പാതിരാത്രിക്ക് ഒരു കള്ളനെ പിടിച്ച കഥ!

thief
പ്രതീകാത്മക ചിത്രം. Photo Credit : Alexander Kirch / Shutterstock.com
SHARE

പാതിരാവിലെ കള്ളൻ (കഥ)  

പാതിരാവിന്റെ വികൃത സന്താനം പോലെ കൂരിരുട്ടിന്റെ മറവുപറ്റി അവൻ എന്നും വരുന്നു... ഇന്നലെ രാത്രിയിലും അവൻ നടക്കുന്ന ഒച്ച കേട്ടിരിക്കുന്നു...

മിനിഞ്ഞാന്നും... ഇരുള് കനക്കുമ്പോൾ അവൻ പതിയെ പുറത്തിറങ്ങുകയായി...

ഇന്നലെയും പപ്പയും അമ്മയും കുറുവടിയുമായി കാത്തിരുന്നു...

വീടിനു ചുറ്റും കറങ്ങി അകത്തു കടക്കാനുള്ള അവന്റെ തന്ത്രം അതി വിദഗ്ദമായി അവർ പൊളിച്ചു... മുറ്റത്ത് അവന്റെ പാദ ചലനം ശ്രദ്ധിച്ചപ്പോഴേ പപ്പാ പുറത്തെ ലൈറ്റ് തെളിയിച്ചു... അയല്പക്കക്കാർ എല്ലാം കൂടെ ശ്രമിച്ചാൽ കള്ളനെ നിഷ്പ്രയാസം പിടിക്കാൻ പറ്റും... കള്ളന്മാർക്ക് ഇരുൾ ആണല്ലോ ഇഷ്ട്ടം .

ഇന്ന് നമുക്കാണ് ശല്യമെങ്കിൽ നാളെ അയൽക്കാർക്കാകും...

കുട്ടുവും പാറുവും ഇപ്പൊ തലപുകഞ്ഞ് ആലോചിക്കുന്നത് ഇപ്പോൾ ഇത് മാത്രമാണ്... ജോലി കഴിഞ്ഞു മടുത്തു കിടന്നുറങ്ങുന്ന പപ്പയെയും അമ്മയെയും, ശല്യപ്പെടുത്താതെ എന്നും വന്നു ഡോറിലും മറ്റും മുട്ടി ഭയപ്പെടുത്തുതന്ന ആ കള്ളനെ പിടിക്കണം... അവരുടെ തലയിൽ പല ഉപാധികളും തെളിഞ്ഞു...

പടയണിയച്ചൻ പറഞ്ഞ രാത്രികാലങ്ങളിൽ ഇറങ്ങുന്ന തീവെട്ടി കൊള്ളക്കാരെക്കുറിച്ചു പറഞ്ഞ കഥകൾ അവരുടെ ഉള്ളിലുണ്ട് ...

രാത്രികാലങ്ങളിൽ തമിഴ് നാട്ടിൽ നിന്നും കുതിരപ്പുറത്തു ചീറിപ്പാഞ്ഞു വരുന്ന കൊള്ളക്കാർ... അവർ വലിയ വാൾ കൊണ്ട് ആളുകളെ വെട്ടിവീഴ്ത്തി വിലപിടിപ്പുള്ള ആഭരണങ്ങളും പണവും കവർന്നു കൊണ്ടുപോകുന്ന ഭീകര കഥകൾ..

കടുത്ത വിജയ് ഫാനായ അവർ ധൈര്യം സംഭരിച്ചു. എങ്ങനെയും ഇന്ന് രാത്രിയിൽ അവനെ കുടുക്കണം.

‘‘ഹോം എലോൺ’’- സിനിമ അവർ രണ്ടു പ്രാവശ്യം അന്ന് കണ്ടു...

മുന്നൊരുക്കങ്ങളായി കുറുവടികൾ തയാറാക്കി ഭദ്രമായി സൂക്ഷിച്ചു....

നല്ല പ്രകാശമുള്ള ടോർച്ചു ചാർജ് ചെയ്തു വെച്ചു.....

അങ്ങനെ രാത്രിയായി...

കുട്ടു വേണ്ട നിർദ്ദേശങ്ങൾ അനിയത്തിക്ക് കൊടുത്തു....

