വിജനമായ കടൽത്തീരത്ത് ആ സമയത്ത് അവളെ കണ്ടു; അവന് ആശ്ചര്യവും തെല്ലൊരു ഭീതിയും തോന്നി...

ആത്മാവും മനസ്സും (കഥ)
പ്രതീകാത്മക ചിത്രം : Photocredit : EpicStockMedia
SHARE

ആത്മാവും മനസ്സും (കഥ)

വളരെ പതിയെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കിയ അവന് താൻ എവിടെയാണ് ഉള്ളതെന്ന് മനസിലായില്ല… എവിടെയോ വീണു കിടക്കുകയാണ് പതിയെ അവൻ അവിടെ എഴുന്നേറ്റിരുന്നുകൊണ്ട് ചുറ്റും കണ്ണോടിച്ചു നോക്കി. ഇതൊരു കടൽ തീരം ആണെന്ന് അവനു മനസിലായി. തന്റെ മുൻപിൽ നീണ്ടു പരന്നു കിടക്കുന്ന കടൽ. 

അവൻ എന്തൊക്കെയോ ഓർത്തെടുക്കുവാൻ ശ്രമിച്ചു പക്ഷേ ഒന്നിനും സാധിച്ചില്ല. താൻ ആരാണ് എങ്ങനെ ഇവിടെ എത്തിപ്പെട്ടത് എന്നുപോലും അവന് മനസിലായില്ല. അവൻ പതിയെ എഴുന്നേറ്റു അവിടമാകെ വീക്ഷിച്ചു കടൽത്തീരവും കുറച്ചകലെ പച്ചപ്പ്‌ നിറഞ്ഞ പുൽത്തകിടിയും കുറെയധികം മരങ്ങളും കണ്ടു. വളരെ മനോഹരമായ ഒരു സ്ഥലം അവൻ മനസ്സിൽ മന്ത്രിച്ചു കൊണ്ട് ആ പച്ചപ്പിലേക്ക് നടന്നു. അവിടെ ചെറിയ ഒരു കുന്നുണ്ട്. ആ കുന്നിൽ നിന്നും ഒരു ചെറിയ പുഴ മനോഹരമായ ഒരു വെള്ളച്ചാട്ടവും സൃഷ്ടിച്ചു കൊണ്ട് കടലിലേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്.

അവൻ പതിയെ ആ കുന്നിൻ മുകളിലേക്ക് നടന്നു കയറി. ആ കുന്നിൻ മുകളിൽ നിന്നാൽ ഈ സ്ഥലം മുഴുവൻ കാണുവാൻ സാധിക്കും അവൻ ആ കുന്നിൻ മുകളിലേക്ക് നടന്നു തുആ കുന്നിൻ മുകളിൽ കയറി നിന്നു അവൻ ചുറ്റും നോക്കി ഇതൊരു ചെറിയ ദ്വീപ് ആണെന്ന് മനസ്സിലായി. അതിമനോഹരമായ ഒരു ദ്വീപ് ചുറ്റും കടൽ. അങ്ങനെ നോക്കി നിൽക്കെ കുറച്ചു താഴെ ആ പുൽത്തകിടിയിൽ ഒരു വൃക്ഷത്തണലിൽ ആരോ ഒരാൾ ഇരിക്കുന്നത് പോലെ അവന് തോന്നി. അതൊരു സ്ത്രീ രൂപം പോലെ തോന്നിച്ചു. അവൻ വളരെ വേഗത്തിൽ ആ കുന്നിൽ മുകളിൽ നിന്നും ഇറങ്ങി ആ സ്ഥലം ലക്ഷ്യമാക്കി നടന്നു. അടുത്തെത്തിയപ്പോൾ അതൊരു സ്ത്രീ രൂപം തന്നെയായിരുന്നു. മനോഹരമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ ഉണ്ട് കടൽത്തീരത്തെ കാറ്റിൽ അവളുടെ മുടി പാറിപ്പറക്കുന്നുണ്ട്‌ അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അങ്ങ് ദൂരേക്ക്‌ ആ കടലിലേക്ക് നോക്കികൊണ്ടിരിക്കുന്നു.

