ADVERTISEMENT

സൈക്കിക്ക് (കഥ)

 

രഘു നഗരത്തിലെ അറിയപ്പെടുന്ന ഒരു സൈക്കാട്രിസ്റ്റ് ആണ്. ഡോക്ടർ രാവിലെ എന്നും നേരത്തെ എഴുന്നേൽക്കും. നിത്യകർമ്മങ്ങൾ കഴിഞ്ഞാൽ യോഗ ചെയ്യും അതും ഇപ്പോൾ ദിനചര്യയായി മാറി. ചായ കുടിച്ചുകൊണ്ട് പത്രതാളുകളിലൂടെ ഒരു എത്തി നോട്ടം. കൃത്യം 9 മണിക്ക് വീട്ടിൽ നിന്നും ക്ലിനിക്കിലേക്കു പോകും. 

 

ചുരുക്കത്തിൽ ഭാര്യ രമ പറയും പോലെ ഒരു ഘടികാര ജീവിതം. ക്ലിനിക്കിൽ എന്നും എപ്പോഴും തിരക്കു തന്നെ എന്നത് അദ്ദേഹം എത്ര മാത്രം പ്രഫഷണൽ ആണ് എന്ന് വ്യക്തമാക്കുന്നു. അതിലുപരിയായി ഒരു ഡോക്ടർ എന്ന നിലയിൽ രോഗനിർണ്ണയം ചെയ്യാനുള്ള കഴിവും പിന്നെ കൈപുണ്യവും. ഒരു നല്ല ഡോക്ടർ എന്ന നിലയിൽ പ്രശസ്തനാവാൻ വേറെ എന്ത് വേണം .

 

മാനസിക നില തെറ്റിയ ആളുകളെ ചികിത്സിക്കുക ഒരു ശ്രമകരമായ ഏർപ്പാടാണ്. എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ തീർച്ചയായും ഉണ്ടാകും.

മറ്റു ഡോക്ടർമാർക്ക് രോഗം നിർണ്ണയിച്ചാൽ ചികിത്സ തുടങ്ങാം. പക്ഷേ ഒരു മാനസിക രോഗ വിദഗ്ദ്ധനു അതു പറ്റില്ല രോഗിയുടേയും കുടുംബത്തിന്റെയും പശ്ചാത്തലം കൂടി അറിയണം. രോഗി എത്ര മാത്രം സഹകരിക്കും എന്നും ഉറപ്പില്ല. പുറമേ വീട്ടുകാരുടെ സഹകരണവും ആവശ്യം ആണ്.

 

ഇന്ന് ഡോക്ടർ എഴുതിയത് ക്ലിനിക്കിൽ വന്ന സന്ദീപിനെ കുറിച്ചാണ്. ചുരുക്കി എഴുതാൻ ഡോക്ടർ അന്നത്തെ കൂടികാഴ്ച്ച ഓർത്തു. എന്നും രാത്രി ഡയറി എഴുതുന്നത് ഡോക്ടറുടെ ശീലമാണ്. specify ചെയ്യാറ് strange എന്ന് തോന്നുന്ന കേസ്സുകൾ ആവും.

 

സന്ദീപ് ഒറ്റയ്ക്കാണ് ഡോക്ടറെ കാണാൻ വന്നത്. സാധാരണ രോഗികൾ പ്രത്യേകിച്ച് മാനസിക അസുഖം ഉള്ളവർ ഒറ്റയ്ക്ക് വരാറില്ല.

ആദ്യം ഞങ്ങൾ പരിചയപ്പെട്ടു, സന്ദീപിന് പ്രായം അധികം ആയിട്ടില്ല 25 വയസ്സു മാത്രം. ഡോക്ടർ രഘു ചോദിച്ചു എന്താ സന്ദീപിന്റെ പ്രശ്നം?

മിക്കവാറും രാത്രി ഞാൻ സ്വപ്നങ്ങൾ കാണും, സന്ദീപ് പറഞ്ഞു.

ഡോക്ടർ ചോദിച്ചു സ്വപ്നങ്ങൾ ഏതു തരത്തിലുള്ളതാണ് , പേടിപ്പെടുത്തുന്നതാണോ ഒന്ന് വിശിദീകരിക്കാമോ?

