‘എന്റെ ഭർത്താവിനോട് എന്നെപ്പറ്റി കുറ്റം പറയുക, എന്റെ വീട്ടുകാരിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല’

sad-women-4
പ്രതീകാത്മക ചിത്രം. Photo Credit : kittirat roekburi / Shutterstock.com
SHARE

മകൾ (കഥ)

“എന്ത് ചെയ്യാനാ മോനെ എന്റെ മകൾ ഇങ്ങനെയായി പോയി” 

ആനി തിളച്ച വെള്ളം കൊണ്ട് മേല് കഴുകുമ്പോളും ഇത് തന്നെ ആലോചിച്ചു. രാത്രി പത്തു മണി കഴിഞ്ഞു, കൊട്ടംചുക്കാദിചൂർണം ഇട്ടു പുറത്തെ വേദന കുറയ്ക്കാനുള്ള ബദ്ധപ്പാടിലാണ്. ദിവസങ്ങൾ കഴിഞ്ഞു. വേദന കുറഞ്ഞില്ല. 

എന്റെ അമ്മ എനിക്ക് ശക്തി തന്നെ ആണ് എങ്കിലും ഞാൻ ഈ വാക്കുകൾ അമ്മയിൽ നിന്നും പ്രതീക്ഷിച്ചില്ല. അതും എന്റെ ഭർത്താവിനോട് എന്നെപ്പറ്റി  കുറ്റം പറയുക…

“അലക്സ്, നിനക്കറിയാലോ ആനി ഒരു പൊട്ടത്തി ആണ്. അവൾ പറയുന്നതൊന്നും കാര്യമാക്കേണ്ട... ഞാൻ പറഞ്ഞു അവളോട് എന്നെ അപമാനിക്കരുത് എന്ന്”

ബാത്റൂമാകെ ആവികൊണ്ട് നിറഞ്ഞു, 

“എന്റീശോയെ, എന്തിനാണിങ്ങനെ എന്നെ പരീക്ഷിക്കുന്നത്’’ കണ്ണീരും വെള്ളവും വേർതിരിക്കാൻ പറ്റാത്ത പോലെ ഒഴുകി. മതി ഇനി ഇവിടുന്ന് ഇറങ്ങാം. അല്ലെങ്കിൽ കുട്ടികൾ ഉറങ്ങില്ല. നാളെ അവർക്ക് എക്സാം അല്ലെ. അവർക്ക് എല്ലാത്തിനും അമ്മ വേണം.

അലക്സും ആനിയും മാതൃക ദമ്പതികൾ ഒന്നും അല്ല. എല്ലാ വീട്ടിലെയും പോലെ വഴക്കും ഒത്തുചേരലും ഇവിടേം ഉണ്ട് ...

ആനി ഈ വിദേശ വാസം തുടങ്ങിട്ട് 20 വർഷം ആയി. അലക്സ് എല്ലാ ആണുങ്ങളേം പോലെ സ്വകാര്യത ഇഷ്ടപെടുന്നവനുമാണ്.

കൊറോണ കാലത്തെ ചില ചിന്തകൾ ഇവരുടെ കുടുംബത്തിലും ഉണ്ട്.

അലക്സും അമ്മയും കൂടി ആനിക്കു നാട്ടിൽ ജോലി ശരിപ്പെടുത്താനുള്ള തന്ത്രം മെനയുകയാണ്.  

ആനിക്കാണെങ്കിൽ വിദേശ വാസം കൊണ്ട് ഇഷ്ടം പോലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട് .

ആനിയുടെ ചിന്തയാണ്  ശരി രണ്ടു വീട്ടുകാരും ഇതുവരെ മക്കളെയോ ആനിയെയോ നോക്കിട്ടില്ല. പിന്നെ പെട്ടെന്ന് എന്തുചെയ്യാന… അവൾ അമ്മയെ വിളിച്ചു പറഞ്ഞു,

“എന്നോട് പറയാതെ അലെക്സിച്ചായനും അമ്മച്ചിയും കൂടി എനിക്ക് ജോലിക്കു  ശ്രമിക്കുന്നു, ഇതുവരെ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നിനും … ഇതെന്റെ അപേക്ഷയാണ് .. നിങ്ങൾ അമ്മയും പപ്പയും  അലെക്സിചായനെ വിളിച്ചു പറയണം ആനിയെയും മക്കളേം ഞങ്ങൾ നോക്കിക്കോളാം എന്ന് …

നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കുകയില്ല ഒരിക്കലും… എനിക്ക് വാക്കാൽ ഒരു സപ്പോർട്ട് തന്നാൽ മതി … ഭർത്താവിന്റെ വീട്ടുകാരുടെ മുൻപിൽ എനിക്കും എന്റെ വീട്ടുകാർ ഒപ്പം ഉണ്ടെന്നു കാണിക്കണം ’’

“പ്ലീസ് അമ്മ, നിങ്ങൾ ഉണ്ടെന്നു പറയണം, എന്റെ അസുഖം മാറട്ടെ 

എന്നിട്ടു ഞാൻ ജോലിക്കു പൊക്കോളാം’’

ആനി ഫോൺ വെച്ചതും അലക്സ് വീട്ടിലെത്തി... ആനിക്കു തലവേദന, പനി … പിന്നെ അലക്സിന് ഇന്നു കൊറോണ ടെസ്റ്റും ഉണ്ട്. വേഗം ലഞ്ച് കഴിഞ്ഞു പോകാനുള്ള തിരക്കിലാണ്.