‘ഈ സ്ഥലം ഇഷ്ടപ്പെട്ടുവോ?’ അവൾ അവനോട് ചോദിച്ചു അവന് ആശ്ചര്യമായി തന്റെ സാന്നിധ്യം അവൾക്കു മനസിലായിരിക്കുന്നു. അതുപോലെ ആ ചോദ്യം തന്നെ മുൻപെങ്ങോ അവൾക്കു പരിചയം ഉള്ളത് പോലെ തോന്നിച്ചു‌.

‘ആരാണ് നീ? ഏതാണീ സ്ഥലം?’അവൻ അവളോട്‌ ചോദിച്ചു.

അവൾ പതിയെ അവിടെനിന്നും എഴുന്നേറ്റു അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ മനോഹരമായ ആ പുഞ്ചിരി മായാതെ അവളുടെ കാൽപാദങ്ങളാൽ മണലിൽ കാൽ പാടുകൾ സൃഷ്ടിച്ചു കൊണ്ട് ആ കടലിന്റെ അരികിലേക്ക് നടന്നു. അവനും അവളെ അനുഗമിച്ചു.

അവൾ കടലിന്റെ അടുത്ത് നിന്നു. ആ കടൽ തിരമാലകൾ അവളുടെ മനോഹരമായ പാദങ്ങളിൽ ചുംബിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാൽ അവയ്ക്കു എത്തിപ്പെടുവാൻ സാധിക്കാത്ത ദൂരത്തിൽ ആയിരുന്നു അവൾ നിന്നിരുന്നത്.

‘‘എനിക്ക് നിന്നെ അറിയാം നീ എവിടെ നിന്നാണ് ഇവിടെ എത്തിപ്പെട്ടതെന്നും അറിയാം.’’ അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനോടു പറഞ്ഞു.

‘എന്നെ നിനക്കു അറിയാമെന്നോ?’

അവൻ ആശ്ചര്യത്താൽ അവളോട്‌ ചോദിച്ചു.

‘അതേ എനിക്ക് എല്ലാം അറിയാം…നിന്നെ നിന്റെ ലോകത്തു നിന്നും മരണമാണ് ഇവിടെ എത്തിച്ചത്’ അവൾ അവനോട് പറഞ്ഞു.

‘മരണം? എന്റെ ലോകം’ അവൻ സംശയത്തോടെ ചോദിച്ചു.

അതേ മരണം ശരീരത്തെ നശിപ്പിക്കുന്ന മരണം. ആ മരണം നിന്റെ ആത്മാവിനെയും മനസ്സിനെയും സ്വതന്ത്രമാക്കി. മരണശേഷം ആത്മാവ് മനസ്സിനുള്ളിലേക്കു മടങ്ങുന്നു മനസ്സ് ആത്മാവിനുവേണ്ടി ഒരു ലോകം അവിടെ പണി കഴിപ്പിച്ചിട്ടുണ്ടാവും. നീ നിന്റെ ആ ലോകത്തു ഒരു ഏകാന്ത ജീവിതം ശക്തമായി ആഗ്രഹിച്ചിരുന്നു നിന്റെ ചിന്തകളെ മാത്രം പ്രണയിച്ചുകൊണ്ടുള്ള ഒരു ജീവിതം.

ഇപ്പോൾ മനസ്സ് നിനക്കായ് ഈ മനോഹര ലോകം സൃഷ്ടിച്ചിരിക്കുന്നു ഇത് നിന്റെ മാത്രം ലോകമാണ്"

‘അപ്പോൾ ആരാണ് നീ?’ അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

‘ഞാൻ നിന്റെ മനസ്സാണ് നീ എന്റെ ആത്മാവും’ അവൾ പറഞ്ഞു.

അവന് ആശ്ചര്യവും തെല്ലൊരു ഭീതിയും തോന്നി. അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ ഇപ്പോഴും അങ്ങ് ദൂരെ എന്തോ തിരയുകയായിരുന്നു ആ ചുണ്ടുകളിലെ മനോഹരമായ ആ പുഞ്ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു അത് അവനിൽ ആനന്ദത്തിന്റെ വിത്തുകൾ പാകി… 

English Summary : Athmaavum Manassum, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;