 

ഇന്നലെ രാത്രി കണ്ട സ്വപ്നം ഞാൻ പറയാം സന്ദീപ് പറഞ്ഞു. പഴയ കെട്ടിടങ്ങൾ ഉള്ള ഒരു വിജനമായ വഴിയിലൂടെ ഞാൻ ഒറ്റയ്ക്ക് രാത്രി നടക്കുകയായിരുന്നു. പഴയ കാലത്തിന്റെ പ്രൗഢി ഒട്ടും കുറയാത്ത ആ സമുച്ചയങ്ങൾ തലയെടുപ്പോടെ തന്നെ നഗര മധ്യത്തിൽ നില്ക്കുന്നു. വഴിയിൽ നിലാവിന്റെ വെട്ടം മാത്രം. വീടുകളിലുള്ളവരെല്ലാം നല്ല ഉറക്കം. ചുറ്റും ഏകാന്തതയും പരിപൂർണ്ണ നിശ്ശബ്ദ്ധതയും മാത്രം.

 

കുതിരകളുടെ കുളമ്പടി ശബ്ദം കേട്ട് ഞാൻ വഴിമാറി ഓരത്തു ചേർന്നു നിന്നു. തലപ്പാവ് വച്ച ഭടന്മാർ എന്നെ കണ്ടപ്പോൾ നിന്നു. കുന്തം കഴുത്തിലേക്ക് വച്ചു ചോദ്യശരങ്ങൾ. ഇത്രേ എനിക്ക് ഓർമ്മയുള്ളു. സന്ദീപ് പറഞ്ഞു നിർത്തി.

ഡോക്ടർക്ക് മനസ്സിലായി കണ്ടത് മുഴുവൻ പറഞ്ഞിട്ടില്ല എന്ന്. സന്ദീപ് കുറേ മറച്ചു വച്ചിട്ടാണ് സംസാരിച്ചത്, ബോഡി ലാംഗ്വേജ് അത് പറയുന്നു.

 

വേറെയും കുറേ ചോദ്യങ്ങൾ ഡോക്ടർ സന്ദീപിനോട് ചോദിച്ചു ? വീട്ടുകാരെ പറ്റി, ഫാമിലി hierarchy ഒക്കെ. അവസാനം ഇഷ്ടമുള്ള നിറം വരെ.

 

പല ഉത്തരങ്ങളിലും പൊരുത്ത കേടുകളും കോൺഡ്രഡിക്ഷനും ഉണ്ടായിരുന്നു. ഉറച്ച ഒരു തീരുമാനത്തിൽ എത്തുവാൻ ഡോക്ടർക്കും പറ്റിയില്ല.

ഒരുപാട്  സൈക്കിക്ക് ഡിസ്ഓർഡേഴ്സ് ഉള്ള ആളാണ് സന്ദീപ് എന്ന അനുമാനത്തിൽ എത്തി ചേർന്നു ഡോക്ടർ. കുറച്ചു നേരം ആലോചിച്ചിട്ട് ഡോക്ടർ  ചോദിച്ചു, ഇതിന് മുൻപ് വേറെ ഡോക്ടറെ കണ്ടിട്ടുണ്ടോ?  ഉം...ഉം... ഉത്തരത്തിൽ പോലും നീരസം.

ഡോക്ടർ നെറ്റിയിൽ പേന വച്ച് ആലോചിച്ചു എന്ത് മെഡിസിൻ കൊടുക്കണം എന്ന്. ഒന്ന് കൂടി ചിന്തിച്ച് ഡോക്ടർ സന്ദീപിനോട് ചോദിച്ചു.... കാണുന്ന സ്വപ്നങ്ങൾ രൂപങ്ങൾ, ആളുകൾ  ഇവരെ പിന്നീട് നേരിൽ കണ്ടിട്ടുണ്ടോ ?

 

ഉം... ഒരുപാടു തവണ അതാണ് എന്നെ വേട്ടയാടുന്ന പ്രധാന പ്രശ്നം സന്ദീപ് പറഞ്ഞു .

 

Fear, anxitey, depression...  പിന്നെ ഉറക്കം ഇല്ലായ്മ, മൂഡ് സ്റ്റെബിലിറ്റി ഇതിനൊക്കെ പറ്റുന്ന ഡ്രഗ് കോമ്പോസിഷൻ രാത്രി കഴിക്കാൻ പറഞ്ഞു. ഡോക്ടർക്ക് വ്യക്തമായ ധാരണയുണ്ട് സന്ദീപിന് Schizophrenia ആണ് എന്ന്.

 

Schizophrenia സിംപിൾ ആയി പറഞ്ഞാൽ ഇല്ലാത്തത് കാണുക, കേൾക്കുക, ഉറപ്പു ഇല്ലാത്ത ചിന്തകൾ പ്രവർത്തികൾ, നെഗറ്റീവ് വൈബ് അങ്ങനെ പോകും ആ ലിസ്റ്റ് .

