അമരീഷ് പുരിയെ എങ്ങനെ പറ്റിക്കാം?

man-with-cat
പ്രതീകാത്മക ചിത്രം. Photocredit : Veera / Shutterstock
SHARE

അമരീഷ് പുരിയെ എങ്ങനെ പറ്റിക്കാം? (കഥ)

വിറയ്ക്കുന്നവിരലുകൾ പുറത്തുകാണിക്കാതെ കൈകൾ കൂട്ടിക്കെട്ടി ഞാനാമുറ്റത്തു നിന്നു.

അവളുടെയച്ഛൻ ഇറങ്ങിവരുന്നു!

എന്നെക്കണ്ടതും മുണ്ടു മടക്കിക്കുത്തി, ഇടാത്ത ഷർട്ടും തെറുത്തു കയറ്റി എന്താടാ എന്നൊരു ചോദ്യം!

‘ഞാനവളെ വിളിച്ചോണ്ടുപോകാൻ വന്നതാണ്!’ ഞാൻ കൂസലില്ലാതെ പറഞ്ഞു. (അല്ല, പറയാൻ ശ്രമിച്ചു.)

കൈകൾ അപ്പോൾ അറിയാതെ പുറകോട്ടു പോയി അവിടെ ലോക്കായി!

‘ഓഹോ, ബ്ലഡി ഫൂൾ!’

ഒരു നിമിഷം കൊണ്ടയാൾ ‘കൊയ്​ല’യിലെ അമരീഷ് പുരിയായി രൂപാന്തരപ്പെട്ട് അലറി.

‘ധൈര്യമൊണ്ടെങ്കി വിളിച്ചറെക്കെടാ മരപ്പട്ടീ!’

‘തനിക്ക് ക.ക ..ക.. കാണണോ.?!’ ഞാനറിയാതെ ഷാരൂഖാൻ എന്റെ ഭാവ പരിസരങ്ങളെ ഉണർത്തി!. സ്കൂളിലെ കണക്കുമാഷ് എന്നെ വിളിച്ചിരുന്ന ചെല്ലപ്പേര് ഇയാളെങ്ങനെ അറിഞ്ഞു എന്ന ഒരു ചോദ്യം പുറകിൽ വന്നു തോണ്ടി ശല്യപ്പെടുത്തി!

‘ഛീ നിന്നോടല്ലേടാ വിളിച്ചു നോക്കാമ്പറഞ്ഞത് അവളെ?!’

അമരീഷ്ങ്കിളിന്റെ കലിപ്പു തീരുന്നില്ല!

‘വൺ.. ടൂ.. ത്രീ..’ ഞാൻ മനസ്സിൽ പറഞ്ഞു; കൈകളെ അൺലോക്ക് ചെയ്തു!

എന്നിട്ടാപഞ്ചായത്ത് മുഴുവൻ നിശ്ചലമാകും വിധം ഉറക്കെയൊരു വിളി!

‘കുറിഞ്ഞീ…!’

കണ്ണു മിഴിച്ച് പണ്ടാരമടങ്ങി നിന്നുപോയ കാർന്നവരോട് ഞാൻ വീണ്ടും പറഞ്ഞു ;

‘ഹാ,ശബ്ദം കേക്കണൊണ്ട്. ഇപ്പ വരും!’

‘ദാ വന്നൂല്ലോ’ എന്നു പറഞ്ഞതും ഇറയത്തു നിന്ന് അവളൊറ്റച്ചാട്ടം! എന്റെ കയ്യിലോട്ട്!

‘ഹൂ’

ഞാനൊരു ദീർഘനിശ്വാസം വിട്ടു. അവളുടെ രോമങ്ങൾ ആ കാറ്റിൽ ഉലഞ്ഞാടി! വീണ്ടും ഞങ്ങളൊന്നായി!

‘കുറൂ, മീങ്കിട്ടീല്ലാന്ന് പറഞ്ഞ് ഇനീങ്ങനെ പെണങ്ങിപ്പോകരുതു കേട്ടോ!.. നമുക്ക് പൂവ്വാം.!’

ഞങ്ങൾ സ്ലോമോഷനിൽ നടന്നു പോകുമ്പോ, അമരീഷ് പുരി അറ്റാക്ക് വന്ന് മരിക്കുന്ന സീനിൽ അഭിനയിക്കുന്ന തിരക്കിലായിരുന്നു !

English Summary: Amrish Puriye engane pattikkam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;