൾ

rosmy-jose
റോസ്മി ജോസ്
SHARE

അങ്ങനെ ഒരു നാൾ നാടെങ്ങും കൊറോണ വൈറസ് ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന സമയം. ഞാൻ എന്റെ പഴയ പുസ്തകങ്ങൾ പൊടി തട്ടി എടുത്തു. 1998 ലെ പത്താം ക്ലാസ്സിലെ ഡയറി. ഓട്ടോഗ്രാഫ് ഡയറി അല്ല; പക്ഷേ പ്രിയപ്പെട്ട ഒരാളുടെ വരികൾ അതിലുണ്ട്. എല്ലാ നന്മകളും നേർന്നുകൊണ്ടുള്ള പ്രിയപ്പെട്ട അധ്യാപികയുടെ കൈപ്പട. മനസ്സ് അത് വായിച്ച് കുളിർത്തു. പഴയ ഓർമ്മകൾ ഓടിയെത്തി. സ്കൂൾ കാലം... കൂട്ടുകാർ... പ്രിയപ്പെട്ട വിഷയം... മലയാളം! അങ്ങനെ ഒരു പിടി മധുര സ്മരണകൾ. എന്റെ പ്രിയപ്പെട്ട മലയാളം അധ്യാപിക അന്നക്കുട്ടി ടീച്ചറിന്റെ ഓട്ടോഗ്രാഫ്. മൂന്നു വർഷത്തെ ഹൈസ്കൂൾ കാലത്ത് എല്ലാവരെയും സ്നേഹം കൊണ്ട് മനസ്സോടു ചേർത്ത ടീച്ചർ. കുറേ കഥകളും കവിതകളും ജീവിതാനുഭവങ്ങളും ഒക്കെ പറഞ്ഞു പെട്ടെന്ന് തീർന്നു പോകുന്ന ക്ലാസ് ആണ് മലയാളം ക്ലാസ്. സ്വിച്ചിന്റെ മലയാളം, ട്രാൻസ്‌പോർട്ട് ബസ്സിന്റെ മലയാളം ഒക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കുകയും ചിന്തിക്കുകയും ചെയ്ത ക്ലാസുകൾ.

ഒരു നാൾ ടീച്ചർ ബോർഡിൽ ഒരു ചിത്രം വരച്ചു. ഒരു വലിയ തല, ഒരു വിരൽ, ചെറിയ രണ്ടു കാലുകൾ. ഇതെന്ത് ജീവി? ഞങ്ങൾ വിദ്യാർഥികൾ അത്ഭുതപ്പെട്ടു. ടീച്ചർ വിശദീകരിച്ചു– ഇതാണ് ഇനി വരുന്ന നൂറ്റാണ്ടിലെ മനുഷ്യൻ. തല നിറയെ ബുദ്ധി, സ്വിച്ച് അമർത്താൻ ഒരു വിരൽ മാത്രമേ അവന് ആവശ്യമുള്ളു. ഹ ഹ ഹ ഞങ്ങൾക്ക് ആവേശമായി. ഇപ്പൊ 22 വർഷങ്ങൾക്കിപ്പുറം നോക്കുമ്പോൾ എല്ലാം  എത്ര ശരി. Artificial Intelligence, I O T Internet of things ഒക്കെ വന്ന് മനുഷ്യന് ഇപ്പോൾ വിരൽ പോലും വേണ്ട, മനസ്സിൽ ഓർത്താൽ തന്നെ കാര്യങ്ങൾ നടക്കും. എന്തൊരു കാലം.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, എനിക്ക് ഒരു പുസ്തകം കൈയിലെടുത്ത് അതിന്റെ പേജുകളിലെ മണം ആസ്വദിച്ചു വായിക്കുന്ന ഒരു സുഖം കിൻഡലിൽ വായിച്ചാൽ കിട്ടില്ലല്ലോ! എത്ര ശാസ്ത്ര പുരോഗമനം ഉണ്ടായാലും മനുഷ്യസ്പർശം, ചിരി ഒക്കെ നമുക്ക് വേണം. സോഫിയ റോബോട്ടും സിനിമയിലെ ആൻഡ്രോയിഡ് കുഞ്ഞപ്പനും ഒന്നും മനുഷ്യന് പകരമാകില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്.

ഓട്ടോഗ്രാഫിലേക്ക് തിരിച്ചു വരാം. ഓട്ടോഗ്രാഫിന്റെ ഫോട്ടോ എടുത്ത് എന്റെ അന്നക്കുട്ടി ടീച്ചർക്ക് ഞാൻ വാട്ട്സപ്പ് ചെയ്തു. ഒരു ഓഡിയോ മെസേജും കൂടെ അയച്ചു. അത് കണ്ട് ടീച്ചർ എന്നെ വിളിച്ചു. ഹോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുറേ വിശേഷങ്ങൾ പറഞ്ഞു. പണ്ടത്തെ കാര്യങ്ങളും വിവരങ്ങളും ഇപ്പോഴത്തെ ജീവിതം കുടുംബ കാര്യങ്ങൾ ഒക്കെ. ആകെ മനസ്സ് നിറഞ്ഞു. ഫോൺ വച്ചിട്ടും ടീച്ചറുടെ കാര്യങ്ങൾ ഓർത്തു കുറച്ചു നേരം ഇരുന്നു. ഇന്നത്തെ ദിവസത്തിന് ഒരു പുതിയ ഉണർവ് പോലെ…

English Summary: Personal note about favourite teacher, written by Rosmy Jose Valavi 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;