സെമിത്തേരിയിൽ കിടന്നവരുടെ കൂടെ ഉറക്കം കളഞ്ഞ ഒരു ക്യാമ്പിന്റെ ഓർമയ്ക്ക്...

scout
പ്രതീകാത്മക ചിത്രം. Photocredit : Sajee Rod/ Shutterstock
SHARE

വീട്ടിൽ അമ്മയുടെ കടുംപിടുത്തങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് തികച്ചും അന്തർമുഖൻ ആയിരുന്ന ഞാൻ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്ന പ്രസ്ഥാനത്തിൽ അംഗമാകുന്നത്. 

എന്നാൽ എന്നെ അവിടെ കാത്തിരുന്നത് അത്ഭുതങ്ങളുടെ ലോകം തന്നെ ആയിരുന്നു.

അങ്ങനെ കാത്തിരുന്ന ദിവസം എത്തി ആദ്യത്തെ ഡേ നൈറ്റ്‌ ക്യാമ്പ്. പക്ഷേ പോകണമെങ്കിൽ എനിക്ക് കടമ്പകൾ കുറച്ച് ഉണ്ട്. ആദ്യത്തേത് എന്നെ അയൽവക്കത്തെ കുട്ടികളോടൊപ്പം പോലും കളിക്കാൻ വിടാത്ത അമ്മയുടെ സമ്മതം വാങ്ങൽ  ആണ്. അമ്മയോട് കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ തന്നെ സമ്മതിച്ചില്ല. കയ്യും കാലും പിടിച്ചു അപ്പോൾ അമ്മ പറഞ്ഞു ഞാൻ നിന്റെ എച്ച്.എം ന്റെ അടുത്ത് ചോദിക്കട്ടെ എന്ന് അപ്പോൾ തന്നെ എന്നെയും കൂട്ടി ഞങ്ങളുടെ ഒരു ബന്ധു കൂടി ആയ എച്ച്.എം ന്റെ അടുക്കലേയ്ക്ക്... റിട്ട. എച്ച്.എം. രമണൻ സാറിന്റെ പ്രോത്സാഹനം കൂടെ ആയപ്പോൾ അമ്മ സമ്മതിച്ചു. 

കടമ്പ നമ്പർ 2, വീട്ടിൽ ആടും പശുവും ചേർത്ത് പത്തു പതിനാറെണ്ണം ഉണ്ട്. അവർക്ക് മൂന്ന് ദിവസത്തേക്കുള്ള തീറ്റ ഉണ്ടാക്കൽ. ഓടി നടന്ന് അതും സംഘടിപ്പിച്ചു. 

കടമ്പ നമ്പർ 3, ക്യാമ്പിന് പോകാനുള്ള പണം അതാണല്ലോ പ്രധാനം. ക്യാമ്പ് കഴിഞ്ഞു വന്നിട്ട് വീട്ടിലെ നാളികേരം മുഴുവനും ആട്ടുന്നതിനായി പൊതിച്ചുകൊടുക്കാം എന്ന ഉറപ്പിൽ അതും വാങ്ങി. 

അങ്ങനെ ക്യാമ്പ് ദിവസം വന്നെത്തി ഞാനും സ്കൗട്ടിലെ മറ്റുള്ള കുട്ടികളും പിന്നെ ഞങ്ങളുടെ സ്കൗട്ട് സാറും (പുരുഷോത്തമൻ സർ) കൂടി ആയൂർ എന്ന സ്ഥലത്തുള്ള പള്ളിവക സ്കൂളിൽ എത്തി. (ക്ഷമിക്കണം സ്കൂളിന്റെ പേര് ഓർമയിൽ വന്നില്ല) അവിടെ വച്ചു മറ്റു സ്കൂളുകളിൽ നിന്നും എത്തിയ ഒരുപാട് കൂട്ടുകാരെ ലഭിച്ചു.

ക്യാമ്പിന്റ ആദ്യദിവസം പതാക ഉയർത്തലും മറ്റു സ്കൂളുകളിൽ നിന്ന് വന്ന കൂട്ടുകാരെ പരിചയപ്പെടലും ആയിരുന്നു. എന്നെ സ്‌കൗട്ടിങ്ങിലെ മറ്റു പാഠ്യവിഷയങ്ങളേക്കാൾ സ്വാധീനിച്ചത് ആ ക്യാമ്പിലെ ജീവിതരീതി ആരുന്നു (അതും ഒരു പാഠ്യവിഷയം ആണ്) പ്രത്യേകിച്ച് ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലും അതിനു മുൻപുള്ള പ്രാർഥനയും എല്ലാം എന്റെ ആദ്യ അനുഭവം ആയിരുന്നു. രാത്രി മുഴുവനും ഉറങ്ങാതെ കഥപറച്ചിലും ബഹളം കാരണം ഞങ്ങളെ ഉറക്കാൻ വടിയും കൊണ്ട് ഓടുന്ന സാറന്മാരും. ബഹളം കാരണം പുറത്തിറക്കി നിർത്തിയപ്പോൾ സ്കൂളിനോട് അടുത്തുള്ള സെമിത്തേരിയിൽ സാറുമാരുടെ കണ്ണുവെട്ടിച്ചു പോയി മുഴുകുതിരി കത്തിച്ചു വച്ചത് ഇന്നും മറന്നിട്ടില്ല. 

അതിനു മദൻലാൽ സാർ സെമിത്തേരിയിൽ കിടന്നവരുടെ കൂടെ ഉറക്കം കളഞ്ഞവന്മാരെ എന്ന് വിളിച്ചു വഴക്കുപറഞ്ഞതും മറന്നില്ല. അവിടം കൊണ്ടും അവസാനിപ്പിക്കാൻ ഉദ്ദേശം ഇല്ലാതെ പിറ്റേന്ന് ഉച്ചക്ക് ലഞ്ച് ബ്രേക്കിന് സെമിത്തേരിയിൽ പോയി കല്ലറകളിൽ മരിച്ച വയസ്സിന്റെ കണക്കെടുപ്പും കൂടെ ആയപ്പോൾ ആ ക്യാമ്പ് ദിനങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാതെ ദിവസങ്ങൾ സമ്മാനിച്ചു. ഇതിനെല്ലാം പുറമെ എന്നിലെ അന്തർമുഖൻ എവിടെയോ പോയി മറഞ്ഞു. 

ഇതിനെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് കർക്കശക്കാരി ആയ എന്റെ അമ്മയോടും ഒൻപതാം ക്ലാസ്സിൽ എന്നെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്ന പ്രസ്ഥാനത്തിലേയ്ക്ക് കൈ പിടിച്ചു നടത്തിയ പുരുഷോത്തമൻ സാർ പിന്നെ സ്കൂൾ എച്ച്എം. പിന്നെ സ്കൗട്ട് എന്ന പ്രസ്ഥാനം എന്നെ പോലുള്ള ഒരായിരം കുട്ടികൾക്കായി ആരംഭിച്ച ബ്രിട്ടീഷ് ആർമിയിൽ ലെഫ്റ്റനന്റ് ആയിരുന്ന ROBERT STEPHENSON SMYTH BADEN-POWELL എന്ന ഞങ്ങളുടെ ബിപി യ്ക്ക് ഒരായിരം നന്ദി.

English Summary: Memoir written by Anumahilal R.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;