ADVERTISEMENT

ഏതാണ്ട് ആറ് വർഷം മുമ്പ് ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു, 19 വയസ്സ് പ്രായം ഈ സമയത്താണ് കരിനിഴൽ വീഴ്ത്തി വിവാഹലോചന വരുന്നത്. വീട്ടിലെ മൂത്ത സന്താനം ഈ ടൈറ്റിൽ ടാഗായിരുന്നു ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ പിറന്ന എനിക്ക് വിവാഹാലോചന നടത്താനുള്ള കാരണമായി പറഞ്ഞത്. പിന്നെ അനിയത്തി വളർന്ന് വരുവല്ലേ അപ്പോൾ രണ്ടാളെയും കൂടി പഠിപ്പിക്കാൻ നല്ല പൈസ വേണ്ടി വരും എന്നായിരുന്നു ബന്ധുകളുടെ കണ്ടെത്തൽ. 

 

അങ്ങനെ ആ കരിദിനമെത്തി. ഒരു ദിവസം ഞായറാഴ്ച വൈകുന്നേരം ജീവിതത്തിലെ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന് സമയമായി. വിവാഹലോചന. തീരെ താത്‍പര്യമില്ലാതെ ആ ചെറുപ്പക്കാരനെ കാണാൻ ഞാൻ ഉമ്മറത്ത് ചായയുമായി ചെന്നു. എന്റെ ആദ്യ പെണ്ണ് കാണൽ ചടങ്ങ്. ഏറെ വെറുക്കുന്ന ദിവസം. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാമിപ്യത്തിൽ ആ ചടങ്ങ് മനോഹരമായി അവസാനിച്ചു.

 

ഈ പയ്യൻ മിടുക്കനാണ്, വിവാഹ ശേഷം പഠിക്കാലോ, ചെറുക്കന് ഇഷ്ടപ്പെട്ടാൽ നടത്താമെന്ന് ബന്ധുക്കളും എന്റെ വീട്ടുക്കാരും. സ്വയം ശപിച്ച കുറേ ദിവസങ്ങൾ ഞാൻ കരഞ്ഞു തീർത്തു. ഇനിയൊരിക്കലും ഒന്നും ജീവിതത്തിൽ നേടാൻ കഴിയില്ലെന്ന് തോന്നി. ആദ്യമായി ഞാൻ എന്നെ വെറുത്തു തുടങ്ങി. എന്തിന്  ഞാൻ വീട്ടുകാർക്ക് ഒരു ഭാരമാകുന്ന പോലെ തോന്നി. ഒടുവിൽ ആ വിവാഹം നടന്നില്ലെങ്കിലും ആലോചനകൾ തുടർക്കഥയായി. ബന്ധുക്കളുടെ പരിതാപകരമായ പറച്ചിലും തുടർച്ചയായി. 

 

അങ്ങനെ അവസാനം ഞാൻ ആദ്യമായി സ്വാതന്ത്രമായ തീരുമാനമെടുത്തു. വീട്ടിൽ നിന്ന് മാറി നിന്ന് പഠിക്കാം. ആ തീരുമാനത്തിനൊപ്പം സഞ്ചരിച്ച് ഞാൻ തിരുവനന്തപുരത്ത് പോയി. പഠനം പൂർത്തിയാക്കി വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് വിവാഹ ആലോചനയും ഒപ്പം ജോലിയില്ലെന്ന കുറ്റപ്പെടുത്തലും. പിന്നീട് ജീവിതത്തിലെ ആദ്യ വിജയം സ്വന്തമായി ഒരു ജോലി പിന്നീട് ഞാൻ ആഗ്രഹിച്ചത് പോലെ ചിലതെങ്കിലും എന്റെ ജീവിതത്തിലേക്ക് വന്നു. അങ്ങനെ കോഴിക്കോട് നിന്നും പിന്നീട് ഹൈദരാബാദിലും ഞാൻ എത്തി. 

 

എനിക്ക് ഇഷ്ടമുള്ള വസ്‍ത്രം ധരിക്കാനും യാത്ര ചെയ്യാനും അനുവാദം കിട്ടി. അന്ന് എന്നെ വിവാഹം കഴിപ്പിച്ച് അയക്കാൻ പറഞ്ഞ ബന്ധുക്കളോട് എന്നെ കുറിച്ച് എന്റെ അച്ഛനും അമ്മയും അഭിമാനത്തോടെ സംസാരിക്കാൻ തുടങ്ങി. ഓർക്കുക ജീവിതം നമ്മുക്ക് ഒന്നേയുള്ളു. ചിലത് പറയേണ്ട സമയത്ത് പറഞ്ഞാൽ ഒരു പക്ഷേ നമ്മളെ കാത്തിരിക്കുന്നത് നല്ലൊരു കാലമായിരിക്കും. എന്നെ പോലെ തന്നെ അന്ന് വിവാഹം ആലോപിച്ച പലരും ഇന്ന് കുടുംബിനികളാണ്. നീ ജീവിതം ആസ്വാദിക്കുകയാണെല്ലോ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയും ഒരുപാട് കരഞ്ഞതിൽ പിന്നെയാ ചിരിക്കാൻ തുടങ്ങിയത്. ഇഷ്ടമുള്ളത് നേടാൻ ചിലരെ ഒക്കെ വേദനിപ്പിക്കാം ഇത് പോലെ.

 

English Summary: Memoir written by Gayathry Gopan  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com