ADVERTISEMENT

അല്ലെങ്കിലും മാലാഖമാർ മരിക്കാറില്ലല്ലോ  (കഥ)

 

വിസിറ്റേഴ്സ് ബുക്കിൽ, നിതിൻ ഹരി എന്നെഴുതി, ഞാൻ അപ്പാർട്ട്മെന്റിലേക്ക് പതിയെ പതിയെ കാലുകൾ നീക്കി വച്ച് നടന്നു. അല്ലെങ്കിലും സ്വന്തം ലോകത്ത് , അതിഥി ആയി കഴിയുന്ന അവസ്ഥ തന്നെയല്ലെ വാർദ്ധക്യം.

 

ലിഫ്റ്റ് മുകളിലേക്ക് ഉയരുമ്പോൾ, എവിടെ നിന്നോ മുത്തശ്ശിയുടെ രാമായണ പാരായണം ഓർമ്മവന്നു. പെയ്തു തീരാത്ത കർക്കിടകവും നേരത്തെ എത്തിയ സന്ധ്യകളും. ഓർമ്മത്തിരി കെടുത്തി ഇറയത്തെ വിളക്കണച്ചു മുത്തശ്ശി രാമായണം തൊട്ട് വന്ദിച്ച് പതിയെ, കൈവരികളിൽ പിടിച്ച് എഴുന്നേറ്റു. അന്നൊന്നും ഞാൻ അറിഞ്ഞില്ലായിരുന്നു; വാർദ്ധക്യം ബാല്യത്തിലേക്ക് ഉളള തിരിച്ചുപോക്ക് തന്നെ ആണെന്നത്.

 

പതിയെ നടക്കാൻ പഠിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ തന്നെ, കാലുകൾ തമ്മിൽ വലിയ അകലം ഇല്ലാതെ ആണ് മുത്തശ്ശി നടന്നത്. ഒരുപക്ഷേ കാഴ്ചശക്തിയോ ശരീരബലമോ ആയിരിക്കില്ല അങ്ങനെ അവരെ ശീലിപ്പിച്ചത്. വീഴ്ചകൾ ഓടുള്ള ഭയം തന്നെയാണ്. ഒരുപക്ഷേ കിടന്നു പോയവരുടെ കഥകൾ , അവരുടെ നിസ്സഹായതകൾ തന്നെയായിരിക്കാം ആ കരുതലിന് പിന്നിൽ.

എന്റെ ചിന്തകൾ മാത്രം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്തെന്നില്ലാതെ മാറിക്കൊണ്ടിരിക്കുകയാണ്.

 

2050 മാർച്ച് 10, മറ്റന്നാൾ എനിക്ക് 75 വയസ്സ് തികയുന്നു. സുഹൃത്തുക്കൾ ഒക്കെ കാണും ലോകത്തിന്റെ പലകോണുകളിൽ ഇരുന്ന് 12 മണിക്ക് ഓൺ ലൈൻ വരും.

ഞാൻ ഇവിടെ ഇരുന്ന് ഷുഗർ ഫ്രീ കേക്ക് മുറിച്ച് അവരുടെ വിറയാർന്ന ശബ്ദങ്ങളിൽ ഹാപ്പി ബർത്ത് ഡേ കേട്ടിരിക്കും.

 

ഓരോ ഓൺലൈൻ ആഘോഷങ്ങളും ഇപ്പോൾ പതിവില്ലാത്ത ഒരു ഭയം തരുന്നു അടുത്ത തവണ ആരൊക്കെയാണ് ആവോ ആകുമോ ഓഫ്‌ലൈൻ ആവുക ...

ആ ചിന്തയിൽ, കസേരയിൽ നിന്ന് എഴുന്നേറ്റു ഞാൻ  മുന്നോട്ടു നടന്നു.

മുഖഭാവങ്ങൾ ഒപ്പിയെടുത്ത് ആകണം, പുതിയ വീഡിയോ ചുമരിൽ മാറി വന്നു.

അല്ലെങ്കിലും അതങ്ങനെയാണ് ആണ്. മൂഡ്‌ സെറ്റിംഗ്സ് ആപ്പ്. കരയണം എന്ന് തോന്നുമ്പോൾ ആർത്തലച്ച് പെയ്യണ മഴയായും. മടുപ്പിന്റെ അഗാധതയിൽ ഇരിക്കുമ്പോൾ ഏതോ മലമുകളിലെ പ്രഭാതമായി, പച്ചപ്പുനിറഞ്ഞ വീഡിയോയായും. ഓരോ വികാരങ്ങൾക്കും ഓരോ വീഡിയോ മാറി മാറി വരും. പണ്ടു ഉണ്ടായിരുന്ന ഗൂഗിൾ അസിസ്റ്റന്റുകളുടെ ഒക്കെ  പിൻഗാമി എന്നൊക്കെ പറയാം.