ചുരുക്കത്തിൽ ഒരാളുടെ ചിന്തകൾ, സംവേദനക്ഷമത, ഇമോഷണൽ ഒക്കെ ബാധിക്കുന്ന chornic സൈക്കിക്ക് കണ്ടിഷൻ ആണ് ഈ രോഗാവസ്ഥ.

ഒരാഴ്ച്ച മരുന്ന് കഴിച്ചു വരാൻ പറഞ്ഞു, ഇനി വരുമ്പോൾ വീട്ടുകാരെ കൂടി കൊണ്ടുവരാൻ ഡോക്ടർ സന്ദീപിനോടു പറഞ്ഞു.

ഇത്രയും എഴുതിയപ്പോൾ ഡോക്ടർ ആലോചിച്ചു. എന്തെല്ലാം മാനസിക പ്രശ്നമുള്ള ആളുകൾ.

 

അടുത്ത ആഴ്ച്ച സന്ദീപ് വന്നപ്പോൾ കൂടെ വീട്ടുകാർ വന്നു. അവരുടെ വിശ്വാസം കല്ല്യാണം കഴിച്ചാൽ അവന്റെ പ്രശ്നം തീരും എന്നാണ്. ഇന്നും ആളുകളുടെ തെറ്റിധാരണ  മാറിയിട്ടില്ല . മാനസിക ഡോക്ടറെ കാണിച്ചാൽ ഭ്രാന്ത് എന്നാണ് ആളുകളുടെ വിചാരം.

 

ഡോക്ടർ ആലോചിച്ചു മാനസിക നില എല്ലാവർക്കും തെറ്റും അത് ചിലർക്ക് ചെറുപ്പത്തിൽ, അല്ലെങ്കിൽ വയസ്സാകുമ്പോൾ, ഇതിനു രണ്ടിനുമിടയിലുമാകാം. പക്ഷേ ആവലാതി, പേടി, ഉൾഭയം... തുടങ്ങിയ ചെറിയ പ്രശ്നങ്ങൾ എല്ലാവരിലും കാണും. ഭൂരിഭാഗം ആളുകളും അതു കാര്യമാക്കില്ല, ഡോക്ടറെ കാണില്ല.

 

രഘു ചോദിച്ചു സന്ദീപിന് പേടി തോന്നാറുണ്ടോ സ്വപ്നം കാണുമ്പോൾ ?

പേടി എന്നതുകൊണ്ട് ഡോക്ടർ എന്താണ് ഉദ്ദേശിക്കുന്നത്‌ ?

ഡോക്ടർ വിശദീകരിച്ചു. ജനിച്ച അന്ന് മുതൽ എല്ലാവരും പേടിക്കുന്നു, അത് അറിയുന്ന ഒന്നിനെ കുറിച്ചും, അറിയാത്ത ഒന്നിനെ കുറിച്ചും ഉള്ള പേടി. എന്തിന് അധികം മതങ്ങൾ പോലും സ്വർഗ്ഗ നരക കാമനകൾ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തുന്നു.

 

സന്ദീപ് പറഞ്ഞു പേടി അല്ല ഡോക്ടർ. എല്ലാവരും എന്നെ പറ്റിക്കുന്നതിൽ  ഉള്ള സങ്കടം ആണ്.  ഇത് പറയുമ്പോൾ സന്ദീപിന്റെ മുഖം ചുവന്നു തുടുത്തിരുന്നു.

ഡോക്ടർ ചോദിച്ചു.... ആരാ സന്ദീപിനെ പറ്റിച്ചത് ?

 

ആദ്യമായി ഞാൻ പറ്റിക്കപ്പെട്ടു എന്നു തോന്നിയത് കുട്ടിക്കാലത്ത് മുയലിനെ വാങ്ങിയപ്പോൾ കമ്പോളത്തിൽ ഇല്ലാത്ത വില കൊടുത്ത് വാങ്ങാൻ നിർബന്ധിതനായി. പിന്നീടങ്ങോട്ട് എന്റെ കൂട്ടുകാർ പലരും പേനയും പെൻസിലും വരെ പറ്റിച്ചു.

ഡോക്ടർ മനസ്സിൽ വിചാരിച്ചു, കുട്ടിക്കാലത്തെ ചെറിയ സംഭവങ്ങൾ പോലും ഇപ്പോഴും മനസ്സിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. സന്ദീപ് തുടർന്നു, പിന്നെ പറ്റിച്ചത് ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച പെൺകുട്ടി തന്നെയാണ് .