‘‘- നമ്മൾ പിന്നിലെ വാതിൽ മെല്ലെ ചാരും, കള്ളൻ പതുക്കെ കതകു  തുറക്കാൻ ശ്രമിക്കും... അപ്പൊ നീ ലൈറ്റ് അടിച്ചു തരണം... ആദ്യത്തെ കാൽ അകത്തു കുത്തുമ്പോഴേ ഞാൻ അവന്റെ കാലു തല്ലിയോടിച്ചിരിക്കും... ഓക്കേ ...’’-

‘‘ഓകെ ചേട്ടായി...’’ -കുഞ്ഞിപ്പെങ്ങൾ എപ്പോഴേ റെഡി .....

രാത്രി പത്തരയായി .പപ്പയും അമ്മയും ഉറക്കം പിടിച്ചു കഴിഞ്ഞു....

അമ്മയുടെ കൂർക്കം വലി അവൾ  കേട്ടു...

അവൾ പതിയെ എഴുന്നേറ്റു കതകു തുറന്നു... ചേട്ടായിയെപ്പോയി വിളിച്ചു... പഠന മുറിയിൽ അടുത്തതായി ചെയ്യേണ്ട പ്ലാനിങ്ങുംമായി ഇരിക്കുന്ന കുട്ടുവും റെഡിയായി...

വിജയ് ഫാനാണെങ്കിലും കുട്ടുവിന്റെ ഉള്ളിൽ ഒരു ഭയം ചിറകു വിരിച്ചു...

രാത്രിയാണ്. ഒരുത്തനെ കാണുവൊള്ളോ, ഒന്നിലധികം പേരുണ്ടെങ്കിൽ ....

അവൻ അല്പം പരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ പാറു അല്പം ചൂടായി ..

‘‘വാ ചേട്ടായീ ഇങ്ങോട്ടു...’’-

പാറുവിന്റെ കൈയിൽ ടോർച്ച്. തലയിൽ ഒരു ക്യാപ്പും... അവൾ റെഡിയായിക്കഴിഞ്ഞു കള്ളനെ പിടിക്കാൻ.

അവർ പിന്നാമ്പുറത്തെ ലൈറ്റ് അണച്ചു... വാതിലിന്റെ പിന്നിൽ പതുങ്ങി ... പിന്നെ കതകിന്റെ പൂട്ട് പതിയെ തുറന്നു... ഒരു കാറ്റടിച്ചാൽ ആ കതകു തുറക്കും.... നിമിഷങ്ങൾ കഴിഞ്ഞപ്പോൾ... പുറത്ത് അതാ കാൽ പെരുമാറ്റം

അടുത്ത് വന്നു കൊണ്ടിരുന്നു....

കുട്ടുവിന്റെ നെഞ്ചിടിപ്പിന്റെ വലിയ ശബ്ദം ഡോറിന്റെ അപ്പുറത്തു നിന്ന പാറു കേട്ടു... തീ വെട്ടി കൊള്ളക്കാർ അവന്റെ മനസിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു... പുറത്തു കുതിരക്കുളമ്പടികളുടെ ആരോഹണ അവരോഹര ക്രമങ്ങളോ പേടിപ്പെടുത്തുന്ന കോലാഹലങ്ങളോ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അവൻ മാത്രം കേട്ടു ...

വളരെ പെട്ടെന്ന് പുറത്തു നിന്ന കള്ളൻ കതകിൽ പതിയെ തട്ടി... പിന്നെ അൽപ്പം തുറന്നു...

അവൻ അകത്തേക്ക് കടന്ന നിമിഷത്തിൽ പാറു ടോർച്ചു തെളിച്ചു...

ഒരു നിമിഷം കുട്ടുവിന്റെ കൈയിൽ ഇരുന്ന കുറുവടി കള്ളന്റെ മുതുകത്തു പതിച്ചു...

‘‘ബൌ ...’’- നിരന്തരമായി അവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന വെളുപ്പും കറുപ്പും കലർന്ന കളറുള്ള പാണ്ടൻ നായ  നിലവിളിച്ചു ഓടി മറഞ്ഞു

പുറത്തെ ലൈറ്റ് തെളിഞ്ഞു.. പപ്പ ഉണർന്നിരിക്കുന്നു.

അവർ വലിയ ദൗത്യം പൂർത്തിയാക്കിയ വിജയാഹ്ലാദത്തോടെ അകത്തേക്കു നടന്നു..

അപ്പോഴും അടികൊണ്ട പാണ്ടൻ നായ കുതിച്ചോടുകയായിരുന്നു...

English Summary: Pathiravile Kallan, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;