ADVERTISEMENT

നമ്മൾ വെറും മനുഷ്യരല്ലേ... (കഥ)

 

ഒരു പക്ഷേ അദ്ദേഹത്തിന്റെ അധ്യാപക ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരിക്കും അന്ന് എന്ന് എനിക്ക് തോന്നുന്നു, വിചാരിക്കാതെ ആണ് അവൻ അങ്ങനെ പ്രതികരിച്ചത്, വെറുതെ എന്നെ തല്ലിയാൽ തിരിച്ചു പണികിട്ടും സാറേ,

ഇതുകേട്ടാൽ ആർക്കാണ് സഹിക്കാൻ കഴിയുക? പ്രത്യേകിച്ച് ഒരു കുട്ടി അധ്യാപകനോട് പറയുമ്പോൾ, അദ്ദേഹം വീണ്ടും പ്രതികരിച്ചു,

അതിന്റെ പ്രത്യാഘാതമാണ് കുട്ടികൾ തടിച്ചുകൂടി നിന്ന് എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നത് സ്റ്റാഫ് റൂമിൽ കേട്ടു. ഇതിനാൽ പ്രശ്നം തീർക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമായി.

 

രണ്ടു ടീച്ചർമാർ അവനെ ഓഫീസിലേക്ക് വിളിച്ചു. അവിടെവച്ച് അവൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു,

 

നാട്ടിൽ അറിഞ്ഞാൽ സീൻ ആകും സാറേ. സാറിന് എട്ടിന്റെ പണി തരും അവർ.

ഇതുകേട്ടതും അധ്യാപകൻ അവന്റെ കോളറിൽ പിടിച്ച് മുഖത്തടിച്ചു, അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ബഹളംവച്ചു നാളെ ഞാൻ നിങ്ങളെ ശരിയാക്കും എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അവൻ ആ സ്കൂളിന്റെ പടികളിറങ്ങി പോയി.

 

പിറ്റേദിവസം ഒന്നും സംഭവിച്ചില്ല, കുട്ടികളെല്ലാം അവനെ രാത്രി നല്ല പോലെ  പിരിമുറിക്കീട്ടും അവൻ അന്ന് ശാന്തനായിരുന്നു. സാധാരണപോലെ ക്ലാസിലേക്ക് വന്നു.

 

കുറേക്കാലത്തിനുശേഷം സ്കൂൾ സംബന്ധമായി ഞങ്ങൾ പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയിൽ ആ അധ്യാപകൻ ഇങ്ങനെ പറഞ്ഞു, അവന്റെ മുഖത്ത് അടിച്ചത് ശരിയായില്ല. അന്നത്തെ എന്റെ ദിവസത്തിന്റെ പ്രശ്നമാണ്. അന്നുരാത്രി ഞാൻ അതു ആലോചിച്ച് ഒരുപാട് വിഷമിച്ചു,

 

ഞാൻ അദ്ദേഹത്തോട് പറഞ്ഞു ചില ദിവസങ്ങൾ അങ്ങനെയാണ് നാം നടക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളും നടക്കും, അന്നുരാത്രി തീർച്ചയായും അവനും ഒരുപാട് വിഷമിച്ചിട്ട് ഉണ്ടാവാം.

എല്ലാ നിമിഷവും നമ്മുടെ മനസ്സിനെ പാകപ്പെടുത്തി നിർത്താൻ ആർക്കാണ് സാധിക്കുക? സംഭവിച്ചുകഴിഞ്ഞു സങ്കടപ്പെടാൻ അല്ലാതെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും നമ്മൾ വെറും മനുഷ്യരല്ലേ 

 

English Summary: Nammal Verum Manushyar Alle, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com