 

ഡോക്ടർ ഇടയ്ക്ക് ചോദിച്ചു... അത് അവന് ആഴത്തിൽ മുറിവ് ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയാനായി മാത്രം, സന്ദീപ് അവളെ പിന്നെ കണ്ടോ?

 

സന്ദീപ് പറഞ്ഞു കണ്ടു, ഒരു കൂസലുമില്ലാതെ അവൾ നടന്നു പോയി.

ഡോക്ടർ ചോദിച്ചു, അവൾക്ക് നിങ്ങൾ സ്വപ്നങ്ങളിൽ കാണുന്നവരുമായി സാമ്യമുണ്ടോ?

 

സന്ദീപ് ഇല്ല എന്ന് പറഞ്ഞു... സന്ദീപ്  പറയുന്നതിൽ സത്യാവസ്ഥ എത്രമാത്രം ഉണ്ടെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നില്ല.

 

ഇടയ്ക്ക് സന്ദീപിന്റെ അച്ഛൻ ഇടപ്പെട്ടു. അവന് അങ്ങനെ പ്രശ്നമൊന്നുമില്ല. ഒരു ഉൾവലിവ് അത്ര മാത്രം. ഡോക്ടർക്ക് അച്ഛൻ ഇടപെട്ടത് അത്ര ഇഷ്ടമായില്ല.

സംശയം എന്ന രോഗം കൂടി സന്ദീപിന് ഉണ്ട്. അത് കൗൺസിലിംഗ് കൊണ്ട് മാറ്റാം.

ഡോക്ടർ പറഞ്ഞു ചിലതൊക്കെ സന്ദീപിന്റെ തോന്നൽ മാത്രമാണ്. എല്ലാ കാര്യത്തിനേയും വ്യതസ്തമായ ആംഗിളിലൂടെ ഒന്ന് നോക്കി കാണാൻ ശ്രമിക്കു.

ആരു പറഞ്ഞാലും മനസ്സിലാക്കേണ്ടത് എന്റെ മനസ്സല്ലേ എന്ന് സന്ദീപ് ചോദിച്ചു.

ഡോക്ടർക്ക് മനസ്സിലായി കേസ് കൂടുതൽ സങ്കീർണ്ണമാണ് എന്ന്. എവിടെ തൊട്ടാലും മർമ്മം.

 

ഒരു ഉറക്ക ഗുളിക കൂടി എഴുതി ചേർത്ത് അടുത്ത ആഴ്ച്ച വന്നു കാണാൻ ഡോക്ടർ പറഞ്ഞു.

 

പിന്നീട് സന്ദീപ് വന്നപ്പോൾ  ആദ്യം വീട്ടുകാരോട്  ചോദിച്ചു. മരുന്ന് കഴിക്കുന്നുണ്ടോ എന്ന്? സാധാരണ ഇത്തരത്തിൽ ഉള്ള രോഗികൾ മരുന്ന് മുടക്കും അതിന് മുട്ടൻ നയങ്ങളും നിരത്തും.

 

സന്ദീപിന്റെ അച്ഛൻ പറഞ്ഞു മരുന്നു കഴിക്കുന്നുണ്ട്. പക്ഷേ ഇത്തവണ അവൻ ഒരു ആത്മഹത്യാ ശ്രമം നടത്തി.

 

ഡോക്ടർ ആലോചിച്ചു കാര്യങ്ങൾ കൈവിട്ട്, പോവുകയാണോ?

സന്ദീപിനോട് കുറച്ചു നേരം പുറത്ത് ഇരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.

സന്ദീപിന്റെ അച്ഛനോട് പറഞ്ഞു ഇനി ആളിനെ ഒറ്റയ്ക്ക് ഇരിക്കാൻ സമ്മതിക്കരുതെന്ന്.

 

അച്ഛൻ ചോദിച്ചു ഒരു കല്ല്യാണം കഴിച്ചാൽ കാര്യങ്ങൾ ശരിയാകുമോ?

ഡോക്ടറിനു ദേഷ്യം വന്നു പൊട്ടി തെറിച്ചു. എന്താ നിങ്ങൾ കരുതിയത്?  ആൾ നോർമ്മലാവും എന്നോ. എന്നും മരുന്നു കഴിച്ചാൽ പോലും... എനിക്ക് അറിയില്ല.... നോർമ്മൽ ആവോ എന്ന്.