അപ്പോഴാണ് ആനിയുടെ അമ്മ അലക്സിനെ വിളിക്കുന്നത്. അലക്സ് പറഞ്ഞു,

“നീ കേട്ടോ ആനി നിന്റെ വീട്ടുകാർക്ക് നിന്നോടുള്ള സ്നേഹം’’ ഫോൺ സ്പീക്കറിൽ ഇട്ടു.

ആനി പറഞ്ഞു “വേണ്ട അലെക്സിച്ചായാ… അവർ ഞാൻ പറഞ്ഞിട്ടു വിളിക്കുന്നതാ’’

‘‘കേട്ടോളു ആനി, മനസിലാക്കൂ ഇനിയെങ്കിലും”

“അലെക്സിച്ചായ ഞാൻ റോസാണ്, ചേച്ചി അമ്മയോട് എന്തൊക്കെയോ പറഞ്ഞു, ഞങ്ങൾക്കു അറിയാം, ഇച്ചായൻ നല്ലതേ ചെയ്യൂ എന്ന്. എന്ത് ചെയ്യാനാ, ചേച്ചി നാലോ അഞ്ചോ പ്രാവശ്യം അമ്മയെ വിളിച്ചു, ഈ സിലി തിങ്സ് ഞാൻ ഹാൻഡിൽ ചെയ്താ മതീന്ന് അമ്മ പറഞ്ഞു’’

ആനി ഞെട്ടി അമ്മയോടും പപ്പയോടും പറഞ്ഞ കാര്യം അനിയത്തി?

“നീ അമ്മക്ക് ഫോൺ കൊടുത്തേ റോസേ” അലക്സ് ആനിയെ നോക്കി  അർഥവത്തായി ചിരിച്ചു .

“എന്ത് ചെയ്യാനാ അലക്സി എന്റെ മോൾ ഇങ്ങനെ ആയിപോയി ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കുന്നവൾ, എന്നെ അപമിക്കരുത് എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്’’

അമ്മ പറഞ്ഞു നിർത്തി … ആനി  കരച്ചിൽ അടക്കാനാവാതെ ഓടി … അലക്സ് പറഞ്ഞതു സത്യമാണ്. സ്വന്തം വീട്ടുകാർ അവളെ മനസിലാക്കുന്നില്ല …

അമ്മ ആനിയെ വിളിച്ചു പറഞ്ഞു

“അലക്സ് വന്നാൽ അവന്റെ കാല് പിടിക്കണം, കൊറോണ മാറുമ്പോൾ രണ്ടാഴ്ച നാട്ടിൽ വന്നുനിന്നോളൂ…”

അവൾ ഒന്നും മിണ്ടിയില്ല ……

അമ്മെ, ഞാൻ പെറ്റു നോവറിയാതെ പിറക്കപെട്ടവളോ, എന്റെ ജന്മം ഒരുവന് തീറെഴുതി കൊടുത്തോ നിങ്ങൾ …

ഇവിടെ ഈ മരുഭൂമിയിൽ എന്റെ സുഖദുഃഖങ്ങൾ കാണാൻ നിങ്ങൾ വന്നതേ ഇല്ല…

നിങ്ങളുടെ ഒരു വാക്ക് പോലും തെറ്റിക്കാതെ നടന്നതിന് ഇതാണോ പ്രതിഫലം …

എന്റെ മക്കളെ നിങ്ങൾ ഓമനിച്ചിട്ടുണ്ടോ? എന്റെ പ്രവാസം നിങ്ങൾ ഏറെ ഇഷ്ടപെടുന്നുവല്ലേ?

എന്റെ കുഞ്ഞുങ്ങൾ നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്, അവരെ ഞാൻ പ്രസവിക്കുമ്പോൾ നിങ്ങൾ കാണിച്ച ലാഘവത്വം എന്നെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ഒരു കാര്യം തീർച്ച എന്നെ കൊണ്ട് നിങ്ങൾ അപമാനിതയാകില്ല. നിങ്ങൾ ഒരു സുപുത്രിയെ അർഹിക്കുന്നുമില്ല…

English Summary: Makal, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;