ADVERTISEMENT

പ്രണയത്താൽ മാത്രം (കവിത)

അകലങ്ങളിലേക്കങ്ങുമിങ്ങു-

മഹോരാത്രം ചിതറിപ്പറക്കു-

മെൻ ചിന്തതൻ പക്ഷിക്കൂട്ടം 

ചടുലതവെടിഞ്ഞെങ്ങോ പോയ്, 

ഉടലൊരുവശം തളർന്നതിൽ പിന്നെ!

 

ഉയിരതു സ്വർഗ്ഗമുടൽ ദൃഡമെങ്കി-

ലിരവും പകലുമതെത്ര കാമ്യ-

മുലകുചുറ്റും ചിന്തകളിലൂടുണ്മതേടി-

യെല്ലാം മറന്നിരുന്നു മനോരാജ്യമുണ്ണാം.

 

ഉദ്ദിഷ്ടകാര്യസാധ്യത്തിനുടൻ ഗമിക്കാ 

നുരചൊല്ലേണ്ടതില്ലൊരുവരോടു-

മുടൻ തിരിക്കാം, തിരിക്കാതിരിക്കാ-

മൊരുവേളയെങ്ങോ അലഞ്ഞിടാം.  

 

മലമൂത്രമതൊരു തീരാ ബാധ്യത 

മറ്റാരും കാണാതെ മറപ്പെട്ടില്ലെങ്കില- 

തിനാവാതില്ലെങ്കിലൊരുവേളയറിയു- 

മറ്റെന്തു നേടുകിലുമതെല്ലാം വ്യർത്ഥം.

 

അവളരികിലുണ്ട, വശയെങ്കിലു-

മലിവോടെ പരിപാലിപ്പതുണ്ട് സദാ. 

അതൃപ്തി ലവലേശമില്ലാ, ഉണ്ടു വാൽ- 

സല്യമമ്മയ്ക്ക് കുഞ്ഞിനോടെന്നപ്പോൽ.

 

ഒരു ചെറുയാത്രയിലൊരു നാൾ 

വിരുന്നുവരുന്നതൊരിണയല്ല,  

തുണയുമല്ല, തെൻ മറുപാതിയാണു- 

മതിയോളം പ്രണയത്താൽ മാത്രം 

തളിർത്തു പൂക്കേണ്ട വസന്തമാണ്. 

 

English Summary: Prenayathal Mathram, Malayalam Poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com