 

-സംതിങ് വർക്ക് ഓൺ യുവർ ഇമോഷൻസ്.

അങ്ങനെ ഒരു വൈകുന്നേരത്തെ ചായക്ക് ശേഷം (കഫീൻ ടാബ് ലെറ്റ്) അങ്ങനെ പറയുന്നത് ആണ് ഭേദം എന്ന് ചിന്തിക്കുമ്പോഴാണ് അത് ശ്രദ്ധിച്ചത്.

വീഡിയോയിലെ ചിത്രം ബാലിയിലെ ആ മല നിരകൾ ആയിരുന്നു.

 

അതായിരുന്നു  അവളുടെ സ്വപ്ന യാത്രാലക്ഷ്യം. എന്റെ മറുപാതിയുടെ.

കാലം പത്തു മുപ്പത് വർഷം മുൻപ് പ്രളയം, ചുഴലിക്കാറ്റ് ,അഗ്നിപർവ്വതം, കാട്ടുതീ  അവിടിവിടായി നടക്കുന്ന സമയം. ഞാൻ ഫോട്ടോഗ്രാഫി ജേർണലിസ്റ്റ് പണിയുമായി കറങ്ങി നടക്കുന്ന സമയം. അവൾ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി നോക്കുന്ന കാലം. ജോലി രണ്ടുപേരെയും രണ്ടു ധ്രുവങ്ങളിൽ നിർത്തി പറയണം.

 

കൂട്ടിന് അമ്മ ഉള്ളതുകൊണ്ട് രണ്ടു മക്കളെയും കൂടെകൂട്ടി അവൾ അതിജീവിച്ചു . ഓൺലൈൻ കാണാൻ ആരെങ്കിലുമൊരാൾ അവധി എടുക്കേണ്ട അവസ്ഥ.

ആയിടയ്ക്ക്, വീണു കിട്ടിയ രണ്ടു ദിവസത്തെ ലീവ് എടുത്ത് ഞാൻ എയർപോർട്ടിലേക്ക് ഓടി. ഏതോ ഒരു വൈറസ് ചൈനയിൽ പടരുന്നത് വാർത്തയിൽ വന്നുകൊണ്ടിരുന്നു .

 

എല്ലാ മതങ്ങളും പറയുന്നപോലെ തന്നെ ലോകാവസാന ലക്ഷണങ്ങൾ വരുന്നത്

സാധാരണ ആയത് കൊണ്ട് ഞാൻ അതിന് അത്ര ശ്രദ്ധ നൽകിയില്ല .

എത്രയും പെട്ടെന്ന് വീട്  പിടിക്കാനുള്ള  ഓട്ടം തന്നെയായിരുന്നു.

ന്യൂയോർക്കിൽ നിന്ന് ദുബായിലേക്ക്  എത്ര ദൂരം ഉണ്ട് എന്ന് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു. ഒരു ഉറക്കത്തിന്റെ ദൂരമേ അറിഞ്ഞിരുന്നുള്ളൂ. എന്നാൽ അന്ന് ഞാൻ ഒരുപോള കണ്ണടക്കാതെ എന്തോ ചിന്തിച്ചിരുന്നു. എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു നേരെ വീട്ടിൽ കയറി. അമ്മ വന്നു വാതിൽ തുറന്നു. അവൾ ജോലിയിൽ ആയിരുന്നു. ശിവ മോൾ വന്നു, വിടർത്തി വച്ച എന്റെ കൈകളിലേക്ക് പഴയതു പോലെ അവൾ ഓടി വന്നില്ല, കൗമാരത്തിലേക്ക് കടക്കുന്നതിന്റെ മാറ്റമാവാം അവൾക്ക് ഒരു അകലം പോലെ. അമ്മ ചായയിട്ടു, കഥകളൊക്കെ ചുരുക്കിപ്പറഞ്ഞു. പിന്നെ കിടക്കയിലേക്ക് വീണു.

 

ഞാൻ  ഉണരുമ്പോൾ അടുത്തുണ്ട് പ്രിയതമ, ആളിത്തിരി സങ്കടത്തിലായിരുന്നു. കാരണമറിയാതെ അവളുടെ നാട്ടുകാരൻ ഒരാൾ  മരിച്ചു. അവളുടെ നാട്ടുകാരനാണ് ചെറിയ പനി വന്നിരുന്ന ആളായിരുന്നു പോലും രണ്ട് ദിവസത്തേക്ക് പനിക്കുള്ള പാരസെറ്റമോൾ കൊടുത്തു വിട്ടതാണ്. പിന്നെ മിനിയാന്ന് എമർജൻസി വരുമ്പോഴേക്ക് കിതച്ചു കൊണ്ട് ആണ് വന്നത്.