 

സന്ദീപിന്റെ അച്ഛൻ വല്ലാത്ത മുഖഭാവവുമായി തലതാഴ്ത്തി ഇരുന്നു.

ഡോക്ടർ പെട്ടെന്നു തന്നെ ശാന്തനായി. പ്രത്യേകിച്ച് ഒരു മാനസിക വിദഗ്ദ്ധനു ഇത്ര ദേഷ്യം പാടില്ല... ഡോക്ടർക്ക് വേണ്ടത് ക്ഷമയാണ്.

ഡോക്ടർക്ക് സ്വയം പുച്ഛം തോന്നി തന്നോട് തന്നെ. അതിലുപരി സന്ദീപ് കേട്ടു കാണുമോ എന്ന ആവലാതി.

 

സന്ദീപിനെ ഡോക്ടർ ഉള്ളിലേക്ക് വിളിച്ചു. മുഖ ഭാവത്തിൽ വല്ലാത്ത മാറ്റം. ഡോക്ടർ പറഞ്ഞത് എല്ലാം അവൻ കേട്ടു. ഇനി എന്ത് പറഞ്ഞാലും കേൾക്കില്ല എന്ന് ഡോക്ടർക്ക് ഉറപ്പായി.

 

ഒരു മരുന്നു കൂടി ചേർത്ത് എഴുതി സന്ദീപിനോട് അടുത്ത ആഴ്ച്ച വരാൻ പറഞ്ഞു.

പിറ്റേ ദിവസം പേപ്പർ വായിക്കുമ്പോൾ ആണ് ഡോക്ടർ അറിഞ്ഞത് സന്ദീപ് ഈ ലോകത്തോട് വിട പറഞ്ഞു എന്ന്.

 

അത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു ഡോക്ടർക്ക്. ഞാൻ പറഞ്ഞത് അവൻ കേട്ടു. ഞാൻ കാരണം ഒരു മരണം. അതോ അതെന്റെ തോന്നൽ മാത്രമാണോ. അവൻ ആത്മഹത്യയ്ക്ക് മുൻപും ശ്രമിച്ചതല്ലേ, പക്ഷേ നിർബന്ധബുദ്ധിയില്ലാത്ത രോഗി എന്ന നിലയ്ക്ക് സന്ദീപ് ആത്മഹത്യ ചെയ്തത് ഉൾക്കൊള്ളുവാനും പറ്റുന്നില്ല. ഡോക്ടറുടെ  ഉന്മേഷം ഒക്കെ പോയി ഫോൺ എടുത്തു ക്ലനിക്കിൽ വിളിച്ച് ഒരാഴ്ച്ച വരെ ഉള്ള എല്ലാ അപ്പോയ്മെന്റ്സും ക്യാൻസൽ ചെയ്യാൻ പറഞ്ഞു.

 

രമ ഭക്ഷണം ആയി വന്നു. കഴിക്കാൻ പറ്റുന്നില്ല. വേണ്ട എന്ന് മാത്രം പറഞ്ഞു.

മൂഡ് ഓഫ്‌ രമയ്ക്കു മനസിലായി. പക്ഷേ ഒന്നും ചോദിച്ചില്ല.

ഞാൻ പറഞ്ഞു... നീ ഒരു യാത്ര പോകണം എന്ന് പറയാറില്ലേ.

ഉം... രമ പറഞ്ഞു, പക്ഷേ നിങ്ങൾക്ക് തീർത്ഥാടനം ഒന്നും ഇഷ്ടമല്ലലോ.

രഘു പറഞ്ഞു ശരിയാണ്. പക്ഷേ എനിക്ക് ഇപ്പോൾ മനസ്സമാധാനം വേണം, അപ്പോൾ നീ പറഞ്ഞത് പോലെ ഒരു വാരണാസി യാത്ര. എല്ലാം ഒന്ന് ശരിയാവട്ടെ. മനസ്സ് ഒക്കെ ഒന്ന് തെളിയട്ടെ. എന്ന് പറഞ്ഞു രഘു നിർത്തി. നീ ആ ദിനേശിനെ വിളിച്ചു എല്ലാം ഏർപ്പാട് ചെയ്യു... എന്ന് പറഞ്ഞു രഘു ചുമരിൽ വച്ച ചിത്രത്തിലെ അനന്തയിലേക്കു നോക്കി നിന്നു ഒരു സൈക്കിക്കിനെ പോലെ....

English Summary: Psychic, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com