അവസാനം അവളുടെ ഐ സി യു വിൽ ആണ് വന്നത്. പക്ഷേ, ഇന്നൊക്കെ നോർമലായി വന്നതാണ്. അപ്പോഴാണ് നാട്ടിലെ കഥകളും ഒക്കെ പറഞ്ഞത് .

അതൊക്കെ പറഞ്ഞു പരിചയപ്പെട്ടു അങ്ങോട്ടുമിങ്ങോട്ടും. ഒരു പാട് സ്വപ്നങ്ങളുള്ള ഒരു മനുഷ്യൻ. തന്റെ കൈകളിലിരുന്നാണ് അയാൾ പോയത്.

 

അവൾ കരഞ്ഞു തുടങ്ങി. ചേർത്ത് പിടിച്ച് . നെറുകയിൽ ചുംബിച്ച് ഞാനിരുന്നു.

ജനന മരണങ്ങൾ ദിവസവും കാണുമ്പോൾ ഉള്ള മരവിപ്പിനെ പറ്റി  ഇന്നലെ വരെ പറഞ്ഞു കൊണ്ടിരുന്ന കക്ഷി, കൈകളിൽ തളർന്ന് ഉറങ്ങി.

അവളെ നേരായി കിടത്തി, ഞാനെഴുന്നേറ്റു.

പിന്നെ ഉറക്കം, പിറ്റേന്ന് രാവിലെ അവളുണർന്നപ്പോഴാണ് വന്നത്.

അവധി പറഞ്ഞിരുന്ന അവൾക്ക് പതിവില്ലാത്ത ക്ഷീണവും ചെറിയ പനിയും തോന്നി.

 

ജെറ്റ് ലാഗും ഉറക്കക്കുറവും ഞാനും അവൾടെ ഒപ്പം ആശുപത്രിയിലേക്ക് പോയി.

ചൈനയിലെ ഏതോ സ്ഥലത്ത് ഉണ്ടായ വൈറസ് എങ്ങിനെ, അതും ലോകത്ത് ആകെ അഞ്ഞൂറു പേർക്ക് മാത്രം വന്ന വൈറസ് ഞങ്ങളെ മാത്രം എങ്ങനെ!

ഒരു പാട് ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ രണ്ടാഴ്ച്ച  കടന്നു പോയി.

അവൾ അകത്ത്  തനിയെ, ഞങ്ങൾ പുറത്ത് മറ്റൊരു ജയിലിൽ.

അന്യഗ്രഹ ജീവികളെ കാണുമ്പോലെ വെളുത്ത ആവരണമണിഞ്ഞ് ഓരോരുത്തരും വന്നു.

 

അങ്ങനെ, മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ അവൾ ലോകത്തോട് വിട പറഞ്ഞു.

തണുത്ത  ഉൾപ്പിണർ  തലയിൽ നിന്ന് തറയിലേക്ക് പാഞ്ഞു. വീണ്ടും പത്തു പതിനഞ്ചു മണിക്കൂറുകൾക്കും അപ്പുറം. ആരോഗ്യ പ്രവർത്തകർ വിളിച്ച് വിവരം അറിയിച്ചു. ഞാനറിഞ്ഞിരുന്നല്ലോ യാത്രാമൊഴി.

 

എങ്കിലും, നീ അവിടെ എവിടെയോ ഉണ്ടെന്ന തോന്നൽ ഉണ്ടല്ലോ, പാറൂ, അതിൽ ആണ് ഞാനിന്ന് വരെ പിടിച്ചു നിന്നത്. യാത്രാ ചുംബനം തരാത്തതിനാൽ നീ പരിഭവിക്കുന്നുണ്ടാകും അല്ലേ. മാലാഘയെ കുറിച്ച്, നിന്നെക്കുറിച്ച്  ഒരുപാട് പുകഴ്ത്തി എല്ലാവരും.

 

നീ അന്നു പറഞ്ഞ നിന്റെ മരണ ദൂതന്, നിന്റെ നാട്ടുകാരന് പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നോ എന്ന് നീ പരിശോധിക്കാൻ പറഞ്ഞതു കൊണ്ട് മാത്രമാണത്രേ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നത്.

അതെ, നീ മാലാഖയാണ് ,

അല്ലെങ്കിലും മാലാഘമാർ മരിക്കാറില്ലല്ലോ. :!!

തന്റെ മുറിയിൽ, പ്ലേ ആകുന്ന വീഡിയോവിലെ

വെൺ മേഘക്കെട്ടുകളിലൊന്ന്

തന്നെ നോക്കി കണ്ണിറുക്കിയോ..!

 

English Summary: Malayalam Short Story written by Jithin Thrikkovil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com